ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2023 അവസാനത്തോടെ അയര്‍ലണ്ടില്‍ 1 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഉപപ്രധാനമമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഭവനപ്രതിസന്ധിയാണെന്നും, കൂടുതല്‍ വീടുകള്‍ ഉണ്ടാക്കുകയും, വാടകയ്ക്ക് നല്‍കുകയും മാത്രമാണ് അതിനുള്ള പ്രതിവിധിയെന്നും തന്റെ പാര്‍ട്ടിയായ Fianna Fail-ന്റെ വാര്‍ഷിക സമ്മേളനത്തില്‍ നേതാവായ മാര്‍ട്ടിന്‍ പറഞ്ഞു.
വരുന്ന പൊതു തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയാകുമെന്ന് മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭവനപ്രതിസന്ധി വലിയ വെല്ലുവിളിയായി നിലനില്‍ക്കുകയാണെങ്കിലും, ഈ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. വീടുകളുടെ നിര്‍മ്മാണം, മോര്‍ട്ട്‌ഗേജ് എന്നിങ്ങനെ എല്ലാ തലത്തിലും നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
അതേസമയം സര്‍ക്കാരിന്റെ ഭവന നയങ്ങളോട് മുഖംതിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയായി Sinn Fein-നെ, പേര് എടുത്തുപറയാതെ മാര്‍ട്ടിന്‍ വിമര്‍ശിക്കുകയും ചെയ്തു.