അയർലണ്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ Sinn Fein കൗണ്ടി Offaly-യുടെ നേതൃത്വത്തിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്. നേരത്തെ കൗണ്ടി Wexford
നേതൃത്വത്തിലും, New Ross ഏരിയയുടെ സെക്രട്ടറിയുമായിരുന്നു.
ഇപ്പോൾ കുടുംബസമേതം Co Offaly-ലേക്ക് താമസം മാറിയ രഞ്ജിത്തിനെ sinn Fein നേതൃത്വം Banagher ഏരിയയുടെ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
അയർലണ്ടിലെ അറിയപ്പെടുന്ന ഷെഫ് കൂടിയായ രഞ്ജിത്ത്, 2020 ഓൾ അയർലണ്ട്
ബെസ്റ്റ് ഷെഫ് കോമ്പറ്റീഷനിൽ ഫൈനൽ റൗണ്ട് വരെ എത്തിയ മലയാളിയാണ്. കോവിഡ് കാലത്ത് ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനിച്ചു വളർന്ന കേരളത്തിനുവേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ട്.
ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ വരുന്ന ഷെഫുമാരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി, അവർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചിരുന്നു രഞ്ജിത്ത്.
Tom Wells, Sean Maher എന്നിവരുടെ നേതൃത്വത്തിൽ കൂടിയ
കമ്മിറ്റിയാണ് രഞ്ജിത്തിനെ പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലുവർഷം കാഴ്ചവച്ച നല്ല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പാർട്ടി തനിക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയിരിക്കുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞു.