അയർലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!

അയര്‍ലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി 9.35-ന്. വര്‍ഷാവര്‍ഷം നടക്കുന്ന ഷോ, പുതിയ അവതാരകനായ Patrick Kielty-യുടെ നേതൃത്വത്തിലാണ് RTE-യില്‍ ലൈവായി സംപ്രേഷണം ചെയ്യപ്പെടുക.

കഴിഞ്ഞ 14 വര്‍ഷമായി പരിപാടി അവതരിപ്പിച്ചുവന്ന Ryan Tubridy, അധികശമ്പള വിവാദത്തില്‍ പെട്ട് പുറത്തായതോടെയാണ് വടക്കന്‍ അയര്‍ലണ്ടിലെ Co Down സ്വദേശിയായ Patrick Kielty പരിപാടിയുടെ 48-ആമത്തെ എഡിഷനില്‍ പുതിയ അവതാകരനായി എത്തിയത്. Late Late Toy Show-യുടെ നാലാമത്തെ അവതാരകനുമാണ് അദ്ദേഹം.

ഏറ്റവും പുതിയ കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുകയും, കുട്ടികള്‍ സ്റ്റേജിലെത്തി പാട്ടും കളികളുമായി നടത്തപ്പെടുകയും ചെയ്യുന്ന പരിപാടി, അയര്‍ലണ്ടിലെ ജനപ്രിയ ഷോകളില്‍ ഒന്നാണ്. കുട്ടികളെ ലക്ഷ്യമിട്ട് 1975-ലെ ക്രിസ്മസ് കാലത്ത് ആരംഭിച്ച പരിപാടിക്ക് ഓരോ വര്‍ഷവും ആരാധകര്‍ കൂടിവരികയും ചെയ്തു. ഷോയില്‍ പരിചയപ്പെടുത്തുന്ന കളിപ്പാട്ടങ്ങള്‍, അതാത് കമ്പനികള്‍ ചാനലിന് സ്‌പോണ്‍സര്‍ ചെയ്യുന്നവയാണ്. എന്തെല്ലാം പുതുമയുള്ള കളിപ്പാട്ടങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയും, സര്‍പ്രൈസുമാണ് ഷോയുടെ പ്രധാന ആകര്‍ഷണം.

RTÉ One ചാനലിലും, ആപ്പായ RTÉ Player-ലും പരിപാടി ലൈവായി കാണാവുന്നതാണ്. ഒരു തീം അടിസ്ഥാനമായാണ് പരിപാടി നടത്തപ്പെടുക. Ryan Tubridy അവതരിപ്പിച്ച അവസാന ഷോയുടെ തീം Wizard of Oz ആയിരുന്നു. 1.6 മില്യണ്‍ ആളുകളാണ് കഴിഞ്ഞ വര്‍ഷം ഈ ഷോ കണ്ടത്. അയര്‍ലണ്ടില്‍ 2022-ല്‍ ഏറ്റവുമധികം പേര്‍ കണ്ട ടിവി പരിപാടിയും ഇതുതന്നെ.

രാജ്യത്തെ കുട്ടികളുടെ ക്ഷേമത്തിനായി ചാരിറ്റി ധനശേഖരണവും പരിപാടിയുടെ ഭാഗമായി നടക്കും. www.rte.ie/toyshowappeal വഴിയാണ് ഫണ്ട് സമാഹരിക്കുന്നത്. Revolut ആപ്പ് വഴിയും സഹായം നല്‍കാം.

അയര്‍ലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി 9.35-ന്. വര്‍ഷാവര്‍ഷം നടക്കുന്ന ഷോ, പുതിയ അവതാരകനായ Patrick Kielty-യുടെ നേതൃത്വത്തിലാണ് RTE-യില്‍ ലൈവായി സംപ്രേഷണം ചെയ്യപ്പെടുക.

കഴിഞ്ഞ 14 വര്‍ഷമായി പരിപാടി അവതരിപ്പിച്ചുവന്ന Ryan Tubridy, അധികശമ്പള വിവാദത്തില്‍ പെട്ട് പുറത്തായതോടെയാണ് വടക്കന്‍ അയര്‍ലണ്ടിലെ Co Down സ്വദേശിയായ Patrick Kielty പരിപാടിയുടെ 48-ആമത്തെ എഡിഷനില്‍ പുതിയ അവതാകരനായി എത്തിയത്. Late Late Toy Show-യുടെ നാലാമത്തെ അവതാരകനുമാണ് അദ്ദേഹം.

ഏറ്റവും പുതിയ കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുകയും, കുട്ടികള്‍ സ്റ്റേജിലെത്തി പാട്ടും കളികളുമായി നടത്തപ്പെടുകയും ചെയ്യുന്ന പരിപാടി, അയര്‍ലണ്ടിലെ ജനപ്രിയ ഷോകളില്‍ ഒന്നാണ്. കുട്ടികളെ ലക്ഷ്യമിട്ട് 1975-ലെ ക്രിസ്മസ് കാലത്ത് ആരംഭിച്ച പരിപാടിക്ക് ഓരോ വര്‍ഷവും ആരാധകര്‍ കൂടിവരികയും ചെയ്തു. ഷോയില്‍ പരിചയപ്പെടുത്തുന്ന കളിപ്പാട്ടങ്ങള്‍, അതാത് കമ്പനികള്‍ ചാനലിന് സ്‌പോണ്‍സര്‍ ചെയ്യുന്നവയാണ്.

RTÉ One ചാനലിലും, ആപ്പായ RTÉ Player-ലും പരിപാടി ലൈവായി കാണാവുന്നതാണ്. ഒരു തീം അടിസ്ഥാനമായാണ് പരിപാടി നടത്തപ്പെടുക. Ryan Tubridy അവതരിപ്പിച്ച അവസാന ഷോയുടെ തീം Wizard of Oz ആയിരുന്നു. 1.6 മില്യണ്‍ ആളുകളാണ് കഴിഞ്ഞ വര്‍ഷം ഈ ഷോ കണ്ടത്. അയര്‍ലണ്ടില്‍ 2022-ല്‍ ഏറ്റവുമധികം പേര്‍ കണ്ട ടിവി പരിപാടിയും ഇതുതന്നെ.

രാജ്യത്തെ കുട്ടികളുടെ ക്ഷേമത്തിനായി ചാരിറ്റി ധനശേഖരണവും പരിപാടിയുടെ ഭാഗമായി നടക്കും. www.rte.ie/toyshowappeal വഴിയാണ് ഫണ്ട് സമാഹരിക്കുന്നത്. Revolut ആപ്പ് വഴിയും സഹായം നല്‍കാം.

Share this news

Leave a Reply

%d bloggers like this: