‘കരുതലിൻ കൂട്’ പദ്ധതിക്കായി ക്രാന്തി കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി

ക്രാന്തി അയർലണ്ട് ഉടുമ്പൻചോലയിലെ ഒരു നിർധന കുടുംബത്തിന് വീട്‌ വെച്ചു നൽകുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന് ക്രാന്തിയുടെ കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി. ഉടുമ്പൻ ചോലയിലെ ഒരു നിർധന കുടുംബത്തെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് അയർലണ്ടിൽ ആഞ്ഞടിച്ച കൊടുംകാറ്റിനെയും അവഗണിച്ചു ക്രാന്തിയുടെ പ്രവർത്തകർ കരുതലിൻ കൂടിനായി മുന്നിട്ടിറങ്ങിയപ്പോൾ ഏകദേശം 600-ൽ പരം ബിരിയാണിയാണ് വിൽപന നടത്തി ആ പ്രദേശങ്ങളിലുള്ള വീടുകളിൽ എത്തിച്ചു നൽകാൻ സാധിച്ചത്. ഈ ധനസമാഹരണത്തിനു സഹകരിച്ച മുഴുവൻ കുടുംബങ്ങളെയും അഭിവാദ്യം … Read more