പക്ഷികളുമായി കൂട്ടിയിടിച്ചു; എയര്‍ ഏഷ്യ വിമാനം ബ്രിസ്‌ബെയിനില്‍ നിലത്തിറക്കി

പക്ഷികളുമായി കൂട്ടിയിടിച്ച എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍നിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട് ഉടന്‍ തന്നെയാണ് എയര്‍ ഏഷ്യയുടെ എയര്‍ബസ് എ330 പക്ഷികളുടെ ഒരു കൂട്ടവുമായി ഇടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ബ്രിസ്‌ബെയിന്‍ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഏഷ്യ വക്താവ് പറഞ്ഞു. വിമാനത്തിന്റെ വലതു വശത്തുനിന്ന് നാല്-അഞ്ച് തവണ വലിയ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയര്‍ന്നതായും ചില … Read more

ഇത്തിഹാദ് വിമാനങ്ങളിലെ ലാപ് ടോപ് നിരോധനം നീക്കി യുഎസ്

ഇത്തിഹാദ് വിമാനങ്ങളില്‍ യാത്രക്കാര്‍ ലാപ്‌ടോപ്പുകളും ടാബ്ലറ്റ് കമ്പ്യൂട്ടറുകളും കൈവശം വെയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് പിന്‍ വലിച്ചു. പത്തോളം എയര്‍പോര്‍ട്ടുകളില്‍ നിന്നും യുഎസിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലായിരുന്നു യുഎസ് ഈ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിലൊന്നായിരുന്നു ഇത്തിഹാദ്. തുര്‍ക്കിയിലും മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുമാണ് ഈ പത്ത് എയര്‍പോര്‍ട്ടുകള്‍. ഇതിലൊന്നാണ് അബൂദാബി എയര്‍പോര്‍ട്ട്. ഇവിടെ അധിക സുരക്ഷ ക്രമീകരണങ്ങള്‍ സജ്ജീകരിച്ച ശേഷമാണ് യുഎസ് വിലക്ക് നീക്കിയത്. യുഎസിന്റെ തീരുമാനം ഇത്തിഹാദ് സ്വാഗതം ചെയ്തു. ദാഇഷ് പോലുള്ള സംഘടനകളില്‍ നിന്നുള്ള … Read more

എസി തകരാറായി; ചൂടെടുത്ത എയര്‍ ഇന്ത്യ യാത്രക്കാര്‍ പേപ്പര്‍ വിശറിയാക്കി

വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷം. പശ്ചിമബംഗാളില്‍നിന്ന് ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ-880 വിമാനത്തിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ച് ബഹളമുണ്ടാക്കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.55ന് വിമാനം പുറപ്പെട്ട് 20 മിനിറ്റിനുള്ളില്‍ത്തന്നെ എ സിയുടെ പ്രവര്‍ത്തനം തകരാറിലായി. വിമാനത്തിനുള്ളിലെ ചൂട് വല്ലാതെ ഉയരുകയും ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ചിലര്‍ വിമാനത്തിനുള്ളിലെ ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ചു നോക്കിയെങ്കിലും അതും പ്രവര്‍ത്തനരഹിതമായിരുന്നു. വിമാനത്തില്‍ യാത്രക്കാര്‍ ബഹളം സൃഷ്ടിക്കുന്നതിന്റെ വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിച്ചത് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. … Read more

ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന് തീപിടിച്ചു

ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 63 പേരേയും സുരക്ഷിതരായി പുറത്തിറക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു. സ്‌കൈവെസ്റ്റിന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് അപകടത്തില്‌പെട്ടത്. അസ്‌പെനില്‍ നിന്നുമെത്തിയതായിരുന്നു വിമാനം. 2.20 സാധാരണ രീതിയില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്തു. വിമാനം നിലം തൊടുംവരെ എഞ്ചിന്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‌പെട്ടിരുന്നില്ലെന്ന് വക്താവ് പറഞ്ഞു. എഞ്ചിന് തീപിടിക്കുന്നതിനിടയില്‍ 59 യാത്രക്കാരേയും 4 ജീവനക്കാരേയും അപകടം കൂടാതെ പുറത്തിറക്കുകയായിരുന്നു. ഉടനെ തന്നെ തീകെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ … Read more

ഇന്ത്യക്ക് കൈമാറുന്ന ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്ക എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കി

ഇന്ത്യന്‍ നാവികസേനക്ക് അമേരിക്ക കൈമാറുന്ന 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്കന്‍ ഭരണവകുപ്പ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ തീരുമാനം. ഡിഎസ്പി-5 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്കാണ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കിയത്. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന മലനിരകളില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍സിന്റെ … Read more

ആധാര്‍ നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് തടസ്സമാകുന്നു. ആധാറിന് ആപേക്ഷിക്കണമെങ്കില്‍ രാജ്യത്ത് 182 ദിവസം താമസിക്കണമെന്ന വ്യവസ്ഥയാണ് പ്രതിസന്ധി സ്യഷ്ടിക്കുന്നത്. ഇത് മൂലം ചുരുങ്ങിയ നാളത്തേക്ക് അവധിക്ക് നാട്ടില്‍ എത്തുന്ന ഭൂരിഭാഗം പ്രവാസികള്‍ക്കും ആധാര്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. 182 ദിവസം രാജ്യത്ത് താമസിക്കണമെന്ന് വ്യവസ്ഥ പലരും വിദേശത്താണെന്ന വിവരം മറച്ച് വെക്കുന്നു. പ്രവാസികളില്‍ ഭൂരിഭാഗം പേരും ആധാര്‍ എടുക്കാത്തവരാണ്. ബാങ്ക് നടപടികള്‍ക്കടക്കം കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പ്രവാസികള്‍ ആദാര്‍ എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ … Read more

ആണവോര്‍ജ രംഗത്ത് ലോകശക്തിയാകാനാരുങ്ങി ഇന്ത്യ

15 വര്‍ഷത്തെ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ക്ക് അവസാനമാകുന്നു. രാജ്യത്തെ ആദ്യ ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യ രാജ്യത്തിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആണവശാസ്ത്രജ്ഞര്‍. ആണവ റിയാക്ടറുകള്‍ക്കുള്ള ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യയില്‍ സ്വന്തമാക്കിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. നിലവില്‍ റഷ്യയ്ക്കാണ് ഫാസ്റ്റ്ബ്രീഡ് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റമിക് എനര്‍ജി റിയാക്ടര്‍ കമ്മീഷന്‍ ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതോടെ കൂടുതല്‍ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള തീരുമാനവും പരിഗണനയിലുണ്ട്. ഇന്ത്യയില്‍ ചെന്നൈ തീരത്തെ … Read more

ജൂണ്‍ 30 അര്‍ദ്ധരാത്രിയില്‍ ജനിച്ച കുഞ്ഞിന് മാതാപിതാക്കള്‍ ഇട്ട പേര് ജിഎസ്ടി

ഇന്ത്യയൊട്ടാകെ ഏകീകൃത ചരക്ക് സേവനനികുതി (ജിഎസ്ടി)യിലേക്ക് പ്രവേശിച്ചത് ജൂലൈ ഒന്നുമുതലാണ്. ഇത് പ്രാബല്യത്തിലായ ജൂണ്‍ 30 അര്‍ദ്ധരാത്രിയില്‍ ഇതിന്റെ പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്നുകൊണ്ടിരിക്കെ രാജസ്ഥാനില്‍ ബിയാവറില്‍ ജനിച്ച കുഞ്ഞിന്  മാതാപിതാക്കള്‍ പേരിട്ടു- ജിഎസ്ടി. രാജ്യം നികുതിഘടനയില്‍ പുതിയ അധ്യായം രചിക്കുന്ന സമയത്ത് പിറന്നുവീണ തങ്ങളുടെ മകന് പേരായി അവന്റെ മാതാപിതാക്കള്‍ക്ക് മറ്റൊരു പേരും ചിന്തിക്കാനുണ്ടായിരുന്നില്ല. ബിയാവറിലെ ജിഎസ്ടിയെ കുറിച്ച് ലോകം അറിഞ്ഞത് സംസ്ഥാനമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത് കുഞ്ഞ് ജിഎസ്ടിക്ക് ആയുരാരോഗ്യങ്ങള്‍ … Read more

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ക്ക് 100 വയസായി

സ്വതന്ത്ര ഇന്തയുടെ ചരിത്രത്തിലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്ത ശ്യാം സരണ്‍ നേഗിക്ക് 100 വയസ് തികഞ്ഞു. ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ സ്വദേശിയായ ശ്യാം സരണ്‍ നേഗിയാണ് 1951 ഒക്ടോബറില്‍ ആദ്യമായി വോട്ട് ചെയ്തത്. 1951 ഒക്ടോബര്‍ മുതല്‍ 1952 മാര്‍ച്ച് വരെ നീണ്ടതായിരുന്നു ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. 1917 ജൂലായ് ഒന്നിനാണ് നേഗിയുടെ ജനനം. ഹിമാചലില്‍ ശൈത്യകാലത്തെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ ആദ്യം തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ വോട്ടിന്റെ … Read more

ജിഎസ്ടി: ആപ്പിള്‍ ഐഫോണുകളുടെ വിലകുറച്ചു

ഐഫോണ്‍ പ്രേമികള്‍ക്ക് ഇത് നല്ലകാലമാണ്. കാരണം ജിഎസ്ടി നിലവില്‍ വന്നതോടെ വിലക്കുറവ് ഉണ്ടാവുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഐഫോണുമുണ്ട്. ജൂലൈ ഒന്നുമുതല്‍ ആപ്പിള്‍ ഐഫോണുകള്‍ വാങ്ങുമ്പോള്‍ കമ്പനി നല്‍കുന്നത് 47.5 ശതമാനം വരെ വിലക്കുറവാണ്. ഐഫോണ്‍ ശ്രേണിയില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും വിലകൂടിയ ഫോണായ 256 GB ഐഫോണ്‍ സെവന്‍ പ്ലസിന്റെ വില 92,000 രൂപയാണ്. ജിഎസ്ടി വന്നതോടെ ഈ ഫോണിന്റെ വില 85,400 രൂപയായി. 46,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6s 32GB യുടെ വില 6.2 … Read more