കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ പത്താം വാർഷികാഘോഷം വർണ്ണാഭമായി

അയര്‍ലണ്ടിലെ കായികമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ പത്താം വാര്‍ഷികം വര്‍ണ്ണപ്പൊലിമയോടെ ആഘോഷിക്കപ്പെട്ടു. തിങ്കളാഴ്ച Poppintree Community & Sports Centre-ല്‍ വച്ച് നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ പുതിയ ജഴ്‌സിയും, വെബ്‌സൈറ്റും പ്രകാശനം ചെയ്യുകയും ചെയ്തു.

ശിശു, യുവജനക്ഷേമവകുപ്പ് മന്ത്രിയായ Joe O’Brien പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ ജഴ്‌സിയുടെ പ്രകാശനകര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു.

ബാഡ്മിന്റണ്‍ അയര്‍ലണ്ട് സിഇഒ ആയ Enda Lynch, കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.

TD-യായ Paul McAukiffe, ക്ലബ്ബ് കോച്ചായ സുമേഷ് തരിയത്തിന് മൊമന്റോ സമ്മാനിച്ച്, ആശംസാപ്രസംഗം നടത്തി.

Angela Flynn, DAA Community Section, David Murphy, President, Leinster Badminton, Michael Bowe, Dublin Northwest Partnership, CEO, Emma Byrne, Poppintree Community centre, James Dunne, Ballymun community Gardai എന്നിവര്‍ ആശംസാപ്രസംഗവും, ജോജോ ജോര്‍ജ്ജ് നന്ദിപ്രകടനവും നടത്തി.

Share this news

Leave a Reply

%d bloggers like this: