ഇസ്രായേൽ- ഇറാൻ യുദ്ധം: മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

കഴിഞ്ഞ ദിവസം വ്യോമപാത അടച്ചതിനെ തുടർന്ന് ദോഹ, ദുബായ് എയർപോർട്ടുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികൾ അടക്കമുള്ളവരാണ് വിമാനങ്ങൾ റദ്ദാക്കിയതും, വൈകിയതും കാരണം വിഷമത്തിലായിരിക്കുന്നത്. ഇന്നലെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്തോടെയാണ് ഖത്തർ വ്യോമപാത അടച്ചത്. ഖത്തറിനു പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്‌ എന്നിവയും വ്യോമപാത താൽക്കാലത്തേക്ക് അടിച്ചിരുന്നു. ഇറാൻ ആക്രമണം അവസാനിപ്പിച്ചതിനു പിന്നാലെ വ്യോമപാത തുറന്നെങ്കിലും സർവീസുകൾ താറുമാറായി. പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ആയിരക്കണക്കിന് യാത്രക്കാരെ … Read more

ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

ബെലറൂസ് പ്രതിപക്ഷ നേതാവ് Sergei Tikhanovsky ജയില്‍ മോചിതനായി. മാപ്പ് നല്‍കിയാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും വിട്ടയച്ചതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന അറിയിച്ചു. Tikhanovsky ജയിലില്‍ പോയ ശേഷം ഭാര്യയായ Svetlana Tikhanovskaya ആയിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. യുഎസ് അധികൃതരുടെ കൂടി ഇടപെലിലാണ് മോചനം സാധ്യമായതെന്ന് Tikhanovsky ജയിലില്‍ നിന്നും പുറത്തുവരുന്ന വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് Svetlana പറഞ്ഞു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി Tikhanovsky ജയിലിലായിരുന്നു. 2020-ലെ പ്രസിഡന്റ് … Read more

യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഇസ്രായേൽ ലംഘിച്ചു; 2023 ഒക്ടോബർ 7-ന് ശേഷം കൊന്നത് 55,637 പേരെ

ഗാസ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഗാസയില്‍ ഇയുവുമായുള്ള മനുഷ്യാവകാശ കരാര്‍ ലംഘിച്ച ഇസ്രായേല്‍, 2023 ഒക്ടോബര്‍ 7-ന് തുടങ്ങിയ ആക്രമണങ്ങളിലൂടെ ഇതുവരെ കുട്ടികളടക്കം 55,637 പേരെയാണ് കൊന്നത്. ഇത് ഇയു-ഇസ്രായേല്‍ സഹകരണ കരാറിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ള 17 യൂറോപ്യന്‍ നേതാക്കളാണ് ഗാസ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത മാര്‍ട്ടിന്‍, ഈ … Read more

ഇയുവിൽ ജീവിതച്ചെലവ് ഏറ്റവുമേറിയ രണ്ടാമത്തെ രാജ്യം അയർലണ്ട്; ഭക്ഷണം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിക്ക് മുകളിൽ വില

യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രണ്ടാമത്തെ രാജ്യമായി അയര്‍ലണ്ട്. ഡെന്മാര്‍ക്ക് മാത്രമാണ് പുതിയ പട്ടികയില്‍ അയര്‍ലണ്ടിന് മുന്നിലുള്ളത്. ഇയുവിലെ ശരാശരി ജീവിതച്ചെലവിനെക്കാള്‍ 38% അധികമാണ് അയര്‍ലണ്ടില്‍ എന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-ല്‍ 28% അധികമായിരുന്നു ഇത്. ടൊബാക്കോ, ആല്‍ക്കഹോള്‍ എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ ഇയു രാജ്യം അയര്‍ലണ്ടാണ്. ഇയു ശരാശരിയെക്കാള്‍ 205% ആണ് ഇവയ്ക്ക് ഇവിടെ വില. ഉയര്‍ന്ന നികുതി, ആല്‍ക്കഹോളിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്തിയത് എന്നിവയാണ് ഇതിന് പ്രധാന കാരണം. ആല്‍ക്കഹോള്‍ … Read more

LGBTQ+ വിഭാഗക്കാരെ ഏറ്റവും സൗഹാർദ്ദത്തോടെ കാണുന്ന ലോകനഗരങ്ങളിൽ ഡബ്ലിൻ രണ്ടാമത്

LGBTQ+ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏറ്റവും സൗഹാര്‍ദ്ദപരമായ നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന് രണ്ടാം സ്ഥാനം. Pride Month-ന്റെ സമയത്ത് LGBTQ+ വിഭാഗക്കാരെ ഏറ്റവും സൗഹാര്‍ദ്ദപരമായി നോക്കിക്കാണുന്ന ലോക നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് Big 7 Travel ആണ്. 2025-ലെ പട്ടികയിലാണ് ഡബ്ലിന്‍ മുന്നിലെത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പോര്‍ച്ചുഗലിലെ ലിസബണ്‍ ആണ്. പോര്‍ച്ചുഗലിലെ തന്നെ പോര്‍ട്ടോ മൂന്നാം സ്ഥാനത്തെത്തി. നാല് മുതൽ പത്ത് വരെ സ്ഥാനം ലഭിച്ച നഗരങ്ങളുടെ പട്ടിക ചുവടെ: London, UK Madrid, … Read more

യൂറോവിഷൻ 2025: ഓസ്ട്രിയ വിജയികൾ

ഇസ്രായേലിന്റെ പങ്കാളിത്തത്തെത്തുടര്‍ന്ന് വിവാദമായ ഇത്തവണത്തെ യൂറോവിഷന്‍ സോങ് കോണ്ടസ്റ്റില്‍ ഓസ്ട്രിയ വിജയികള്‍. ഫൈനലില്‍ Wasted Love എന്ന വൈകാരിക ഗാനത്തിലൂടെ ഓസ്ട്രിയയുടെ JJ ഒന്നാം സ്ഥാനം നേടി. അതേസമയം ഇസ്രായേലിന്റെ Yuval Raphael ആണ് റണ്ണര്‍ അപ്പ്. മത്സരത്തില്‍ അയര്‍ലണ്ടിന് സെമി ഫൈനല്‍ വരെയേ എത്താന്‍ സാധിച്ചിരുന്നുള്ളൂ. ‘Thank you Europe, I love you all’, പെര്‍ഫോമന്‍സിന് ശേഷം JJ എന്നറിയപ്പെടുന്ന Johannes Pietsch വികാരാധീനനായി പറഞ്ഞു. ഓസ്ട്രിയയിലെ വിയന്നയാണ് 24-കാരനായ JJ-യുടെ സ്വദേശം. ഇത് … Read more

സഹ പൈലറ്റ് കുഴഞ്ഞു വീണു, പ്രധാന പൈലറ്റ് ടോയ്‌ലറ്റിൽ; നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് 10 മിനിറ്റ്

മെയിന്‍ പൈലറ്റ് ടോയ്‌ലറ്റില്‍ പോയപ്പോൾ സഹപൈലറ്റ് കുഴഞ്ഞുവീണു, നിയന്ത്രിക്കാനാളില്ലാതെ 200-ലേറെ പേരുമായി വിമാനം പറന്നത് 10 മിനിറ്റ് സമയം. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവിയ്യയിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സയുടെ എയര്‍ബസ് 321 വിമാനത്തിലായിരുന്നു സംഭവം. ബോധം പോകുന്നതിനിടെ സഹ പൈലറ്റ് വിമാനം ഓട്ടോ പൈലറ്റ് മോഡിലേയ്ക്ക് മാറ്റിയിരുന്നത് കാരണമാണ് വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒരുവര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴാണ് പുറത്ത് വന്നത്.   സ്പാനിഷ് അന്വേഷണ ഏജന്‍സിയായ സിഐഎഐഎസിയുടെ കണ്ടെത്തല്‍ ആണ് മാധ്യമങ്ങള്‍ … Read more

Ryanair വിമാനത്തിൽ മോശം പെരുമാറ്റം; 3,230 യാത്രക്കാരന് യൂറോ പിഴ

ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന്റെ വിമാനത്തില്‍ മോശം പെരുമാറ്റം നടത്തിയ യാത്രക്കാരന് 3,230 യൂറോ പിഴ. 2024 ജൂണ്‍ 30-ന് സ്‌കോട്‌ലണ്ടിലെ Glasgow-യില്‍ നിന്നും പോളണ്ടിലെ Kraków-യിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് വിമാനം പോളണ്ടിലെ മറ്റൊരു നഗരമായ Rzeszów-യിലെ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. സംഭവസമയം 191 യാത്രക്കാരും, ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ Rzeszów-വില്‍ ഇറക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. സംഭവത്തില്‍ Kraków district court കോടതിയാണ് യാത്രക്കാരന് പിഴ ശിക്ഷ വിധിച്ചത്.

യൂറോവിഷൻ സംഗീത മത്സരത്തിൽ ഇസ്രയേലിനെ പങ്കെടുപ്പിക്കരുത്; ശക്തമായ നിലപാടുമായി അയർലണ്ട്

ഈ വര്‍ഷത്തെ Eurovision Song Contest-ല്‍ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി European Broadcasting Union (EBU)-ന് തുറന്ന കത്തുമായി 350-ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസര്‍മാര്‍. ഇത്തവണത്തെ മത്സരത്തിലും ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന EBU ഡയറക്ടര്‍ Martin Green-ന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രൊഡ്യൂസര്‍മാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ കാരണം ഇസ്രായേലിനെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വ്യാപകമായി എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. അയര്‍ലണ്ടിലെ ദേശീയ മാധ്യമമായ RTE-യിലെ മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. പ്രൊഡ്യൂസര്‍മാര്‍ EBU-വിന് അയച്ച തുറന്ന കത്തില്‍ 2025-ലെ … Read more

കുറഞ്ഞ വിലയ്ക്ക് ആപ്പുകൾ ലഭിക്കുന്നത് തടഞ്ഞു, പരസ്യങ്ങൾ കാണാൻ നിർബന്ധിച്ചു:ആപ്പിളിനും മെറ്റയ്ക്കും വൻ പിഴയിട്ട് ഇയു കമ്മീഷൻ

ടെക് ഭീമന്മാരായ ആപ്പിളിനും, മെറ്റയ്ക്കും വമ്പന്‍ തുക പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനിലെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാണ് ആപ്പിളിന് 500 മില്യണ്‍ യൂറോയും, മെറ്റയ്ക്ക് 200 മില്യണ്‍ യൂറോയും പിഴയിട്ടത്. ആപ്പിളിന്റെ ആപ്പിന് പുറത്തുള്ള അപ്ലിക്കേഷനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ അവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെ തടഞ്ഞതിന്റെ പേരിലാണ് ആപ്പിളിന് പിഴ ശിക്ഷ. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാത്ത പക്ഷം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിച്ചതിനാണ് മെറ്റയ്ക്ക് പിഴയിട്ടിരിക്കുന്നത്. … Read more