ഡബ്ലിൻ തീരത്ത് വീശിയടിച്ച കാറ്റിൽ നിയന്ത്രണം വിട്ട് ബോട്ട്; 2 പേരെ സാഹസികമായി രക്ഷിച്ച് കോസ്റ്റ് ഗാർഡ്

ഡബ്ലിന്‍ തീരത്ത് അതിശക്തമായ കാറ്റില്‍ പെട്ട് നിയന്ത്രണം വിട്ട ബോട്ടില്‍ നിന്നും രണ്ട് പേരെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വടക്കന്‍ ഡബ്ലിനിലെ ദ്വീപായ Lambay Island-ന് സമീപം വച്ച് വീശിയടിച്ച കാറ്റില്‍ ഉല്ലാസ നൗകയുടെ നിയന്ത്രണം വിട്ടത്.

വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി RNLI സംഘം എത്തിയെങ്കിലും, കടല്‍ക്ഷോഭം കാരണം ആദ്യം വെല്ലുവിളി നേരിട്ടു. തുടര്‍ന്ന് ഏത് പ്രതികൂല കാലാവസ്ഥയെയും ചെറുത്ത് നില്‍ക്കാന്‍ ശേഷിയുള്ള Roy Barker III എന്ന ലൈഫ് ബോട്ട് ഉപയോഗിച്ചാണ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ബോട്ടിലേയ്ക്ക് വെള്ളവും കാറ്റും അടിച്ചുകയറി നനഞ്ഞ് കുതിര്‍ന്ന നിലയിലായിരുന്നു രണ്ട് യാത്രക്കാരുമെങ്കിലും, മറ്റ് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ബോട്ടിനെ കെട്ടിവലിച്ച് Howth തുറമുഖത്ത് എത്തിക്കുകയും ചെയ്തു.

കടലിലോ മറ്റ് ജലാശയങ്ങളിലോ അപകടത്തില്‍ പെട്ടാല്‍ 999 അല്ലെങ്കില്‍ 112 എന്ന നമ്പറില്‍ വിളിച്ച് ഉടന്‍ സഹായമഭ്യര്‍ത്ഥിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: