999-ൽ അകാരണമായി വിളിച്ച് ശല്യം ചെയ്തു; ഡബ്ലിൻകാരനെ ശിക്ഷിച്ച് കോടതി

പലതവണ അകാരണമായി എമർജൻസി സർവീസ് ആയ 999-ൽ വിളിച്ച്  ശല്യം ചെയ്തയാളോട് പുതിയ ഫോൺ വാങ്ങുകയോ, മേലിൽ 999-ലേക്ക് വിളിക്കുകയോ ചെയ്യരുത് എന്ന് ഉത്തരവിട്ട് കോടതി. ഡബ്ലിൻ സ്വദേശിയായ വില്യം ഗ്രീൻ എന്ന 47-കാരനാണ് ഡബ്ലിൻ ജില്ലാ കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് ഗ്രീൻ, 999-ലേക്ക് അകാരണമായി പലതവണ വിളിച്ചത്. തുടർന്ന് section 13 of the Post Office (Amendment) Act 1951 പ്രകാരം ഇയാളുടെ മേൽ കേസ് ചുമത്തി. കാരണമില്ലാതെ  മറ്റൊരാൾക്ക് ശല്യമാകുന്ന വിധത്തിലോ, അനാവശ്യ ഉത്കണ്ഠ ജനിപ്പിക്കുന്ന വിധത്തിലോ, ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലോ ഫോൺ ചെയ്യുന്നതിനെ തടയുന്ന നിയമമാണിത്.

ഭിന്ന ശേഷി സഹായധനം ലഭിക്കുന്ന ഗ്രീനിന് ലഹരി ഉപയോഗിക്കരുത്, തൊട്ടടുത്ത ഗാർഡ സ്റ്റേഷനിൽ ചെന്ന് പതിവായി ഒപ്പിടണം, പുതിയ ഫോൺ വാങ്ങരുത്, 999-ൽ വിളിക്കരുത് എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഒരു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തത്.

Share this news

Leave a Reply

%d bloggers like this: