മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി എ.കെ. ജ്യോതി ചുമതലയേറ്റു

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചല്‍ കുമാര്‍ ജ്യോതി (എ.കെ. ജ്യോതി) ചുമതലയേറ്റു. കമീഷന്‍ അംഗമായ ഇദ്ദേഹം, നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയുടെ പിന്‍ഗാമിയായാണ് പുതിയ പദവിയില്‍ എത്തുന്നത്. നസീം സെയ്ദി ബുധനാഴ്ച വിരമിച്ചു. 64കാരനായ എ.കെ. ജ്യോതി ഗുജറാത്തില്‍ നിന്നുള്ള 1975 ബാച്ച്‌ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ ചീഫ് സെക്രട്ടറിയായിരുന്നു. 2013ല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്. നേരത്തെ ഗുജറാത്തിലെ വിജിലന്‍സ് കമീഷണര്‍, വ്യവസായ-റവന്യൂ-ജലവിതരണ വകുപ്പുകളുടെ സെക്രട്ടറി, 1999 … Read more

മല്യയെ ഇന്ത്യക്ക് കൈമാറുന്ന കേസില്‍ ലണ്ടന്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കിങ്ഫിഷര്‍ ഉടമ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് കേസില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ രണ്ടാം തവണയാണ് കോടതി വാദം കേള്‍ക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരെ ചാര്‍ജ്ഷീറ്റ് നല്‍കിയിരുന്നു. കേസില്‍ ജൂണ്‍ 13ന് ഹാജരായ മല്യക്ക് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ സ്‌കോട് ലാന്‍ഡ് യാര്‍ഡ് പൊലീസ് മല്യയെ വഞ്ചന കേസില്‍ അറസ്റ്റ് … Read more

അഖിലേന്ത്യ മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ഐഎഎസ്, ഐപിഎസ് മാതൃകയില്‍ ആരോഗ്യമേഖലയില്‍ അഖിലേന്ത്യ മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് മെഡിക്കല്‍ സര്‍വിസ് കേഡര്‍ രൂപീകരിക്കാനുള്ള നീക്കം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം അറിയാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഭരണഘടനയില്‍ ആരോഗ്യത്തെ സംസ്ഥാന വിഷയത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ സര്‍വിസ് ആക്ട് 1951 ന് കീഴിലെ ഐഎഎസ്, ഐപിഎസ് പോലെ രാജ്യത്തൊട്ടാകെ പ്രഫഷണല്‍ … Read more

ഇന്ത്യയും ഇസ്രയേലും ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; ഇസ്രായേലിലേക്ക് പുതിയ വിമാനസര്‍വീസും പ്രഖ്യാപിച്ചു

സൈബര്‍ സുരക്ഷ ഉള്‍പ്പെടെ ഇന്ത്യയും ഇസ്രയേലും സുപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവച്ചു. ബഹിരാകാശം, കൃഷി, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാണു കരാര്‍. കൃഷി, ജലസേചനം എന്നീ മേഖലകളല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടമ്പടിക്കുവേണ്ടി പരിശ്രമിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദമോദിയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സാധിക്കുന്ന എല്ലാ മേഖലയിലും ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരണം തുടരും. കാര്‍ഷിക മേഖലയുള്‍പ്പടെ പല മേഖലകളിലും ഇസ്രായേലിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ … Read more

യുദ്ധ പ്രകോപനവുമായി വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്നതിനിടെ കഴിഞ്ഞ ദിവസം പരീക്ഷിച്ച ദീര്‍ഘ ദൂര മിസൈലും വിജയകരമായിരുന്നുവെന്ന അവകാശവാദവുമായി ഉത്തരകൊറിയ. പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ച മിസൈല്‍ 930 കി.മീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ചതായും ഇതിന് ലോകത്ത് എവിടെയും എത്തിച്ചേരാനാവുമെന്നും ഇവര്‍ പറയുന്നു. വന്‍തോതില്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ളതുമാണ് ഈ മിസൈല്‍ എന്നാണ് ഉ.കൊറിയ അവകാശപ്പെടുന്നത്. 39 മിനിറ്റില്‍ 2802 കി.മീ ഉയരത്തിലെത്താനും മിസൈലിന് കഴിഞ്ഞുവെന്നും പറയുന്നു. … Read more

വോള്‍വോ ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കുന്നു; 2019 മുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ മാത്രം

2019 മുതലുള്ള എല്ലാ പുതിയ മോഡലുകളും പൂര്‍ണമായും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആകുമെന്ന് വോള്‍വോ കാര്‍ ഗ്രൂപ്പ് വെളിപ്പെടുത്തി. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്യു എന്നീ കമ്പനികളോട് മികച്ച മത്സരത്തിനാണ് വോള്‍വോ ഒരുങ്ങുന്നത്. പുതിയ ഡീസല്‍ എന്‍ജിനുകള്‍ കമ്പനി ഇനി മുതല്‍ വികസിപ്പിക്കില്ല. ഡീസല്‍ എന്‍ജിനുകളിലെ നൈട്രജന്‍ ഓക്‌സൈഡ് മലിനീകരണ നിയന്ത്രണത്തിനുള്ള ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഹാകന്‍ സാമുവല്‍സന്‍ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ വോള്‍വോയില്‍ … Read more

വ്യക്തമായ കാരണങ്ങള്‍ ഉള്ളവരെ നോട്ട് മാറ്റിയെടുക്കാന്‍ അനുവദിക്കണമെന്ന് സുപ്രിം കോടതി

നോട്ട് നിരോധന സമയത്ത് റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് സംബന്ധിച്ച് പുന:പരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിവരം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനും റിസര്‍വ് ബാങ്കിനും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. ഒരാള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് സുപ്രിം കോടതി സര്‍ക്കാറിനോട് അഭിപ്രായപ്പെട്ടു. ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ന്യായമായ കാരണങ്ങളാല്‍ ഒരാള്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ മാറ്റിവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ആ … Read more

പത്ത് യാത്രകാര്‍ക്കായി മാത്രം ഒരു അന്താരാഷ്ട്ര വിമാനത്താവളം

പത്തോ ഇരുപതോ യാത്രകാര്‍ക്കായി മാത്രമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. അധികം ദൂരെയൊന്നുമല്ല ആ വിമാനത്താവളം. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ മട്ടാലാ രാജപക്ഷെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (എച്ച് ആര്‍ ഐ) വിരലിലെണ്ണാവുന്ന ആളുകള്‍ക്കായി സേവനം നടത്തുന്നത്. തെക്കന്‍ ശ്രീലങ്കയിലെ ഹാംബെട്ടോട്ട ജില്ലയിലാണ് എച്ച് ആര്‍ ഐ. വനപ്രദേശത്തുള്ള ഈ എയര്‍പോര്‍ട്ട് കൊളംബോയില്‍ നിന്ന് 250 കി.മീ അകലെയാണ്. 12,000 സ്‌ക്വയര്‍ മീറ്ററുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന് 12 ചെക്കിന്‍ കൗണ്ടറുകള്‍, രണ്ട് ഗേറ്റുകള്‍, ദൈര്‍ഘ്യമേറിയ റണ്‍വേയില്‍ വലിയ കൊമേഴ്സ്യല്‍ … Read more

നാലാമത് ചിറ്റാരിക്കാല്‍ സംഗമം ജൂണ്‍ 24 ന് ഓക്‌സ്‌ഫോര്‍ഡില്‍ നടന്നു.

ജീവിതത്തിലെ ഓര്‍ത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാല്‍ സംഗമം ജൂണ്‍ 24 ന് ഓക്‌സ്‌ഫോര്‍ഡില്‍ നടന്നു. വളരെ വ്യത്യസ്തമായ രീതിയില്‍ സംഗമത്തില്‍ വന്നവര്‍ ഒരു ദിവസം ചിലവഴിച്ചു. ദിവസം മുഴുവന്‍ ഒരു കുടുംബം എന്ന നിലയില്‍ അംഗങ്ങള്‍ എല്ലാം പരസ്പരം അടുത്തിഴകി. അന്നേ ദിവസം രാവിലെ 10 മണിക്ക് റെജിസ്‌ട്രേഷന്‍ നടത്തുകയും തുടര്‍ന്ന് ഉത്ഘാടനയോഗം നടക്കുകയും ചെയ്തു.നാലാമത് ചിറ്റാരിക്കാല്‍ സംഗമത്തിന് ചുക്കാന്‍ പിടിച്ച ശ്രീ മൈക്കിള്‍ പുള്ളോലില്‍ സ്വാഗതം പറഞ്ഞു എല്ലാവരെയും സംഗമ വേദിയിലേക്ക് … Read more

നേഴ്‌സുമാരുടെ സമരം അടിയന്തിരമായി പരിഹരിക്കണമെന്ന് ‘മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ‘

മെല്‍ബണ്‍ : കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ നടത്തിവരുന്ന സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ‘ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ‘ യുടെ അടിയന്തിര എക്‌സികുട്ടീവ് യോഗം ആവശ്യപ്പെട്ടു് . ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഫാക്‌സ് അയക്കാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു . നേഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുവാനും , സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു മലയാളി നേഴ്‌സുമാരുടെ വിപുലമായ യോഗം വിളിച്ചു കൂട്ടാനും യോഗം … Read more