Drogheda -യിൽ മലയാളിയായ അജയ് മാത്യു അന്തരിച്ചു.

അയർലണ്ടിലെ ഡ്രോഹെഡയിൽ താമസിക്കുന്ന മലയാളി, അജയ് മാത്യു  (43) ദീർഘകാല അസുഖത്തെ തുടർന്ന് അന്തരിച്ചു. കുറച്ചു നാളുകളായി ക്യാൻസർ ബാധയാൽ ഗുരുതരമായ അവസ്ഥയിൽ  ആയിരുന്നു  അജയ് . ഭാര്യ: ഷീജ, (മൂർഹാൾ ലോഡ്ജ് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു). ഒരു മകൾ.

അയർലൻഡിലെ ആദ്യകാല മലയാളിയായ  ജോബിയുടെ ( സ്വോർഡ്‌സ്) പിതാവ് അഗസ്റ്റിൻ ചക്കാംകുന്നേൽ 76 നിര്യാതനായി.

അയർലൻഡിലെ ആദ്യകാല മലയാളിയായ  ജോബിയുടെ ( സ്വോർഡ്‌സ്) പിതാവ് അഗസ്റ്റിൻ ചക്കാംകുന്നേൽ 76 നിര്യാതനായി. സ്വോർഡ്‌സിൽ തന്നെ താമസിക്കുന്ന ബിനോയ് അഗസ്റ്റിൻ റെജി മോൾ അഗസ്റ്റിൻ എന്നിവർ മക്കളും ബിന്ദു ഫിലിപ്പ്, അനീഷ ബിനോയി, ഷൈമോൻ ജോർജ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ 08/04/2021  ( വ്യാഴം)10.30 .A.M ന് ചാലശ്ശേരി സെന്റ് പയസ് 10th പള്ളിയിൽ. കുടുംബാഗങ്ങളേ സ്വോർഡ്സ് മലയാളി സമൂഹത്തിന്റെ അനുശോചനം അറിയിച്ചു

ബ്യൂമോണ്ട് മലയാളിയുടെ മാതാവ് നിര്യാതയായി

ബ്യൂമോണ്ട് മലയാളി റെജി ചാണ്ടിയുടെ മാതാവ് നാസിക് ഗംഗാപൂറില്‍ താമസിക്കുന്ന അമ്മിണി ചാക്കോ നിര്യാതയായി. ഭര്‍ത്താവ് പി.സി ചാക്കോ , റീജ (നാസിക്ക്) , റീന (യു.എസ്.എ), റെമി (ഓസ്ട്രേലിയ) , റെജി (അയര്‍ലണ്ട്) , റോമി (യു.എ.ഇ) എന്നിവര്‍ മക്കളും, രാജു, മനോജ്, മനോജ്, ജിന്‍സി, റെഗി എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം സെന്റ് ഗ്രിഗോറിയോസ് ചർച്ച് നാസിക്കില്‍ നടത്തപ്പെട്ടു.

ഡബ്ലിൻ നോക്ലേൻ പള്ളി വികാരി ഫാദർ മാർട്ടിൻ പറോക്കാരന്റെ പിതാവ് ജോസ് പറോക്കാരൻ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ നോക്ലേൻ പള്ളിയിലെ വികാരി ഫാദർ മാർട്ടിൻ പറോക്കാരന്റെ പിതാവ് ജോസ് പറോക്കാരൻ (70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഇന്ത്യൻ സമയം 4:15 ന് ചാലക്കുടി മമ്പ്രയിലെ സെന്റ് ജോസഫ് പള്ളിയിൽ നടന്നു. ഭാര്യ: മേരി ജോസ്. മക്കൾ ഫാദർ മാർട്ടിൻ, മഞ്ജു, മനീഷ്.

കോർക്ക് മലയാളിയുടെ പിതാവ് പി. പി ജോസഫ് അന്തരിച്ചു

കോർക്ക്: സീറോ മലബാർ സഭ, ലിറ്റിൽ ഫ്ലവർ യൂണിറ്റ് അംഗമായ കാരിഗ്ഗ്ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് തൊടുപുഴ ആലക്കോട് പുലക്കുടിയിൽ പി. പി ജോസഫ് നിര്യാതനായി. സംസ്‌കാരം, 01/ 02/ 2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, മീൻമുട്ടി സെന്റ്. തോമസ് മൂർ പള്ളിയിൽ. ഭാര്യ: ആനി ജോസഫ്. മക്കൾ: അനിൽ, അരുൺ, വരുൺ. കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

കോർക്ക് മലയാളിയുടെ പിതാവ് ദേവസ്യ ഔസേപ്പ് അന്തരിച്ചു 

കോർക്ക് : സീറോ മലബാർ സഭ, സെന്റ്. ഫ്രാൻസിസ് യൂണിറ്റ് അംഗമായ അജിദേവസ്യയുടെ പിതാവ് ദേവസ്യ ഔസേപ്പ് വെള്ളനാമറ്റത്തിൽ നിര്യാതനായി. ഇടുക്കിവാഴത്തോപ്പ് ഇടവകാംഗമാണ്. ഭാര്യ: പെണ്ണമ്മ. മക്കൾ: സജി, സിജോ, അജി. മൃതസംസ്കാരം, 31/01/2021 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് വാഴത്തോപ്പ് സെന്റ്. ജോർജ് കത്തീഡ്രലിൽ. കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയുംചെയ്യുന്നു.

വെക്സ്ഫോർഡിൽ അന്തരിച്ച മലയാളി നഴ്‌സ്‌  സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ ഡബ്ലിനിൽ നടത്തപ്പെട്ടു.

വെക്സ്ഫോർഡിൽ അന്തരിച്ച മലയാളി നഴ്‌സ്‌  സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ ഡബ്ലിനിൽ നടത്തപ്പെട്ടു.Rialto -യിലെ Our Lady of the Holy Rosary of Fatimaപള്ളിയിൽ വെച്ചാണ് ശുശ്രൂഷകൾ നടത്തപ്പെട്ടത്.  സംസ്കാര ശുശ്രൂഷകൾക്ക് അയർലണ്ടിലെ സീറോ മലബാർ സഭാ വൈദീകർ നേതൃത്വം നൽകി. ആറുവർഷമായി  അയർലണ്ടിൽ താമസിക്കുന്ന സോൾസൻ  വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു.

സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഡബ്ലിനിൽ

കൗണ്ടി വെക്‌സ്ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ (34) സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 20 ബുധനാഴ്ച  രാവിലെ 9 മണിയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ  റിയോള്‍ട്ടയിലെ സെൻ്റ് തോമസ് പാസ്റ്ററല്‍ സെൻ്ററിനോട് ചേർന്നുള്ള  ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ  നടത്തപ്പെടും. ദേവാലയത്തിലെ ശുശ്രൂഷകളെ  തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിക്കും. സര്‍ക്കാര്‍ ഗൈഡ് ലൈന്‍ … Read more

വെക്സ്ഫോർഡിൽ അന്തരിച്ച സോൾസൺ സേവ്യറിന്റെ സംസ്കാരം ബുധനാഴ്‌ച രാവിലെ ഡബ്ലിനിൽ.

ഇന്നലെ  വെക്സ്ഫോർഡ് ആശുപത്രിയിൽ അന്തരിച്ച സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ Rialto -യിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ ബുധനാഴ്‌ച്ച രാവിലെ 9:00 മണിക്ക് ആരംഭിക്കും.തുടർന്ന് സംസ്കാരം ബാലിമൌണ്ട് റോഡിലെ Newlands Cross Crematorium -ത്തിൽ 11:00 മണിയോടെ നടക്കും.കോവിഡ് മാനദണ്ഡം അനുസരിച്ചു ശുശ്രൂഷകൾക്ക് പരമാവധി 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കു. ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് വെബ്‌സൈറ്റിൽ ഉണ്ടാവും. https://www.churchservices.tv/rialto വെക്സ്ഫോർഡിലെ RosAoibheann Nursing Home -ൽ  നേഴ്സ് ആയിരുന്നു സോൾസൺ, ഭാര്യ ബിൻസി മേനാച്ചേരി. … Read more

അയർലൻഡ് മലയാളി നഴ്‌സ് സോൾസൺ സേവ്യർ  വെക്സ്ഫോർഡിൽ നിര്യാതനായി

അയർലൻഡ് മലയാളി സോൾസൺ സേവ്യർ (34) വെക്സ്ഫോർഡിൽ നിര്യാതനായി. നഴ്‌സ് ആയി ജോലി ചെയ്യുക ആയിരുന്നു .കോവിഡ് ബാധയെ തുടർന്ന് കുറച്ചു ദിവസമായി ആശുപത്രിയിൽ ആയിരുന്നു.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പാണ്ടിക്കാട് തുവൂർ പയ്യപ്പിള്ളിൽ ഭവനത്തിലെയാണ് പരേതൻ. ഭാര്യ: ബിൻസി മേനാച്ചേരി .മകൻ: 3 വയസുള്ള ശിമയോൻ സോൾസൺ.പിതാവ്: അന്തരിച്ച സേവ്യർ പയ്യപ്പിള്ളിൽ, മാതാവ് മറിയം സേവ്യർ. ഹോളി ഫാമിലി ഫൊറോനാ ചർച്ച് കരുവാരകുണ്ട്  ഇടവകാംഗമാണ്. പരേതന്റെ ഫ്യൂണറൽ ചെലവുകൾക്ക് സഹായിക്കാം. BIC: IPBSIE2DIBAN: IE24IPBS99062425855540Permanent TSB, Tallaght branchName: … Read more