മാധ്യമപ്രവര്‍ത്തകയുടെ മരണം അമിതാദ്ധ്വാനം മുലമെന്ന് കണ്ടെത്തി: ജപ്പാനിലെ തൊഴില്‍ സംസ്‌കാരം ചര്‍ച്ചയാവുന്നു

  ജപ്പാനില്‍ അമിതാദ്ധ്വാനം മൂലമാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്ന് ലേബര്‍ ഇന്‍സപെക്ടര്‍ വെളിപെടുത്തയതോടെ തൊഴില്‍ സംസ്‌കാരത്തെ കുറച്ചുളള ചര്ച്ചകള്‍ വീണ്ടും സജീവമാകുന്നു. 31 കാരിയായ മിവാ സാഡോ, ദേശീയ മാധ്യമപ്രവര്‍ത്തകയാണ് അമിതമായ അദ്ധ്വാനഭാരം കൊണ്ട് മരിച്ചത്. മിവാ സാഡോ മാസത്തില്‍ 159 മണിക്കൂറുകള്‍ ഓവര്‍ടൈം എടുത്തു ജോലി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മാസത്തില്‍ 2 ദിവസം മാത്രമായിരുന്നു അവര്‍ക്ക് അവധിയുണ്ടായിരുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍എച്കെ ടിവി ചാനലിന്റെ ടോക്ക്യോ ആസ്ഥനത്തെ സറ്റുഡിയോയിവാണ് മിവാ ജോലി ചെയ്തുവന്നത്. വിശ്രമവേളകളില്ലാത്ത തൊഴില്‍ … Read more

പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്

  ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീര്‍ഘനാളായി പാകിസ്താനോട് ഇക്കാര്യത്തില്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതില്‍ അമര്‍ഷം രേഖപ്പെടുത്താന്‍ ഉന്നത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരേയും പാകിസ്താനിലേക്ക് മുന്നറിയിപ്പുമായി അയക്കാനാണ് ട്രംപിന്റെ തീരുമാനം. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ മാസം അവസാനം പാകിസ്താന്‍ സന്ദര്‍ശിക്കും റെക്‌സിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്താനിലേക്ക് തിരിക്കുമെന്നാണ് സൂചനകള്‍. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന … Read more

സംശയകരമായ രീതിയില്‍ പണമിടപാടുകള്‍ നടത്തിയ കമ്പനികള്‍ സംശയ നിഴലില്‍

  നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ രീതിയില്‍ പണമിടപാടുകള്‍ നടത്തിയ 5,800 കമ്പനികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. 13 ബാങ്കുകളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചത്. ഈ കമ്പനികളുടെ കൈവശമുള്ള 13,140 ബാങ്ക് എക്കൗണ്ടുകള്‍ വഴി 4,574 കോടി രൂപയാണ് നോട്ട് അസാധുവാക്കലിന് ശേഷം നിക്ഷേപിച്ചത്. മാത്രമല്ല ആ കാലയളവില്‍ ഈ എക്കൗണ്ടുകളില്‍ നിന്ന് 4,552 കോടി രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2,09,032 കമ്പനികളുടെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ … Read more

യൂറോപ്പില്‍ ഇന്ത്യന്‍ കമ്പനികള്‍ കുതിപ്പുണ്ടാക്കുമെന്ന് സര്‍വെ

  യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ബിസിനസില്‍ സമീപഭാവിയില്‍ കുതിപ്പുണ്ടാകുമെന്ന് സര്‍വെ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് മേഖലയിലെ ഇന്ത്യന്‍ കമ്പനികളെ തേടി ശുഭ വാര്‍ത്തയെത്തുന്നത്. ലോകത്തിലെ ഏറ്റവും സംഘടിതവും ആവശ്യകതയുള്ളതുമായ യൂറോപ്യന്‍ വിപണിയില്‍ കൃത്യമായ രീതിയില്‍ വിജയകരമായി പുനക്രമീകരണം നടത്തിയതിനാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വിറ്റുവരവില്‍ ക്രമാനുഗതമായ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ഫിക്കി നിരീക്ഷിച്ചു. പുരോഗതികള്‍ ദൃശ്യമായ ചില യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളില്‍ മൂലധനം നിക്ഷേപിച്ചതും അവയ്ക്ക് പിന്നില്‍ നിലയുറപ്പിച്ചതും കാരണം ഇന്ത്യന്‍ കമ്പനികള്‍ക്ക് വളര്‍ച്ച കൈവരിക്കാനാവും. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ … Read more

ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇസിഗുറോയ്ക്ക് സാഹിത്യ നൊബേല്‍ പുരസ്‌കാരം

ഇത്തവണത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇസിഗുറോ അര്‍ഹനായി. നാലുതവണ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ് 64 കാരനായ ഇസിഗുറോ. 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കി. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇസുഗുറോയുടെ ജനനം. 1960 ല്‍ ഇസിഗുറോയ്ക്ക് അഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ അദ്ദേഹത്തിനും മറ്റ് രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ബ്രിട്ടനിലേക്ക് കുടിയേറി. നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ … Read more

ശശികലയ്ക്ക് ആശ്വാസം, അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു

  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല നടരാജന് പരോള്‍ അനുവദിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണാനാണ് 5 ദിവസം പരോള്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ജയില്‍ വകുപ്പിന് ശശികല അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ ബംഗളുരു ജയില്‍ അധികൃതര്‍ തള്ളിയിരുന്നു. മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് അപേക്ഷ … Read more

എയര്‍ ഇന്ത്യ വില്‍ക്കാന്‍ തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

  വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പനയിലൂടെ ഈ വര്‍ഷം 72,500 കോടി രുപ കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ളതിനാല്‍ എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നീക്കം ഉദ്ദേശിച്ച രീതിയില്‍ ഫലം കാണുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 72500 കോടി രൂപ കണ്ടെത്തുമെന്ന് … Read more

വധശിക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി

  രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി. തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വധശിക്ഷ നടപ്പാക്കാന്‍ വേദനരഹിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒരു വ്യക്തി സമാധാനപൂര്‍വ്വം വേണം മരിക്കാന്‍, അല്ലാതെ വേദനയോടെ ആകരുത്. ചീഫ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. മൂന്ന് മാസത്തിനുള്ളില്‍ … Read more

സമാധാനത്തിനുളള നൊബേല്‍ സമ്മാനം അണ്വായുധ വിരുദ്ധ സംഘടനയായ ഐസിഎഎന്നിന്

  ഇത്തവണത്തെ സമാധാനത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആണവ വിരുദ്ധ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍ [ഐസിഎഎന്‍] എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം. നൂറിലേറെ സര്‍ക്കാരിതര സംഘടനകളുടെ സംയുക്ത സമിതിയാണ് ഐസിഎഎന്‍. 300 ലേറെ നോമിനേഷനുകളില്‍ നിന്നാണ് നൊബേല്‍ സമിതി ഐസിഎഎന്നിനെ തെരഞ്ഞെടുത്തത്. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് ഐസിഎഎന്‍. 2007ല്‍ നിലവില്‍ വന്ന സംഘടനയ്ക്ക് 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്. ജനീവയാണ് ആസ്ഥാനം. ആണവ നിരായുധീകരണ ഉടമ്പടി … Read more

അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി

ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുമാണ് അമേരിക്കയുടെ നിര്‍ണ്ണായക രഹസ്യ വിവരങ്ങള്‍ നഷ്ടമായത്. റഷ്യന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ് ഡിവിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന സംവിധാനം വികസിപ്പിക്കുന്ന വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയുന്നത്. ഈ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ ഉണ്ടായിരുന്ന കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് റഷ്യ വിവരം ചോര്‍ത്തിയത്. റഷ്യയക്ക് ലഭിച്ച വിവരങ്ങള്‍ എല്ലാം … Read more