ഡോണള്‍ഡ് ട്രംപ് ആദ്യ വിദേശപര്യടനത്തിന്; ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യ വിദേശപര്യടനത്തിന്. സൗദി അറേബ്യ സന്ദര്‍ശനത്തോടെയാണ് യു എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശപര്യടനത്തിന് തുടക്കമാകുന്നത്. വിദേശപര്യടനത്തിനായി ട്രംപ് ഇന്ന് യാത്ര തിരിക്കും. സൗദി അറേബ്യ, ഇസ്രായേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഒമ്പതു ദിവസം നീളുന്ന വിദേശപര്യടനത്തില്‍ ട്രംപ് സന്ദര്‍ശിക്കുന്നത്. നാളെ റിയാദില്‍ ട്രംപിന് സൌദി രാജാവ് ആചാരപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി … Read more

സമാന്തര പ്രപഞ്ചത്തിന് തെളിവുമായി റോയല്‍ അസ്ട്രോണമിക്

ഒന്നിലധികം പ്രപഞ്ചങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന ചോദ്യം ഗവേഷകരെ കാലങ്ങളായി തളര്‍ത്തുന്ന ചോദ്യമാണിത്. സമാന്തര പ്രപഞ്ചങ്ങള്‍ (മള്‍ട്ടിവേഴ്സ്) ഉണ്ടാവാമെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സമാന്തര പ്രപഞ്ചത്തിന് ആദ്യമായി തെളിവുലഭിച്ചതായി ബ്രിട്ടനിലെ റോയല്‍ അസ്ട്രോണമിക് സൊസൈറ്റി അവകാശപ്പെടുന്നു. പ്രപഞ്ചത്തിലെ വിദൂരമേഖലയില്‍ കണ്ടെത്തിയ 180 കോടി പ്രകാശവര്‍ഷം വീതിയുള്ള അതിശൈത്യ പ്രദേശമാണ് മറ്റൊരു പ്രപഞ്ചത്തിന്റെ തെളിവായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 2015 ല്‍ കണ്ടെത്തിയ ഈ മേഖലയില്‍ ശരാശരി വേണ്ടതിലും പതിനായിരത്തോളം നക്ഷത്രസമൂഹങ്ങള്‍ കുറവുള്ളതായി പഠനത്തില്‍ വ്യക്തമായി. പ്രപഞ്ചത്തിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് 20 … Read more

രാഷ്ട്രീയപ്രവേശന സാധ്യത വീണ്ടും മുന്നോട്ട് വെച്ച് രജനികാന്ത്; ആരാധകര്‍ പ്രതീക്ഷയില്‍

തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വഴിമരുന്നിട്ട് സൂപ്പര്‍താരം രജനീകാന്ത്. കോടമ്പക്കത്ത് നാലുദിവസമായി തുടരുന്ന ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കി. കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്നാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പറഞ്ഞത് ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ല. സമയം വരുമ്പോള്‍ തയാറായിരിക്കണമെന്നും താന്‍ എന്നും തമിഴര്‍ക്കൊപ്പമാണെന്നും … Read more

മാതൃകയായി മാക്രോണ്‍ മന്ത്രിസഭ, അംഗങ്ങളില്‍ പകുതിയും സ്ത്രീകള്‍

സ്ത്രീസമത്വ മന്ത്രിസഭയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പുതിയ മന്ത്രിസഭയില്‍ പകുതിയും വനിതകളാണ്. 22 മന്ത്രിസ്ഥാനങ്ങളില്‍ 11ഉം ഏല്‍പിച്ചിരിക്കുന്നത് വനിതകളെയാണ്. സില്‍വി ഗൂലാദ് ആണ് പ്രതിരോധ മന്ത്രി. ഒളിമ്പിക് ഫെന്‍സിങ് ജേതാവ് ലൂറ ഫ്‌ലെസല്‍ കായികമന്ത്രിയും. ബ്രൂണോ ലെ മെയറെ സാമ്പത്തികമന്ത്രിയായും ജെറാദ് കൊളോമ്പിനെ ആഭ്യന്തരമന്ത്രിയായും ഫ്രാങ്‌സ്വ ബെയറൂവിനെ നിയമമന്ത്രിയായും നിയമിച്ചു. മന്ത്രിസഭയില്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കുമെന്നത് മാക്രോണിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം മറ്റ … Read more

വാട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന് തെറ്റായ വിവരം; ഫേസ്ബുക്കിന് 800 കോടിയുടെ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് 800 കോടിയുടെ പിഴ. യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴയിട്ടത് . മനപൂര്‍വമായല്ല തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.2014ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്ത്ത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്‌സ്ബുക്ക് അക്കൌണ്ടുകളും വാട്‌സ്ആപ്പ് അക്കൌണ്ടുകളും ഓട്ടോമാറ്റിക് ആയി ബന്ധിപ്പിക്കില്ല എന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. … Read more

ഇന്ത്യയുടെ നയതന്ത്രങ്ങള്‍ ഫലം കണ്ടു; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര കോടതിയുടേതാണ് നടപടി. ഐസിജെ പ്രസിഡന്റ് റോണി എബ്രഹാമാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാന്‍ അവകാശമില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നും കോടതി പാകിസ്താനെ അറിയിച്ചു. കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അധികാരമുണ്ട്. കുല്‍ഭൂഷന്‍ ജാദവിന് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിര്. കേസില്‍ പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും … Read more

കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണം തുടങ്ങി

നടന്‍ കലാഭവന്‍ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണ ഫയലുകള്‍ സംഘം കൈപ്പറ്റി. കഴിഞ്ഞ മാസമാണ് നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. സഹോദരന്‍ കെ.ആര്‍. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മണിയുടെ മരണകാരണം … Read more

വാണാക്രൈയെക്കാള്‍ ഭീകരമായ സൈബര്‍ അറ്റാക്കിന് സാധ്യതയെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ലോകത്തെ പിടിച്ചുലച്ച വാണാക്രൈ വൈറസ് സൂചന മാത്രമായിരുന്നുവെന്നും ഇതിലും വലിയ ആക്രമണം ഇനിയുണ്ടായേക്കാമെന്നും മുന്നറിയിപ്പ്. എന്നാല്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്‌ബേ വ്യാപിച്ചു തുടങ്ങിയ വൈറസ് നിലവില്‍ രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞുവെന്നാണ് സൂചന. വാണാക്രൈ റാന്‍സംവെയറിനേക്കാള്‍ അപകടകാരിയായ ഈ വൈറസ് സൈബര്‍ ലോകത്തെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിനാശകാരിയായ ഈ വൈറസിന് അഡില്‍ക്കുസ് എന്നാണ് പേരിട്ടിരിക്കുന്നത്. വാണാക്രൈ ആക്രമണത്തിനു കാരണമായ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണ് … Read more

ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാന്‍ പുതിയ പീരങ്കികള്‍ എത്തുന്നു; ബോഫേഴ്സിന് ശേഷമുള്ള ആദ്യ ഇടപാട്

ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫേഴ്‌സ് ആയുധ ഇടപാടിന് ശേഷം ഇന്ത്യ രണ്ട് പുതിയ പീരങ്കികള്‍ വാങ്ങുന്നു. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 ഹവിറ്റ്‌സര്‍ പീരങ്കികള്‍ സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ബോഫേഴ്‌സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്. മലനിരകളില്‍ സൈന്യത്തിന് കരുത്തേകുന്നതാണ് ഹവിറ്റ്‌സര്‍ പീരങ്കികള്‍. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍. ചൈനയോട് … Read more

പത്തനംതിട്ട സ്വദേശി ബ്രിട്ടനിലെ ലൗട്ടണ്‍ പട്ടണത്തിലെ മേയറായി

ഇംഗ്ലണ്ടിലെ നഗരമായ ലൗട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യം. ലൗട്ടണ്‍ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശിയായ പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച ചേര്‍ന്ന 22 അംഗ കൗണ്‍സിലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം അഞ്ചു വര്‍ഷമായി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ലൗട്ടണ്‍ പട്ടണത്തിലെ നിലവിലെ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഒരു വര്‍ഷമായി ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍ജിനീയറിങ് ഉപരിപഠത്തിനായി 1972-ല്‍ ലണ്ടനിലെത്തിയ അദ്ദേഹം ലണ്ടനിലെ മലയാള … Read more