ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോം പോളിനും കുടുംബത്തിനും യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം.

നീനാ (കൗണ്ടി ടിപ്പററി) : 2006 മുതൽ ആരംഭിച്ച ദീർഘ കാലത്തെ അയർലണ്ടിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും, നോബിളിനും മക്കളായ എയ്ഡൻ,ഓസ്റ്റിൻ,അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി. നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ടോമും നോബിളും കൈരളിയുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ടോം.

എക്കാലത്തെയും നീനാ കൈരളിയുടെ അമരക്കാരിൽ ഒരാൾ,പകരം വെക്കാൻ ആളില്ലാത്ത നീനാ മലയാളികളുടെ ഉറ്റ തോഴൻ,അതായിരുന്നു ടോം. കൂടാതെ നീനാ ക്രിക്കറ്റ് ക്ലബ്,ബാൻഡ്മിന്റൺ ക്ലബ്,വോളിബോൾ ക്ലബ് എന്നിവയിലെല്ലാം മുൻനിരയിൽ നിന്നുകൊണ്ട് സാന്നിധ്യവും കഴിവും തെളിയിച്ച പ്രതിഭയാണ് ടോം.ഇവയിലെല്ലാം നിരവധി തവണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൂടിയാണ് ടോം.

കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ടോമും നോബിളും കുട്ടികൾ മൂവരും.കൈരളിയുടെ പ്രോഗ്രാമുകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് തിളങ്ങി നിന്നവരായിരുന്നു എയ്ഡനും,ഓസ്റ്റിനും,അൽഫോൻസും. നഴ്സിംഗ് ജീവിതത്തിനപ്പുറം ഹാർമണി ഇവന്റ്സിലൂടെ തന്റെ കഴിവ് തെളിയിക്കുകയും,അതിലൂടെ നിരവധി കുടുംബങ്ങളുടെ ആഘോഷ ദിനങ്ങൾ അവിസ്മരണീയമാക്കുകയുംചെയ്ത അതുല്യ പ്രതിഭയാണ് നോബിൾ. സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താല്പര്യം ഉള്ളവരായിരുന്നു ഇരുവരും. 

പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ,നീനാ കൈരളിയുടെ സ്നേഹാദരവായി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.

ദീർഘ കാലത്തെ ഐറിഷ് പ്രവാസ ജീവിതത്തിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന കൈരളി സമൂഹത്തിലെ ഓരോരുത്തരേയും ഒരിക്കലും മറക്കാൻ ആവില്ലെന്നും, ഒരു മങ്ങലു പോലും ഏൽക്കാതെ മധുര സ്മരണകളായി ഹൃദയത്തിൽ അവ എന്നും ഉണ്ടാകുമെന്നും ടോമും കുടുംബവും പറഞ്ഞു.

വാർത്ത : ജോബി മാനുവൽ

Share this news

Leave a Reply

%d bloggers like this: