തത്കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ചട്ടത്തില്‍ ഇളവ്; രണ്ട് രേഖകള്‍ മാത്രം മതി

  തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ്. ഇനിമുതല്‍ തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് ഒരു ആധികാരിക രേഖയായി പരിഗണിക്കും. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. ഒപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതുക്കിയ നിയമത്തില്‍ ആധാര്‍ കാര്‍ഡിനൊപ്പം റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രണ്ട് രേഖകള്‍ ഹാജരാക്കിയാല്‍ മതി. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് … Read more

ഇനി ഗൂഗിള്‍ ഓഡിയോ ബുക്ക്സ് പുസ്തകം വായിച്ചു കേള്‍പ്പിക്കും

  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഓഡിയോ ബുക്ക്സ് വിഭാഗം ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങളിലാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഓഡിയോ ബുക്സിന്റെ സഹായത്തോടെ ഗൂഗിള്‍ അസിസ്റ്റന്റിനോട് നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു തരാന്‍ ആവശ്യപ്പെടാം. പുസ്തം വായിച്ച് കേള്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഞങ്ങള്‍ ഇന്ന് ഗൂഗിള്‍ ഓഡിയോ ബൂക്ക്സ് അവതരിപ്പിക്കുകയാണ്. ഓഡിയോ ബുക്ക്സുമായി ബന്ധിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ഐഓഎസ്, ക്രോംകാസ്റ്റ്, ആന്‍ഡ്രോയിഡ് വെയര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ലാപ്ടോപ് എന്നിവയില്‍ ലഭ്യമാവും. ഗൂഗിള്‍ പ്ലേ ബുക്സ് പ്രൊഡക്റ്റ് മാനേജ്മെന്റ് … Read more

പത്മാവത് ഇന്ന് തിയേറ്ററുകളിലേക്ക്; ഭീഷണി ഉയര്‍ത്തി കര്‍ണിസേന

വിവാദങ്ങളുടെയും ഭീഷണികളുടെയും നടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ഇന്ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ചിത്രീകരണത്തിനൊപ്പം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇന്നും ശമനമില്ല. ചിത്രത്തിന്റെ റിലീസിംഗിനെതിരെ കര്‍ണിസേന നിലപാട് കടുപ്പിച്ച് രംഗത്തുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച സുപ്രിം കോടതി മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും പല സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുപിയിലും ഗുജറാത്തിലും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രജപുത് കര്‍ണിസേന അതിക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. സുപ്രിം കോടതി വിധി … Read more

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സിദ്ധാര്‍ഥ് ധര്‍ ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍

  കുപ്രസിദ്ധ ഭീകരസംഘടന ഇസ്ളാമിക് സ്റ്റേറ്റിന്റെ പുതിയ ആരാച്ചാര്‍ അബു രുമേസ എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരന്‍ സിദ്ധാര്‍ത്ഥ ധര്‍. പിടി കൂടുന്നവരെ ഐഎസിന്റെ ശിക്ഷയായ പരസ്യമായി കഴുത്തറുക്കുക, വെടിവെച്ചു കൊല്ലുക തുടങ്ങിയ ക്രൂരമായ ശിക്ഷകള്‍ നടപ്പാക്കിയിരുന്ന ‘ജിഹാദി ജോണ്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷുകാരന്‍ മൊഹമ്മദ് എംവാസിയുടെ പകരക്കാരന്‍ എന്ന നിലയിലാണ് അബു രുമൈസ നിയോഗിതനായിരിക്കുന്നത്. ഇയാളെ ആഗോള കൊടും ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി. ഇന്ത്യന്‍ വംശജനായ ഇയാള്‍ യുകെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഭാര്യയും … Read more

ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിരക്കില്‍

  ഉയരുന്ന ഇന്ധന വിലയ്ക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുമ്പോഴും വില ഉയരത്തില്‍ തന്നെ തുടരുന്നു. ഡല്‍ഹിയില്‍ 72.43 രൂപയാണ് പെട്രോളിന് വില. മൂന്ന് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2014 ഓഗസ്റ്റില്‍ വില 72.51ല്‍ എത്തിയിരുന്നു കൊല്‍ക്കത്തയിലും മുംബൈയിലും ചെന്നൈയിലും യഥാക്രമം 75.13 രൂപ, 80.30 രൂപ, 75.78 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. പെട്രോളിനൊപ്പം ഡീസലിനും വില ഉയരുകയാണ്. ഡല്‍ഹിയില്‍ 63.38 രൂപയും കൊല്‍ക്കത്തയില്‍ 66.04 രൂപയും മുംബൈയില്‍ 67.50 രൂപയും ചെന്നൈയില്‍ 66.84 രൂപയുമാണ് വില. … Read more

ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി; യുവാവ് ഗുരുതരാവസ്ഥയില്‍

  സെല്‍ഫി ഭ്രമം മൂത്ത് ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാന്‍ ശ്രമിച്ച യുവാവിന് തീവണ്ടിയിടിച്ച് ഗുരുതരപരിക്ക്. ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ … Read more

സമയത്തിന് പുതിയ യൂണിറ്റ് കണ്ടെത്തി ഫേസ്ബുക്ക്

  സമയത്തിന് ഒരു പുതിയ യൂണിറ്റ് നിര്‍ണ്ണയിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ഒരു ഫ്ളിക്ക് എന്നത് സെക്കന്‍ഡിന്റെ 705,600,000ല്‍ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. അഥവാ 1.42 നാനോസെക്കന്‍ഡ്. ഈ നിര്‍വചനം സോഫ്റ്റ്വെയര്‍ വിദഗ്ദ്ധര്‍ക്കും കമ്പ്യൂട്ടര്‍ ജനറേറ്റഡ് വിഷ്വല്‍ കലാകാരന്‍മാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകും. ആപ്പുകളിലും മറ്റും വീഡിയോകള്‍ സുഗമമായി സ്ട്രീം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശദീകരണം. ഫേസ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിലാണ് ഈ ഫ്ളിക്കുകള്‍ പിറന്നത്. ഫ്രെയിം ടിക്ക് എന്ന വാക്കിന്റെ മറ്റൊരു രൂപമാണ് ഇത്. സമയത്തിന്റെ ഏറ്റവും ചെറിയ രൂപവും … Read more

എയര്‍ ഏഷ്യയിലെ എയര്‍ ഹോസ്റ്റസുമാരുടെ അല്പവസ്ത്രധാരണത്തിനെതിരെ പരാതി

എയര്‍ഏഷ്യ വിമാന കമ്പനി എയര്‍ഹോസ്റ്റസുമാരുടെ യൂണിഫോമിനെക്കുറിച്ച് പരാതിപ്പെട്ടിരിക്കുകയാണ് റോബര്‍ട്‌സണ്‍. ന്യൂസിലാന്‍ഡുകാരിയാണ് ജൂണ്‍ റോബര്‍ട്‌സണ്‍. അല്‍പ്പവസ്ത്രധാരണം യൂറോപ്യന്‍മാര്‍ക്ക് വലിയ പുത്തരിയല്ല. എന്നിട്ടും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് പരാതി. മലേഷ്യന്‍ വിമാനക്കമ്പനി ജീവനക്കാരികളുടെ യൂണിഫോമിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ് പരാതി അയച്ചിരിക്കുന്നത്. എയര്‍ ഏഷ്യ വനിതാ ജീവനക്കാരികളുടെ യൂണിഫോം വളരെ മോശമാണെന്നാണ് ജൂണ്‍ റോബര്‍ട്‌സന്റെ പരാതി. യൂറോപ്യന്‍ എയര്‍ലൈന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ എയര്‍ലൈനുകളില്‍ ജീവനക്കാരികള്‍ ഇത്രയും ചെറിയ വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഓക്ക്‌ലാന്‍ഡില്‍ നിന്നും കോലാലംപൂരിലേക്കുള്ള യാത്രക്കിടെ ഒരു … Read more

വൈറ്റ് ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ യുക്തിവാദികള്‍ രംഗത്ത്

വാഷിങ്ടന്‍ ഡിസി : വൈറ്റ് ഹൗസില്‍ എല്ലാ ആഴ്ചയിലും നല്‍കുന്ന ക്യാബിനറ്റ് ബൈബിള്‍ പഠനത്തിനെതിരെ യുക്തിവാദി സംഘടനയായ ഫ്രീഡം ഫ്രം റിലിജിയന്‍ ഫൗണ്ടേഷന്‍ ആന്റ് സിറ്റിസണ്‍ നിയമ യുദ്ധത്തിനൊരുങ്ങുന്നു. ക്യാബിനറ്റ് സെക്രട്ടറിമാരോട് ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കണമെന്നു ആവശ്യപ്പെടുന്നത് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടികാട്ടി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്പ്‌മെന്റിനെതിരെയാണ് സ്യൂട്ട് ഫയല്‍ ചെയ്യുന്നത്. ബൈബിള്‍ പഠനത്തിനു ജീവനക്കാര്‍ വരേണ്ടതില്ലെന്നും സെക്രട്ടറിമാരെ മാത്രം ഉദ്ദേശിച്ചാണ് നടത്തുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.ബൈബിള്‍ പഠനത്തിന് നേതൃത്വം നല്‍കുന്നത് കേപ്പിറ്റോള്‍ മിനിസ്ട്രീസ് … Read more

വിമാന യാത്രക്കിടെ തല്ലുണ്ടാക്കി കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

  ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ കോക്പിറ്റില്‍ വച്ച് പരസ്പരം അടിപിടികൂടിയ പൈലറ്റുമാരുടെ ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അഞ്ച് വര്‍ഷത്തേക്ക് റദ്ദാക്കി. ഇവരെ ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ നേരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. യാത്രയ്ക്കിടെ ഇരു പൈലറ്റുമാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും മുഖ്യ പൈലറ്റ് വനിതാ പൈലറ്റിന്റെ കരണത്തടിക്കുകയുമായിരുന്നു. തുടര്‍ന്ന് കരഞ്ഞ് കോക്ക്പിറ്റില്‍ നിന്നും ഇറങ്ങിയ വനിതാ പൈലറ്റിനോട് യാത്രക്കാരുടെ സുരക്ഷയെ കരുതി തിരിച്ചു കോക്പിറ്റിലേക്ക് പോകാന്‍ വിമാനത്തിലെ മറ്റ് ജീവനക്കാര്‍ അപേക്ഷിച്ചു. … Read more