അന്താരാഷ്ട്ര മനുഷ്യക്കടത്ത്: ഡബ്ലിൻ എയർപോർട്ടിൽ ഒരാൾ പിടിയിൽ

ലൈംഗിക തൊഴില്‍ ചെയ്യിക്കാനായി മനുഷ്യക്കടത്ത് നടത്തുന്നയാള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍. വ്യാഴാഴ്ചയാണ് 50-ലേറെ പ്രായമുള്ള പുരുഷനെ മനുഷ്യക്കടത്ത് അന്വേഷിക്കുന്ന പ്രത്യേക ഗാര്‍ഡ സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ശേഷം വെസ്റ്റ് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേനില്‍ ചോദ്യം ചെയ്ത ഇയാളുടെ മേല്‍ പിന്നീട് ഗാര്‍ഡ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ഇന്ന് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യക്കടത്ത്, തട്ടിപ്പ്, അനധികൃതമായി പണം പലിശയ്ക്ക് നല്‍കല്‍ എന്നിവയെപ്പറ്റിയുള്ള അന്താരാഷ്ട്ര അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.

മനുഷ്യക്കടത്തിന് ഇരയാകുന്നവരോ, ഇരയാകുന്നവരെപ്പറ്റി വിവരമുള്ളവരോ അക്കാര്യം ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷനിലോ, മറ്റ് ഗാര്‍ഡ ഓഫിസുകളിലോ അറിയിക്കണം. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ചുവടെ:
Phone: Garda Confidential Line – 1800 666 111
Email: blueblindfold@garda.ie

Share this news

Leave a Reply

%d bloggers like this: