രാത്രിയിലെ വിവാഹ ചടങ്ങുകള്‍ക്ക് വിലക്ക്

ഹൈദരാബാദ്: രാത്രി ഏറെ വൈകിയുള്ള വിവാഹാഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കുന്നെന്ന് വഖഫ് ബോര്‍ഡ് നിരീക്ഷണം. ഇതേ തുടര്‍ന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷം വിവാഹം നടത്തി കൊടുക്കാന്‍ പാടില്ലെന്ന് തെലങ്കാന വഖഫ് ബോര്‍ഡ് ഖാസിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി ഒന്ന് മുതല്‍ ഇത് നടപ്പാക്കാനാണ് പദ്ധതി. ഉത്തരവ് ലംഘിച്ച് വിവാഹം നടത്തിക്കൊടുക്കുന്ന ഖാസിമാര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും ഇത്തരത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലിം പറഞ്ഞു. പല വിവാഹചടങ്ങുകളും പുലര്‍ച്ചെ മൂന്നു മണി വരെ … Read more

ദത്തെടുത്ത അനാഥബാലനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണിയില്‍

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ അനാഥ ബാലനെ ദത്തെടുത്ത ശേഷം കൊലപ്പെടുത്തിയ കേസ് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംഭവത്തില്‍ ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ നാടുകടത്തലിന് വിധേയമാക്കിയേക്കും. ആരതി ധീര്‍(52) എന്ന യുവതിയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് വെസ്റ്റ്മിനിസ്റ്റര്‍ കോടതി നടപടി തുടങ്ങിയത്. ആരതിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഏപ്രില്‍ 30ന് കോടതി വാദം കേള്‍ക്കും. 2017 ഫെബ്രുവരിയിലാണ് ഗുജറാത്ത് സ്വദേശിയായ 12 കാരന്‍ കൊല്ലപ്പെട്ടത്. രാജ്‌കോട്ടിന് സമീപമാണ് കുട്ടിയേയും സഹോദരി ഭര്‍ത്താവിനേയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയിലെത്തി ബാലനെ ദത്തെടുത്ത ആരതിയും … Read more

വിമാനത്തില്‍ നിന്നും ബ്ലൂ ഐസ് താഴേക്ക് വീണു; അബദ്ധം പിണഞ്ഞ് ഹരിയാനയിലെ ഗ്രാമീണര്‍

  വിമാനത്തിലെ ശൗചാലയത്തില്‍നിന്ന് ചോര്‍ന്ന ‘ബ്ലൂ ഐസ്’ ഹരിയാനയിലെ ഫസില്‍പുരി ബദ്ലി ഗ്രാമത്തിലെ കര്‍ഷകരെ വലിയ അബദ്ധത്തില്‍ പെടുത്തി. മനുഷ്യ വിജര്‍ജ്യം ചില രാസവസ്തുക്കള്‍ ചേര്‍ത്ത് ശീതീകരിക്കുന്നതാണ് ബ്ലൂ ഐസ്. ഇത് സംഭരിക്കുന്ന ടാങ്കില്‍നിന്നുണ്ടായ ചോര്‍ച്ചയാണ് പാവം ഗ്രാമീണര്‍ക്ക് അമളിപിണയാന്‍ കാരണം. രജ്ബീര്‍ യാദവ് എന്ന കൃഷിക്കാരന്‍ തന്റെ ഗോതമ്പ് പാടത്താണ് ആദ്യം ഈ ‘വസ്തു’ കണ്ടത്. ഒരു വലിയ ശബ്ദത്തോടെ സ്ഥലത്ത് പതിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇത് എന്താണ് സംഗതി എന്ന് മനസിലാക്കാന്‍ രജ്ബീറിന് … Read more

അലാസ്‌കയിലും ജക്കാര്‍ത്തയിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് ആയ അലാസ്‌കയിലും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അലാസ്‌കയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. കാനഡ, അലാസ്‌ക തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഈ മേഖലയിലെ താമസിക്കുന്നവരോട് മാറി താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലാസ്‌കയിലുണ്ടായ ഭൂചലനം കണക്കിലെടുത്ത് അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. 1964ല്‍ ഉണ്ടായ ഭൂചലനമാണ് അലാസ്‌കയുടെ ചരിത്രത്തിലെ ഏറ്റവും വലുത്. 9.2 … Read more

രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ പരാതി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

  രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ഈയടുത്ത് തന്നെ മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ വിമാനം നേരത്തെ പുറപ്പെട്ടതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ഈ മേഖലയില്‍ നിന്നും ഉണ്ടാകുന്നത്. രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങളും അവരുടെ പരാതികളും എയര്‍ലൈന്‍ കമ്പനികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരാതികള്‍ ഉയരുകയും … Read more

വേഗതയില്‍ റെക്കോഡിട്ട് നോര്‍വീജിയന്‍ യാത്രാ വിമാനം

  ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍വരെയുള്ള ദൂരം റെക്കോര്‍ഡ് വേഗത്തില്‍ യാത്ര ചെയ്ത് യാത്രാവിമാനം. ആ വിമാനം കുതിച്ച വേഗം കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും.ഒരു മണിക്കൂറില്‍ 1248 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. എന്നാല്‍ ആ വേഗതയ്ക്കു സഹായിച്ചത് വിമാനത്തിന്റെ സാങ്കേതികവിദ്യയൊന്നുമല്ലെന്നതാണ് മറ്റൊരു രസകരമായ വസ്തുത. വീശിയടിച്ച കാറ്റിന്റെ കരുത്തിലാണ് ആ യാത്രാവിമാനം റെക്കോഡിലേക്ക് പറന്നുകയറിയത്. ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെയുള്ള ദൂരം 5 മണിക്കൂര്‍ 15 മിനിട്ട് കൊണ്ടാണ് നോര്‍വീജിയന്‍ ബോയിംഗ് 7879 ഡ്രീംലൈനര്‍ പിന്നിട്ടത്. ന്യൂയോര്‍ക്കിലെ ജോണ്‍ … Read more

2018 പകുതിയോടെ ആപ്പിള്‍ ഐഫോണ്‍ എക്‌സ് നിര്‍മാണം നിര്‍ത്തുന്നു

  സാന്‍ ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്‌ഫോണ്‍ ലോകത്തെ കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചാ വിഷയമായ ‘െഎഫോണ്‍ എക്‌സിന്റെ നിര്‍മാണം ഈ വര്‍ഷം മധ്യേ നിര്‍ത്തിവെക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി സൂചന. അതി നൂതന സംവിധാനങ്ങളായ ഫെയിസ്‌ െഎഡി, ഫുള്‍ ഫ്രണ്ടല്‍ ഡിസ്‌പ്ലേ, ഇയര്‍ പോഡ് ഫീച്ചര്‍ എന്നിവയുമായി വന്ന എക്‌സിനെ കഴിഞ്ഞ വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ ഓഫ് ദി ഇയറായി പലരും പ്രഖ്യാപിച്ചിരുന്നു. കെ.ജി.െഎ സെക്യൂരിറ്റി അനലിസ്റ്റായ മിങ് ചി കുഓ ആണ് ആപ്പിളിന്റെ നീക്കത്തെ കുറിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. … Read more

ലോക സാമ്പത്തിക വളര്‍ച്ചാസൂചിക; ഇന്ത്യയുടെ സ്ഥാനം താഴുന്നു; അയര്‍ലണ്ട് എട്ടാം സ്ഥാനത്ത്

  ലോക സാമ്പത്തിക ഫോറം പുറത്തു വിട്ട വളര്‍ച്ചാസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നില്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം സ്ഥാനത്താണെന്ന് പറയുന്നത്. മാനവവികസന സൂചിക അടിസ്ഥാനപ്പെടുത്തി ലോക സാമ്പത്തിക ഫോറം തയ്യാറാക്കുന്ന വാര്‍ഷിക പട്ടികയിലാണ് ഏറെ പിന്നിലുള്ള ഈ സ്ഥാനം ഇന്ത്യയ്ക്ക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) തുടങ്ങിയവ ഏല്‍പ്പിച്ച തിരിച്ചടിയാണ് സ്ഥാനം … Read more

കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കുന്നത് തടഞ്ഞ് യു.എസില്‍ ‘ഷെറിന്‍ നിയമം’; കുട്ടിയെ വീട്ടില്‍ തനിച്ചാക്കുന്നത് അതീവ ഗുരുതര കുറ്റമാക്കും

  മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ദാരുണമായി മരിച്ച സംഭവം ടെക്സാസില്‍ പുതിയ നിയമനിര്‍മ്മാണത്തിനും കാരണമായി. കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോവുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ടെക്സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ദരും എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്ന് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. അമേരിക്കയിലെ … Read more

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ബില്‍ സെനറ്റില്‍ പാസായി

  സര്‍ക്കാരിന് അടിയന്തരാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന ബില്‍ പാസാകാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഫെബ്രുവരി എട്ടുവരെ സര്‍ക്കാര്‍ ചെലവിനുള്ള ഫണ്ട് നീട്ടി നല്‍കുന്നതിനുള്ള ബില്‍ ഇന്നലെയാണ് സെനറ്റ് പാസാക്കിയത്. 18 ന് എതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. ബില്‍ പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അയക്കും. കുടിയേറ്റ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് ഭരണകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി നിലപാടെടുത്തതോടെയാണ് സെനറ്റില്‍ ബില്‍ പാസാകാനുള്ള വഴി തെളിഞ്ഞത്. ഇന്നലെ സെനറ്റില്‍ നടന്ന ആദ്യഘട്ട … Read more