ക്രിക്കറ്റിന്റെ അവേശത്തിന് കൊടിയേറാൻ ഇനി എതാനും ദിവസങ്ങൾ മാത്രം. ക്രിക്കറ്റ് പോരാട്ടങ്ങളുടെ മണമുള്ള വാട്ടർഫോർഡിന്റെ മണ്ണിൽ വൈക്കിങ്ങ്സ് അണിയിച്ചൊരുക്കുന്ന Winter Premier League Season -2 ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8 മണിമുതൽ GAA BALLIGUNNER INDOOR സ്റ്റേഡിയത്തിൽ വെച്ച് ആരംഭിക്കുകയാണ്.
അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശക്തരായ 18-ഓളം ടീമുകളാണ് ഈ വർഷം മാറ്റുരക്കുന്നത്. ഈ മത്സരത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും നമ്മുടെ പോരാട്ട ഭൂമിയിലേക്ക് ക്ഷണിക്കുകയാണ്- സംഘാടകർ അറിയിച്ചു.
കൂടാതെ നിങ്ങളുടെ നാവിന്റെ രുചിമുകുളങ്ങളെ ഉണർത്തുന്ന വൈവിധ്യമാർന്ന ഭക്ഷണം ഒരുക്കുന്നതിനായി അയർലണ്ടിലെ പ്രമുഖ ഭക്ഷണശൃംഖലയായ ഷീല പാലസും നോർത്തിന്ത്യൻ വിഭവങ്ങളുടെ തലവനായ പാനി പൂരിയുമായി ന്യൂട്രി ഫുഡ്സും അന്നേദിവസം സ്റ്റാളുകളുമായി നിങ്ങളുടെ മുന്നിലേക്കെത്തുന്നു.
ഈ പോരാട്ടങ്ങൾ നേരിൽ കാണുവാനും കൂട്ടായ്മയുടെ പ്രതീകകങ്ങളായ ഓരോ വിഭവങ്ങളും ആസ്വദിക്കുവാനും ഒരിക്കൽകൂടി ഓരോരുത്തരെയും സ്നേഹത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നതായി വൈക്കിങ്ങ്സ് കമ്മിറ്റി പറഞ്ഞു.