അയർലണ്ടിൽ പനി പടരുന്നു; നിങ്ങളുടെ കുട്ടിക്ക് സൗജന്യ ഫ്ലൂ വാക്സിൻ എടുത്തോ?

തണുപ്പുകാലം എത്തിയതോടെ അയര്‍ലണ്ടില്‍ പനി പടരുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യമെമ്പാടും കുട്ടികള്‍ക്കായി സൗജന്യ ഫ്‌ളൂ വാക്‌സിന്‍ ക്ലിനിക്കുകള്‍ തുറന്നിരിക്കുകയാണ് HSE. നിലവില്‍ പനി ഏറ്റവുമധികം ബാധിക്കുന്നത് 65-ന് മേല്‍ പ്രായമുള്ളവരെയും, 14 വയസ് വരെ പ്രായമുള്ള കുട്ടികളെയുമാണെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ 38 പ്രദേശങ്ങളിലായി ബുധനാഴ്ച ആരംഭിച്ച ക്ലിനിക്കുകള്‍ വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ 2 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായി ലഭിക്കും.

ക്ലിനിക്കുകള്‍ എവിടെയെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://www2.hse.ie/conditions/flu/childrens-flu-vaccine/

ഈ സൗജന്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും, വാക്‌സിന്‍ എടുക്കുന്നത് വഴി കുട്ടികള്‍ക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കള്‍, വീട്ടിലെ പ്രായമായവര്‍ എന്നിവര്‍ക്കും സുരക്ഷ ലഭിക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു.

ശക്തമായ ചൂട്, പേശീവേദന, തലവേദന, തളര്‍ച്ച എന്നിവയാണ് നിലവില്‍ പടരുന്ന പനിയുടെ രോഗലക്ഷണങ്ങള്‍. ഡിസംബര്‍ 17 വരെയുള്ള ഒരാഴ്ചയ്ക്കിടെ 631 പേര്‍ക്ക് രാജ്യത്ത് പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടു മുമ്പത്തെ ആഴ്ച ഇത് 283 ആയിരുന്നു. രാജ്യത്ത് പനി പടരുകയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: