അക്രമങ്ങളൊഴിയാതെ ഡബ്ലിൻ; ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്

അക്രമങ്ങള്‍ അവസാനിക്കാതെ ഡബ്ലിന്‍ തെരുവുകള്‍. ഇന്ന് പുലര്‍ച്ചെ Dawson Street-ല്‍ വച്ച് ചെറുപ്പക്കാരന്‍ ആക്രമിക്കപ്പെട്ടതാണ് ഇതില്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്.

വേറെ രണ്ട് പുരുഷന്മാരുമായുണ്ടായ തര്‍ക്കം ആക്രമണത്തിലേയ്ക്ക് നയിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ചെറുപ്പക്കാരനെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യക്കാരടക്കമുള്ളവര്‍ ഡബ്ലിനില്‍ സാമൂഹികവിരുദ്ധരാല്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുണ്ട്. പലതും വംശീയ അക്രമങ്ങളുമാണ്.

Share this news

Leave a Reply

%d bloggers like this: