മകന് വാക്‌സിന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മക്ക് ജയില്‍ ശിക്ഷ

മിഷിഗണ്‍: മകന് പ്രതിരോധ കുത്തിവെയ്പ് നല്‍കാന്‍ വിസമ്മതിച്ചതിന് അമ്മയ്ക്ക് ഏഴുദിവസത്തെ ജയില്‍ശിക്ഷ. റെബേക്ക ബ്രെഡൗ എന്ന യുവതിയ്ക്കാണ് ശിക്ഷ വിധിച്ചത്. ആദ്യ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന് വാക്‌സിനേഷന്‍ നല്‍കാമെന്ന് നവംബറില്‍ റെബേക്ക കോടതിക്ക് മുന്നില്‍ സമ്മതമറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ പ്രകാരമാണ് കേസെടുത്തത്. കോടതി ഉത്തരവ് പ്രകാരം കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കേണ്ട കാലാവധി ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അവസാനിച്ചിരുന്നത്. തന്റെ തെറ്റിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്നു പറഞ്ഞ ബ്രെഡോ വാക്‌സിനേഷന്‍ തന്റെ വിശ്വാസങ്ങള്‍ക്ക് … Read more

ഗാന്ധിവധത്തില്‍ ദുരൂഹത: പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ്ഫട്‌നിസാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ സരണിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.   മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്‌സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്‌സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് … Read more

ഇത് കന്യാസ്ത്രീകളുടെ ജിമിക്കിക്കമ്മല്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  ജിമിക്കിക്കമ്മല്‍ എന്ന ഗാനം ദിവസേന കൂടുതല്‍ കാഴ്ച്ചക്കാരെയും കൂടുതല്‍ ആരാധകരേയും നേടി കുതിക്കുകയാണ്. ശരാശരിയിലൊതുങ്ങിയ ചിത്രത്തില്‍ അപ്രതീക്ഷിതമായി വിജയം നേടിയതും ഈ ഗാനം തന്നെ. നാടന്‍ ശൈലിയിലുള്ള ചിട്ടപ്പെടുത്തല്‍ ആരേയും ആകര്‍ഷിക്കാന്‍പോന്നതാണ്. ഗാനത്തിന് പലയാളുകളും ചുവടുവയ്ക്കുന്നതും സോഷ്യല്‍മീഡിയ കണ്ടു. ഇപ്പോഴിതാ ഒരുകൂട്ടം കന്യാസ്ത്രീകളാണ് ഗാനത്തിന് ചുവടുവയ്ക്കുന്നത്. ആവേശം ഒട്ടും ചോരാതെയുള്ള ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയ്ക്കാകെ കൗതുകവും പകരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ സുന്ദരികള്‍ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍തന്നെ നൃത്തച്ചുവടുകളുമായി എത്തിയതോടെയാണ് ജിമിക്കിക്കമ്മലിന്റെ ആവേശം … Read more

അടുത്ത മിന്നലാക്രമണത്തില്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും: വ്യോമസേന മേധാവി

ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിര്‍ത്തിക്ക് അടുത്തുള്ള പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ മുന്നറിയിപ്പു നല്‍കി. ഒരേസമയം പാകിസ്താനേയും ചൈനയേയും നേരിടാന്‍ വ്യോമസേന സജ്ജമാണ്. ദോക്ലാം മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. വ്യോമസേനയുടെ 85 ആം വാര്‍ഷിക ദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനോവ. രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ … Read more

ഐഎസ്ഐക്ക് ഭീകരരുമായി ബന്ധം: അമേരിക്ക

  പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക. ഐഎസ്ഐക്ക് ഭീകരരുമായി വ്യക്തമായ ബന്ധമുണ്ടെന്ന് യുഎസ് സംയുക്ത സൈനിക ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് വെളിപ്പെടുത്തിയതായി വാഷിങ്ങ്ടണിലെ ഒരു പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു. ഐഎസ്ഐ സ്വന്തം നയങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ തന്ത്രങ്ങളെക്കുറിച്ച് വിലയിരുത്തുന്ന കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ നാറ്റോ ഇതര വമ്പന്‍ സഖ്യ കക്ഷിയെന്ന അവരുടെ പദവി എടുത്തുകളയുമെന്ന് … Read more

ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മിച്ച് വീണ്ടും വിസ്മയിക്കാനൊരുങ്ങി എലന്‍ മസ്‌ക്

  സ്പേസ് എക്സിന്റെയും ടെസ്ല ഇന്‍കോര്‍പറേറ്റിന്റെയും മേധാവി എലന്‍ മസ്‌കിന്റെ ‘ഭ്രാന്തന്‍’ബുദ്ധിയില്‍ വിരിയാന്‍ അത്ഭുതങ്ങള്‍ ഇനിയും ഏറെ ബാക്കി. റോക്കറ്റില്‍ യാത്ര ചെയ്ത് ലോകത്തെവിടെയും അര മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ കഴിഞ്ഞ ആഴ്ച ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഇലോണ്‍ മസ്‌ക് ഇന്നലെ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. ലോകത്തെ ഏറ്റവും വലിയ ബാറ്ററി തന്റെ നിര്‍മാണ ശാലയില്‍ ഒരുങ്ങുകയാണെന്നും 100 ദിവസത്തിനകം ബാറ്ററിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും. നിര്‍മാണം പകുതി പൂര്‍ത്തിയായി എന്ന് ഇലോണ്‍ മസ്‌ക് … Read more

അനസ്തേഷ്യയ്ക്ക് ഉപയോഗിച്ചത് വിഷവാതകം: വാരണാസിയില്‍ 14 രോഗികള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ മൂന്നു ദിവസങ്ങളിലായി പതിനാല് രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഭാഗമായുള്ള ആശുപത്രിയില്‍ ജൂണ്‍ ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളിലായാണ് പതിനാല് രോഗികള്‍ മരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് അനസ്തേഷ്യ നല്‍കാനുപയോഗിച്ച വാതകമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന തരം നൈട്രസ് ഓക്സൈഡാണ് രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കാന്‍ ഉപയോഗിച്ചത്. നൈട്രസ് ഓക്സൈഡ് ചികിത്സാ ആവ്യങ്ങള്‍ക്ക് … Read more

എച്ച് വണ്‍ ബി പ്രീമിയം വിസ നടപടികള്‍ പുനഃരാരംഭിച്ചു

എച്ച്1ബി പ്രീമിയം വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക പുനഃരാരംഭിച്ചു. അപേക്ഷകളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏപ്രിലില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വിസ അനുവദിക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഐ.ടി മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തൊഴില്‍ തേടുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. വേഗത്തില്‍ വിസ ലഭ്യമാക്കുന്നതിന് അപേക്ഷിച്ചവര്‍ക്ക് നേരത്തെ തന്നെ വിസ നിയന്ത്രണത്തില്‍ ഇളവ്? നല്‍കിയിരുന്നു. നിലവില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിസ അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതിനാണ് വിസ നിയന്ത്രണം ട്രംപ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എച്ച്1ബി വിസയുടെ … Read more

ഉഗാണ്ട പാര്‍ലമെന്റില്‍ കൂട്ടയടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ജനങ്ങളെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തെല്ലും വിവേകമില്ലാതെ തമ്മിലടിക്കുന്ന കാഴ്ച പാര്‍ലമെന്റുകളില്‍ നിന്ന് പുറത്തു വരുന്നത് അതത് രാജ്യങ്ങള്‍ക്ക് തന്നെ അപമാനമാണ്. കേരള നിയമസഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളും കസേരകളിയും തമ്മില്‍ത്തല്ലുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും കുത്തിപ്പൊക്കാറുണ്ട്. ഉഗാണ്ടയിലെ പാര്‍ലമെന്റില്‍ ഒരാഴ്ച മുന്‍പ് നടന്ന ഒരു കൂട്ടയടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കപ്പെടുന്നത്. ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ സ്ഥാനമാനങ്ങള്‍ മറന്ന് യാതൊരു വിവേകവും കാണിക്കാതെ തമ്മില്‍ത്തല്ലുന്നതും ആക്രോശിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നല്ല ഭരണം നടത്തുമെന്ന … Read more

ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി വികസിപ്പിച്ച മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേല്‍

  രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഴാക് ദുബാഷെ, ജോവാഷിം ഫ്രാങ്ക്. റിച്ചാര്‍ഡ് ഫെന്‍ഡേഴ്സണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അതിശീതപദാര്‍ഥങ്ങളുടെ ഘടന കണ്ടെത്തുന്ന സൂക്ഷ്മദര്‍ശിനീ സമ്പ്രദായം- ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി വികസിപ്പിച്ചതാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയാണ് ഴാക് ദുബാഷെ. ലോസൈന്‍ സര്‍വകാലാശാലയിലെ ഓണററി പ്രൊഫസറാണ് ഇദ്ദേഹം. സ്‌കോട്ടിഷ് ശാസ്ത്രജ്ഞനാണ് ഹെന്‍ഡേഴ്സണ്‍. എം ആര്‍ സി ലാബോറട്ടറി ഓഫ് മോളിക്യൂലാര്‍ ബയോളജിയിലെ അധ്യാപകനാണ് ഹെന്‍ഡേഴ്സണ്‍. ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ജോവാഷിം ഫ്രാങ്ക് അമേരിക്കയിലാണ് താമസം. ന്യൂയോര്‍ക്കിലെ … Read more