അയർലണ്ടിലെ മലയാളി നഴ്സ് ജെസ്സി ജോയ് നിര്യാതയായി

അയര്‍ലണ്ടിലെ കെറി- ട്രാലിയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് ജെസ്സി ജോയ് (33) നിര്യാതയായി. കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കവേ ആയിരുന്നു ജെസ്സിയുടെ അന്ത്യം. ഭര്‍ത്താവ് പോള്‍ കുര്യന്‍. മകള്‍ ഇവ അന്ന പോള്‍.

നഴ്‌സായി ജോലി ലഭിച്ച് രണ്ട് വര്‍ഷം മുമ്പാണ് ജെസ്സി അയര്‍ലണ്ടിലെത്തിയത്. ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹോമിലായിരുന്നു ഇവര്‍ ജോലി ചെയിതിരുന്നത്. രണ്ട് മാസം മുമ്പ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ആദ്യ ജോലി രാജിവച്ചിരുന്നു. അതിനിടെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ജെസ്സിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സില്‍ കഴിയവേ തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ സി.സി ജോയി, ലിസി ജോയി എന്നിവരുടെ മകളാണ് ജെസ്സി. സഹോദരന്‍ ജോസി ജോയി. മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്.

അസുഖം കാരണം സാമ്പത്തിക ബാധ്യതയിലാണ് ജെസ്സിയുടെ കുടുംബം. അതിനാല്‍ത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാനായി നല്ലവരായ പ്രവാസികള്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംഭാവന നല്‍കാനായി സന്ദര്‍ശിക്കുക: https://www.gofundme.com/f/w6d6ca-breast-cancer-with-metastasis?utm_campaign=p_cp+share-sheet&utm_medium=chat&utm_source=whatsApp

Share this news

Leave a Reply

%d bloggers like this: