കോർക്കിൽ നാശം വിതച്ച് ബബേറ്റ്‌ കൊടുങ്കാറ്റ്; സഹായത്തിനെത്തി സൈന്യം

അയർലണ്ടിൽ ബുധനാഴ്ച വീശിയടിച്ച ബബേറ്റ്‌ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റു വീശിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും ഭാഗികമായി തകർന്നു. കോർക്കിൽ ആയിരക്കണക്കിന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോർക്കിൽ വൃത്തിയാക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

കിഴക്കൻ കോർക്കിലെ Midleton – ൽ നെഞ്ചൊപ്പം വെള്ളമുയർന്നതോടെ ആളുകൾക്ക് ക്ലേശപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്നു. ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് ഇവിടെ 24 മണിക്കൂറിനിടെ പെയ്തത്. ഇവിടെ സഹായത്തിനായി സൈന്യത്തെ നിയോഗിച്ചു.

100 ഓളം വീടുകളിൽ വെള്ളം കയറിയതോടെ ടൗണിലെ കമ്മ്യൂണിറ്റി സെന്റർ താൽക്കാലിക ക്യാമ്പ് ആക്കി മറ്റും.

കോർക്കിനു പുറമെ വാട്ടർഫോർഡ് കൗണ്ടിയിലെ നിരവധി ടൗണുകളിലും വെള്ളപ്പൊക്കം ഉണ്ടായി.

മഴയും കാറ്റും വെള്ളപ്പൊക്കവും കാരണമുണ്ടായ കേടുപാടുകൾ പരിഹരിക്കാനും, സ്ഥലം വൃത്തിയാക്കാനുമായി ആഴ്ചകൾ എടുക്കുന്നതിനൊപ്പം മില്യൺ കണക്കിന് ചെലവും ആവശ്യമാണ്.

വെള്ളപ്പൊക്കം ബാധിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളെ സഹായിക്കാനായി സർക്കാർ Humanitarian Assistance സ്കീം ആരംഭിച്ചിട്ടുണ്ട്.

കോർക്കിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് കോർക്ക് കൗണ്ടി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Share this news

Leave a Reply

%d bloggers like this: