നെഞ്ചിന് പുറത്ത് ഹൃദയവുമായി അത്ഭുതബാലിക; വിര്‍സവിയയെപ്പോലെ ലോകത്ത് ഒരാള്‍ മാത്രമേ ഉണ്ടാകൂ

വിവിധ തരത്തിലുള്ള ജനന വൈകല്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ നെഞ്ചിന് പുറത്ത് ഹൃദയവുമായി ജനിക്കുകയും ഇപ്പോഴും കാര്യമായ കുഴപ്പമില്ലാതെ ജീവിക്കുകയും ചെയ്യുന്ന ആറു വയസുകാരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ആ അത്ഭുത ബാലികയുടെ പേരാണ് വിര്‍സവിയ. ജന്മനാലുള്ള വൈകല്യം കാരണം ഹൃദയവും കുടലും അവളുടെ നെഞ്ചിന് മേലെയാണുള്ളത്.നെഞ്ചിന് പുറത്ത് ഹൃദയവുമായി വിരസവിയ ചികിത്സാര്‍ത്ഥം അമേരിക്കയ്ക്ക് സുരക്ഷിതമായി പറന്നിരിക്കുകയാണ്. ഏഴു വയസുള്ള വിര്‍സാവിയ എന്ന പെണ്‍കുട്ടി ഡാന്‍സ് ചെയ്യാനും പാടാനുമൊക്കെ മിടുക്കിയാണ്. ഈ കൊച്ചു മിടുക്കിയ്ക്ക് ഇത്തരം കാര്യങ്ങളോടും ഒത്തിരി ഇഷ്ടമാണ്. എല്ലാ … Read more

ഹിറ്റ്‌ലര്‍ വിനാശകരമായ സന്ദേശങ്ങള്‍ കൈമാറിയ ടെലിഫോണ്‍ വില്‍പ്പനക്ക്; ലേലത്തുക ഒരു ലക്ഷം ഡോളര്‍

വാഷിങ്ടണ്‍: ജര്‍മന്‍ സ്വേച്ഛാധിപതി അഡോല്‍ഫ് ഹിറ്റ്‌ലര്‍ ലോകത്തെ രക്തക്കളമാക്കാനായി വിനാശകരമായ സന്ദേശങ്ങള്‍ കൈമാറിയ ടെലിഫോണ്‍ ലേലത്തിന്. രണ്ടാം ലോക മഹായുദ്ധകാലത്ത് ക്രൂരമായ വംശഹത്യയ്ക്കും സ്‌ഫോടനങ്ങള്‍ക്കും കാരണമായ സന്ദേശങ്ങള്‍ വിളിച്ചറിയിച്ചത് ഈ ടെലിഫോണ്‍ ആയിരുന്നു. യുഎസിലെ അലക്‌സാണ്ടര്‍ ഹൗസില്‍ ഈ ആഴ്ച്ചയാണ് ചരിത്ര പ്രാധ്യാന്യമുള്ള ഈ ലേലം നടക്കുക. ദശലക്ഷകണക്കിനു ജൂതന്മാരുടെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തു നല്‍കിയ സന്ദേശങ്ങള്‍ കൂട്ടാളികളെ അറിയിക്കാന്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ച ഫോണാണ് ഇത്. നിസാരവിലയൊന്നുമല്ല ഫോണിന് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് അടിസ്ഥാന ലേലതുക. … Read more

ജ്യൂസ് ആണ്‍കുട്ടികള്‍ക്ക് മാത്രമോ ? ഒന്‍പത് വയസ്സുകാരിക്കുവേണ്ടി ജ്യൂസ് പായ്ക്കറ്റ് മാറ്റാനൊരുങ്ങി ടാബര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഒരു ഒന്പതുവയസുകാരി ജ്യൂസ് കുടിക്കാന്‍ തയ്യാറാകാത്തതോടെ, തങ്ങളുടെ ജ്യൂസ് ഉത്പന്നത്തിന്റെ പാക്കറ്റ് മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഡാബര്‍ ഇന്ത്യ. ഡാബറിന്റെ റിയല്‍ ഫ്രൂട്ട് ജ്യൂസിന്റെ പാക്കറ്റിലെ ചിത്രവും വാചകവുമാണ് കുട്ടിയെ കണ്‍ഫ്യൂഷനിലാക്കിയത്. ഇത് കുട്ടി പിതാവിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹവും ശ്രദ്ധിച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക്,? വിവേചനപരമായ വാചകങ്ങളാണ് ജ്യൂസ് പാക്കറ്റിലുള്ളതെന്ന് കാട്ടി അദ്ദേഹം നേരിട്ട് കത്തയക്കുകയായിരുന്നു. ‘എന്റെ ഒന്പത് വയസുകാരിയായ മകള്‍ കഴിഞ്ഞ ദിവസം റിയല്‍ ഫ്രൂട്ട് ജ്യൂസ് ആണ്‍കുട്ടികള്‍ മാത്രമേ കഴിക്കാമോ എന്ന് എന്നോട് … Read more

ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തില്‍ നിബന്ധനകള്‍; മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ദാരിദ്ര്യവും അതിലേറെ വിവാദവും ദുരിതങ്ങളും വരുത്തി വെച്ച നോട്ട് അസാധുവാക്കലിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഗര്‍ഭിണികള്‍ക്ക് 6000 രൂപ ധനസഹായം നല്‍കുമെന്നതായിരുന്നു. പുതുവര്‍ഷത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ഇപ്പോള്‍, ആ ധനസഹായം ആദ്യപ്രസവത്തിന് മാത്രമെന്ന് തിരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ല, ഖജനാവില്‍ പണം കുറവായതിനാല്‍, ധനസഹായത്തിന്റെ പകുതി സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രണ്ട് പ്രസവത്തിന് ധനസഹായം നല്‍കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ … Read more

ഹോം ബട്ടണ്‍ ഇല്ലാതെ, ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി തകര്‍പ്പന്‍ ഐഫോണ്‍ 8;

ഏവരേയും ഞെട്ടിക്കുന്ന സവിശേഷതകളുമായി പുതിയ ആപ്പിള്‍ ഐഫോണ്‍ 8. ഐഫോണ്‍ 8 ജനറേഷന് ഹോം ബട്ടണ്‍ ഇല്ല. സ്‌ക്രീനായിരിക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനറായി സ്‌കാന്‍ ചെയ്യുന്നത്. അതായത് പുതിയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന് ഐഫോണ്‍ സ്‌ക്രീനിന്റെ കീഴിലായി കാണപ്പെടുന്നു. പാറ്റന്റ് വിശദാംശങ്ങള്‍ ലഭിച്ചതനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഫ്രാറെഡ് എമിറ്റേഴ്‌സും ആര്‍ജിബി എല്‍ഇഡി സ്‌കാന്‍ ചെയ്യാനും അതിനു ശേഷം സ്‌ക്രീനില്‍ വിരലടയാളം തിരിച്ചറിയാനും സാധിക്കും. ഇതാണ് ഐഫോണ്‍ 8ന്റെ ഏറ്റവും വലിയ പ്രത്യേകത. ഐഫോണിന്റെ പുതിയ വേര്‍ഷനില്‍ ഫുള്‍ ഗ്ലാസ് ബോഡി … Read more

ഇരുപത്തിയൊന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യൂബറിന്റെ ജോലി വാഗ്ദാനം; ശമ്പളം 1.25 കോടി

ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിക്ക് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോജളിക്കല്‍ ഏജന്‍സിയില്‍ നിന്ന് വന്‍ ജോലി വാഗ്ദാനം. വര്‍ഷം 1.25 കോടി രൂപ ശമ്പളമാണ് ദില്ലി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (ഡിടിയു) വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിന് ഊബര്‍ ടെക്‌നോളജീസ് വാദ്ഗാനം ചെയ്തിരിക്കുന്നത്. ഡിടിയുവിലെ വിദ്യാര്‍ത്ഥിക്ക് ലഭിയ്ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന് ശമ്പളമാണ് ഇത്. ഡിടിയുവില്‍ കപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന് സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലിയാണ് ഊബര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയിലെ കമ്പനി ആസ്ഥാനത്താണ് ജോലി.71 ലക്ഷം രൂപ അടിസ്ഥാന ശമ്പളം അടക്കം … Read more

ഓഗസ്റ്റ് 22ന് അച്ചടി തുടങ്ങിയ 2,000 രൂപ നോട്ടില്‍ സെപ്റ്റംബര്‍ നാലിന് സ്ഥാനമേറ്റ ആര്‍ ബി ഐ ഗവര്‍ണറുടെ ഒപ്പ്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുന്നതിനു മുന്പുതന്നെ അദ്ദേഹത്തിന്റെ ഒപ്പോടു കൂടിയ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി തുടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. രഘുറാം രാജന്‍ ചുമതലയെഴിയുന്നതിനു മുന്പുതന്നെ 2000 രൂപയുടെ അച്ചടി തുടങ്ങിയിരുന്നതാണെന്നും അവയില്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുകളാണ് അച്ചടിച്ചിരുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും തയാറായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് രണ്ടായിരത്തിറെ പുതിയ കറന്‍സി അച്ചടിക്കാന്‍ തുടങ്ങിയത്. ഈ സമയത്ത് … Read more

മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ട കാലം വരുന്നു

നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മാറിവരുന്നതേയുള്ളൂ. അതിനിടെ കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ഓരോന്നും കുടൂതല്‍ കുഴപ്പിക്കുകയാണ്. ഇനി റീചാര്‍ജ് ചെയ്യണമെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവരെയാണ് പുതിയ പുതിയ തീരുമാനം കുഴപ്പത്തിലാക്കുക. ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. പുതിയ പരിഷ്‌കാരം കേന്ദ്രം നടപ്പില്‍ വരുത്തുന്നതോടെ 90 ശതമാനത്തിലധികം വരുന്ന പ്രീപെയ്ഡ് സിം ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ മാത്രമേ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഇക്കാര്യം … Read more

മലേറിയക്കെതിരെ100 ശതമാനം ഫലം തരുന്ന പുതിയ വാക്‌സിന്‍ കണ്ടു പിടിച്ചു; വൈദ്യ ശാസ്ത്രത്തിന് ഇത് ചരിത്ര മുഹൂര്‍ത്തം

ലോകത്തിലെ വലിയൊരു ശതമാനം ആളുകളേയും മരണത്തിലേക്ക് വലിച്ച് കൊണ്ടുപോകുന്ന മലേറിയ അസുഖത്തിന് പുതിയ വാക്‌സിന്‍ കണ്ടു പിടിച്ചു. സനാറിയ പ്ലാസ്‌മോഡിയം ഫാല്‍സിപാറം സ്‌പോറോസോയ്റ്റ് (PfSPZ) സി വൈറസ് എന്നാണ് വാക്‌സിന്റെ പേര്. ഇത് നൂറു ശതമാനം ഫലം ഉറപ്പ് വരുത്തുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയിലെ ട്യൂബിന്‍ജന്‍ സര്‍വകലാശാല, സനാറിയ ബയോടെക് കമ്പനിയുമായി ചേര്‍ന്നാണ് ഈ പരീക്ഷണം വിജയിപ്പിച്ചെടുത്തത്. ഇതിനായി 67 മുതിര്‍ന്നവരേയാണ് പഠനത്തിന് വിധേയമാക്കിയത്. … Read more

ഇത് സെല്‍ഫിയുടെ കാലം, എന്നാല്‍ തികച്ചും വ്യത്യസ്തമായ സെല്ഫിയുമായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപഥത്തിലെത്തിച്ചു റിക്കാര്‍ഡ് സൃഷ്ടിച്ച ഐഎസ്ആര്‍ഒ അതിന്റെ വിസ്മയിപ്പിക്കുന്ന സെല്‍ഫി വീഡിയോ പുറത്തുവിട്ടു. പിഎസ്എല്‍വി-37 എന്ന റോക്കറ്റ് ആണ് 104 ഉപഗ്രഹങ്ങളെ 30 മിനിറ്റിനുള്ളില്‍ വിവിധ ഭ്രമണപഥങ്ങളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് അഭിമാനമായത്. ലോഞ്ചിംഗിനു ശേഷമുള്ള വിസ്മയകരമായ നിമിഷങ്ങളാണ് റോക്കറ്റില്‍നിന്നു പകര്‍ത്തിയ രീതിയില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 104 ഉപഗ്രഹങ്ങളില്‍ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. 96 എണ്ണം അമേരിക്കയുടേതാണ്. ഇതില്‍ 88 എണ്ണം സാന്‍ഫ്രാന്‍സിസ്‌കോയിലെ എര്‍ത്ത് ഇമേജിംഗ് കന്പനിയുടേതാണ്. നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, … Read more