ദ്രോഗട കത്തോലിക്ക കമ്മ്യൂണിറ്റിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 28-ന്

ദ്രോഗട കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ശനിയാഴ്ച Our Lady of Lourdes Church, ദ്രോഗടയിൽ അത്ഭുത പ്രവർത്തകനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദാ തദ്ദേവൂസിന്റെയും, ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിക്കപ്പെടുന്നു. ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന ആഘോഷകരമായ വിശുദ്ധ കുർബാനക്ക് ഫാ. ജെയ്സൺ കുത്താനാപ്പിള്ളിൽ കാർമികത്വം വഹിക്കും.

വിശുദ്ധ ബലിക്ക് ശേഷം വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ ഏന്തി ദേവാലയ മുറ്റത്ത് വിശ്വാസ പ്രഘോഷണ പ്രദക്ഷിണവും നടത്തപ്പെടുന്നു. അന്നേ ദിവസം പള്ളിയിൽ അമ്പ് എഴുന്നുള്ളിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഓർമപ്പെടുത്തുന്നു.

വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം ദ്രോഗട തുള്ളിയാലൻ പാരിഷ് ഹാളിൽ വച്ചു നടക്കും.

കത്തോലിക്ക കമ്മ്യൂണിറ്റി വേദപാഠ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ തിരുനാളിന് മാറ്റ് കൂട്ടും. കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നും, ജോയ് കല്ലുക്കാരൻ എഴുതി സംവിധാനം ചെയ്ത പ്രശസ്ത ഡ്രാമ മൂവി ‘ HOPE’ പ്രദർശനവും ഉണ്ടായിരിക്കും.

വിശുദ്ധന്മാരുടെ നാമഥേയ  തിരുനാളിൽ പങ്കെടുക്കുവാനും, പൊതു സമ്മേളനത്തിലും തുടർന്ന് നടക്കുന്ന സ്നേഹ വിരുന്നിലും ഭാഗഭാക്ക് ആകുവാനും, മദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും എല്ലാവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഫാ. സിജോ വെങ്കിട്ടക്കൽ, തിരുനാൾ കൺവീനർമാരായ ബിജു വർഗീസ് , ബിനോയ്‌ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ട്രസ്റ്റീസ് :

ജോസൻ ജോസഫ് -0872985877

റോയ്സ് ജോൺ- 087 7623536

Share this news

Leave a Reply

%d bloggers like this: