വാട്ടർഫോർഡിലെ  അയർലൻഡ് മലയാളിയുടെ പിതാവ് നിര്യാതനായി

വാട്ടർഫോർഡ് :  വാട്ടർഫോർഡിലെ    ആദ്യകാല  പ്രവാസി മലയാളിയായ ഷാജി ജേക്കബിന്റെ  പിതാവ്  പാലാട്ടി   ആന്റണി ചാക്കോ (94) നിര്യാതനായി.സംസ്കാരം അങ്കമാലി യോർദ്ദാനപുരം സെന്റ് ജോൺ ദി  ബാപ്റ്റിസ്റ്റ്  ദേവാലയത്തിൽ വച്ച്  13/12/20 വൈകുന്നേരം 03.30 – ന് നടത്തപ്പെടുന്നു. ഭാര്യ പരേതയായ അന്നം, മക്കൾ: ആൻറണി (ബിസിനസ്), എൽസി (ന്യൂസിലാൻഡ്), റോസിലി, ജെസ്സി, ടോമി ( സ്വിറ്റ്സർലൻഡ്), ഷാജി (അയർലൻഡ്), ജോസി (തുറവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ജാസ്മി  (അയർലൻഡ്), ജിയോ (അയർലൻഡ്). മരുമക്കൾ: … Read more

അയര്‍ലണ്ട് മലയാളികളുടെ പിതാവ്, തൈപ്പറമ്പിൽ പുത്തൻപുര, കുരുവിള ജോസഫ് നിര്യാതനായി.

കുമരകം അട്ടിപ്പീടിക:-തൈപ്പറമ്പിൽ പുത്തൻപുര കുരുവിള ജോസഫ് (74 വയസ്സ്) ഇന്നലെ രാത്രി നിര്യാതനായി. ഏകമകൾ മിലു ആൻ, കൗണ്ടി ക്ലയറിലെ, എന്നിസ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സായി സേവനമനുഷ്ടിക്കുന്നു. മരുമകൻ ജോമോൻ ജോസഫ് എന്നിസ്. കൊച്ചുമക്കൾ ജെറോമം, ആൻ മരിയ, റോസ് മരിയ സംസ്കാരം ഇന്ന് (05/12/2020) വൈകുന്നേരം 4 മണിക്ക് കുമരകം കൊഞ്ചുമട നവ നസ്രത് പളളിയിൽ.

അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ മൃതസംസ്കാര അറിയിപ്പ് ; സൗജന്യമായി ഭൗതിക ശരീരം എത്തിച്ച ട്രസ്റ്റിനെ സഹായിക്കാൻ അവസരം .

പ്രിയ സുഹൃത്തുക്കളെ, നവംബർ മാസം 13-)0 തിയ്യതി കേരളത്തിലെ അങ്കമാലിയിൽ വച്ച് നിര്യാതനായ, കൗണ്ടി ലൗത്ത്, ഡൻഡാൽക്ക്‌ സ്വദേശിയായ സജി സെബാസ്ററ്യന്റെ ഭൗതിക ശരീരം ഈ വരുന്ന ശനിയാഴ്ച (05/12/2020) ഉച്ചക്ക് 2.00 മുതൽ 6.00 മണി വരെയും, ഞായറാഴ്ച്ച (06/12/2020) ഉച്ചക്ക് 12.00 മുതൽ 6.00 മണിവരെയും Quinn Funeral Home, Dundalk – ൽ പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക. പൊതുദർശനത്തിന് വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്നും, കൂട്ടം … Read more

അങ്കമാലിയിൽ അന്തരിച്ച അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ സംസ്‍കാരം അടുത്ത ചൊവ്വാഴ്ച (8 ഡിസംബർ)

അങ്കമാലിയിൽ വച്ച് അന്തരിച്ച അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ ഭൗതിക ശരീരം അയർലണ്ടിൽ എത്തിച്ചു, സംസ്കാര ശുശ്രൂഷകൾ കൗണ്ടി Louth-വിലെ  St Brigid’s Church-ൽ 8 ഡിസംബർ ചൊവ്വാഴ്ച നടക്കും. ഈ വരുന്ന ശനി ഞായർ ദിവസങ്ങളിൽ പരേതന് അന്തിമോപചാരം അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ Dundalk -ലെ Quinns Funeral Home-ൽ ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ ചുവടെ : Arrangements.Wake in Quinns funeral home. Saturday 2-6pmSunday. 12-6pm Quinns Funeral Home, 63 Bridge St, Townparks, … Read more

അയർലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ഡിസൈനറുമായ ശ്രീ അജിത് കേശവന്റെ മാതാവ്‌      ശ്രീമതി തങ്കമ്മ തങ്കപ്പൻ  (75) വയസ്  അന്തരിച്ചു. 

അയർലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ഡിസൈനറുമായ ശ്രീ അജിത് കേശവന്റെ മാതാവ്‌      ശ്രീമതി തങ്കമ്മ തങ്കപ്പൻ  (75) വയസ്  അന്തരിച്ചു.  സംസ്കാരകർമങ്ങൾ  ഇന്ന് സ്വഭവനത്തിൽ വെച്ച് . ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് ഈ അവസരത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 

ഫുട്ബോൾ ഇതിഹാസം മറഡോണ വിട വാങ്ങി

ഫുട്ബോൾ ഇതിഹാസം മറഡോണ  ഡീഗോ മറഡോണ (60) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഒക്ടോബറിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഓപ്പറേഷന് വിധേയനായിരുന്നു. ഫുട്ബോൾ ഇതിഹാസമായ മറഡോണ അർജന്റീന 1986 -ൽ ലോക കപ്പ് നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.1982 മുതൽ ബാഴ്സലോണ ടീമിന് വേണ്ടി മറഡോണ കളിച്ചു തുടങ്ങി. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന … Read more

അങ്കമാലിയിൽ അന്തരിച്ച അയർലണ്ട് മലയാളി സജി സെബാസ്റ്റ്യന്റെ ഭൗതികശരീരം വെള്ളിയാഴ്ച ഡബ്ലിനിൽ എത്തിയ്ക്കും

ഡണ്ടാൽക്ക്: അങ്കമാലിയിൽ അന്തരിച്ച അയർലണ്ട് മലയാളി സജി സെബാസ്റ്റ്യന്റെ ഭൗതികശരീരം വെള്ളിയാഴ്ച ഡബ്ലിൻ എയർപോർട്ടിലെത്തും. സംസ്കാരശുശ്രൂഷകളും മറ്റും പിന്നീട് തീരുമാനിക്കും. അയർലണ്ട് മലയാളികളുടെ ചരിത്രത്തിൽ ഇദം പ്രഥമമായാണ് നാട്ടിൽ വച്ച് മരണം സംഭവിച്ചതിനുശേഷം  ഭൗതികശരീരം സംസ്കാരത്തിനായി അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്. അങ്കമാലിയിലെ സ്വവസതിയിൽ വച്ച് നവംബർ 13, വെള്ളിയാഴ്ച  പുലർച്ചെയാണു സജി സെബാസ്റ്റ്യൻ പാറേക്കാട്ടിലിന് (45) ഹൃദയാഘാതത്താൽ അന്ത്യം സംഭവിച്ചത്. ഭൗതികശരീരം  സ്വവസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുദർശനത്തിനു വച്ചിരുന്നു.  നേരിട്ട് അന്ത്യദർശനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി യൂട്യൂബ് ലൈവ് … Read more

അയര്‍ലണ്ട് മലയാളികളുടെ പിതാവ് നീലൂര്‍ കാഞ്ഞിരത്തുങ്കല്‍ കെ.റ്റി.ജോസഫ് നിര്യാതനായി

നീലൂര്‍ കാഞ്ഞിരത്തുങ്കല്‍ കെ.റ്റി.ജോസഫ് (80) നിര്യാതനായി. സിബി ജോസഫ് (നീലൂര്‍), ജോബി ജോസഫ് (നാവന്‍, സ്റ്റാഫ് സെ.ജെയിംസ് ഹോസ്പിറ്റന്‍,ഡബ്ലിന്‍), ജൂബി ജോസഫ് (St. Mary’s Hospital castleblayney) എന്നിവര്‍ മക്കളും , ജൂബി സിബി, സിന്ധു ജോസഫ് (നാവന്‍), നിധിഷ് ജിയോ (കാസില്‍‌ബ്ലേനി) എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ 11 ന്‌ നീലൂര്‍ സെ.സേവ്യേഴ്സ് ദേവാലയത്തില്‍.

ത്രേസ്യാമ്മ സ്‌കറിയാ (69) വാറ്റൂപ്പറമ്പിൽ നിര്യാതയായി

അയർലണ്ട് മലയാളിയും താലയിലെ താമസക്കാരനുമായ മാത്യു സ്‌കറിയായുടെ മാതാവ്, ചങ്ങനാശ്ശേരി, മാമ്മൂട് സ്വദേശി, ത്രേസ്യാമ്മ സ്‌കറിയാ (69 ) വാറ്റൂപ്പറമ്പിൽ നിര്യാതയായി.

അയർലൻഡ് മലയാളി, സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.

അയർലൻഡ് മലയാളി, സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.ഡൺഡാൽക്കിൽ താമസക്കാരനായിരുന്ന സജി എച്ച്.എസ്.ഈ നഴ്സിംഗ് ഹോമിൽ ജോലി ചെയുക ആയിരുന്നു.പിതാവിനെ ശ്രുശ്രൂഷിക്കാൻ രണ്ടാഴ്ച മുമ്പ് നാട്ടിൽ എത്തിയതായിരുന്നു സജി. സംസ്കാരം പിന്നീട്. ഭാര്യ ജെന്നി കുര്യൻ.മക്കൾ. പാട്രിക്ക്, ജെറാൾഡ്, അലക്സ്.