അതിശക്തമായ മഴയ്ക്ക് സാധ്യത; കോർക്ക്, കെറി എന്നിവിടങ്ങളിൽ മുന്നറിയിപ്പ്

ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ നേരത്തേയ്ക്ക് യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് പകല്‍ 12 മണി മുതല്‍ നാളെ പകല്‍ 12 മണി വരെയാണ് മുന്നറിയിപ്പ്.

ശക്തമായ മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിലേയ്ക്ക് നയിച്ചേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റോഡ് യാത്രയും ദുഷ്‌കരമാകും. ഡ്രൈവര്‍മാര്‍ വളരെ വേഗത കുറച്ച് മാത്രം വാഹനമോടിക്കണം.

പരമാവധി 9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് ഇന്നുണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പൊതുവെ വെയില്‍ ലഭിക്കും.

Share this news

Leave a Reply

%d bloggers like this: