അയർലണ്ടിൽ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജ് രാജിവച്ചു

അയര്‍ലണ്ടില്‍ ലൈംഗികാതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജ് Gerard O’Brien രാജിവച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം ഇയാളെ കുറ്റക്കാരനെന്ന് വിധിച്ച ശേഷം, ജഡ്ജായിരിക്കാന്‍ O’Brien യോഗ്യനല്ലെന്നും, പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മക്കന്റീക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

ജഡ്ജ് രാജി വച്ചതോടെ പാര്‍ലമെന്റ് ഇടപെട്ട് ഇയാളെ പുറത്താക്കേണ്ട സാഹചര്യമുണ്ടായില്ല. അയര്‍ലണ്ടിലെ നിയമപ്രകാരം ജഡ്ജിനെ പുറത്താക്കാന്‍ Dáil Éireann, Seanad Éireann എന്നീ സഭകളിലെ വോട്ടെടുപ്പുകളിലൂടെ മാത്രമേ സാധിക്കൂ. എന്നാല്‍ ഇത്തരമൊരു നടപടി അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ജനുവരി 5-നാണ് Gerard O’Brien രാജി സമര്‍പ്പിച്ചത്.

1990-കളില്‍ അദ്ധ്യാപകനായി ജോലി ചെയ്യവേ ആറ് ചെറുപ്പക്കാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് കേസിലാണ് O’Brien കുറ്റക്കാരനെന്ന് തെളിഞ്ഞത്. മാര്‍ച്ച് 4-ന് കേസില്‍ ശിക്ഷ വിധിക്കാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: