2017-ൽ കാണാതായ Tina Satchwell -ന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവായ Richard Satchwell (57) അറസ്റ്റിൽ. 2017 മാർച്ചിൽ തന്റെ 45-ആം വയസിൽ കാണാതായയ ടീനയുടെ അസ്ഥികൾ കഴിഞ്ഞയാഴ്ചയാണ് കൗണ്ടി കോർക്കിലെ Youghal -ലുള്ള വീട്ടിൽ നിന്നും ഗാർഡ കണ്ടെത്തിയത്. വീട്ടിനടിയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്.
ചൊവ്വാഴ്ച നടത്തിയ വിശദ പരിശോധനയിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ടീനയുടേതാണെന്നു വ്യക്തമായതായി ഗാർഡ അറിയിച്ചു.
തുടർന്ന് വെള്ളിയാഴ്ച ഭർത്താവായ Richard Satchwell -നെ അറസ്റ്റ് ചെയ്ത ഗാർഡ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. റിമാൻഡിൽ ഉള്ള ഇയാളെ വീണ്ടും വീഡിയോ ലിങ്ക് വഴി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.