തിരിച്ചു വരവിനൊരുങ്ങി മൊബൈല്‍ ഫോണുകളിലെ പഴയ ഹീറോ ‘നോക്കിയ 3310’

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. കയ്യില്‍ പിടിക്കാന്‍ തക്ക വിധം ഒതുങ്ങിയതും കാണാന്‍ ഭംഗിയുള്ളതുമായ നോക്കിയയുടെ ഈ മോഡല്‍ 2000 ത്തില്‍ വിപണിയില്‍ എത്തിയതോടെ അന്ന് തരംഗമായി മാറിയിരുന്നു. 3310 മോഡലിന്റെ തിരിച്ച് വരവ് നോക്കിയ ആരാധകര്‍രെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. ലളിതമായ ഇന്റര്‍ഫെയ്സും, സ്നെയ്ക് II എന്ന പ്രീലോഡഡ് ഗെയിമും ഉള്‍പ്പെടുന്ന നോക്കിയ 3310 ഫീച്ചര്‍ ഫോണ്‍, ഗൃഹാതുരത്വം ഉണര്‍ത്തുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ ഇന്ന് ഐഫോണ്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പോലെ നോക്കിയ 3310 … Read more

വിറ്റാമിന്‍ ഡി ഗുളികകള്‍ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍

ലണ്ടന്‍: വിറ്റാമിന്‍ ഡി ഗുളികകള്‍ കഴിക്കുന്നതിലൂടെ യു.കെയില്‍ പ്രതിവര്‍ഷം 3 മില്യണ്‍ ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ക്യൂന്‍സ് മേരി യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ വിറ്റാമിന്‍ ഡി ഗുളികകള്‍ ശ്വാസകോശത്തിന് ഏല്‍ക്കുന്ന രോഗബാധക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. 14 രാജ്യങ്ങളിലുള്ള 95 വയസ്സ് വരെ പ്രായം വരുന്ന 11,000 പേരില്‍ നടത്തിയ പരീക്ഷണം 25 ക്ലിനിക്കുകളില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം അനുസരിച്ച് വിറ്റാമിന്‍ ഡി രോഗങ്ങളെ പ്രതിരോധിക്കുന്നുവെന്നു കണ്ടെത്തുകയായിരുന്നു. അസ്ഥികളുടെയും, പേശികളുടെയും … Read more

വിമാനത്തിനുള്ളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നതിന്റെ കാരണം ഇതാണ്

വിമാനയാത്രക്കാരോട് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ എയര്‍ഹോസ്റ്റസുമാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. പ്രത്യേകിച്ച് ടേക്ക് ഓഫ്, ലാന്റിംഗ് സമയത്ത്. ഇത് ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കാറുണ്ടെങ്കിലും ഇതിനു പുറകിലെ കാരണത്തെക്കുറിച്ചറിഞ്ഞാല്‍ ഇതു മാറും.ഇതെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിശദീകരിയ്ക്കുന്നുണ്ട്, തികച്ചും ടെക്നിക്കലായ കാരണങ്ങള്‍. ഫോണുകളില്‍ നിന്നും റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. ഫോണുകളില്‍ നിന്നും മാത്രമല്ല, എല്ലാ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ഇതുണ്ട്. വിമാനത്തിനുള്ളില്‍ ഫോണ്‍ ഓണാക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തരംഗങ്ങള്‍ തടസപ്പെടും. ഇതുവഴി പൈലറ്റും കണ്‍ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യും. … Read more

എനിക്ക് ഗൂഗിളില്‍ ജോലി തരുമോ?’; ഏഴു വയസുകാരിയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടി വൈറല്‍

യുകെയിലെ ഹിയര്‍ഫോര്‍ഡില്‍ നിന്നുള്ള ക്ലോ ബ്രിഡ്ജ്വാട്ടര്‍ എന്ന കൊച്ചുമിടുക്കിയാണ് സ്വന്തം കൈപ്പടയില്‍ ഡിയര്‍ ഗൂഗിള്‍ ബോസ് എന്ന് സംബോധന ചെയ്ത് ജോലി ആവശ്യപ്പെട്ട് സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്. അച്ഛനാണ് ഗൂഗിളിന് കത്തെഴുതാന്‍ ക്ലോയെ പ്രേരിപ്പിച്ചത്. അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ് വാട്ടറോട് ജോലി ചെയ്യാന്‍ ഏറ്റവും നല്ല ഇടമേതാണ് കൊച്ചു ക്ലോ ചോദിച്ചു. ഗൂഗിള്‍ എന്ന് അച്ഛന്‍ മറുപടിയും നല്‍കി. ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഗൂഗിളാണെന്നു കൂടി അച്ഛന്‍ പറഞ്ഞു. അതോടെ ക്ലോ … Read more

ഇന്ത്യ-യുഎസ് സഹകരണം ട്രംപിന്റെ കീഴില്‍ പുതിയ മാനങ്ങള്‍ കൈവരിക്കുമ്പോള്‍

യുഎസിലേക്കുള്ള ഏറ്റവും വലിയ ഏകരാജ്യ കുടിയേറ്റക്കാര്‍ എന്ന പദവിയില്‍ ഇന്ത്യക്കാര്‍ ഒന്നാമതാണ്. മുമ്പുതന്നെ മെക്‌സിക്കോയെ മറികടന്ന അവര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചൈനക്കും മുകളിലാണ്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഇന്ത്യന്‍ വംശജരുടെ സമൂഹം. വിദ്യാഭ്യാസം, വരുമാനം, രാഷ്ട്രീയ ഉദ്ഗ്രഥനം എന്നിവയിലെല്ലാം അവര്‍ ഏറെ മുമ്പിലുമാണ്. യുഎസിലെ ഏറ്റവും സംരഭകതത്പരരായ, സാങ്കേതികവിദ്യാ വിദഗ്ദ്ധരായ സമൂഹവും അവരാണ്. ട്രംപ് ഭരണകൂടം ഇത് മനസില്‍ കണ്ടായിരിക്കും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് അനുകൂലമായ രീതിയില്‍ ചട്ടങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കുടിയേറ്റത്തിനെതിരെ ട്രംപ് … Read more

അമേരിക്കന്‍ ഭൂഖണ്ഡത്തെപ്പോലും ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന ദ്രാവകാവസ്ഥയിലുള്ള കാര്‍ബണ്‍ പാടം കണ്ടെത്തി

യു.എസ്: അമേരിക്കന്‍ ഭൂവിതാനത്തിനു താഴെ 300 കൊലോമീറ്റര്‍ ആഴത്തില്‍ ദ്രാവക രൂപത്തിലുള്ള കാര്‍ബണ്‍ ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ പരന്നു കിടക്കുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത് ലണ്ടന്‍ ആസ്ഥാനമായ ജിയോളജിസ്റ്റുകളാണ്. നൂതനമായ സെന്‍സര്‍ സാങ്കേതിക വിദ്യ അനുസരിച്ച് അമേരിക്കയിലെ ഭൗമാന്തര തലങ്ങള്‍ പഠിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അമേരിക്കന്‍ ഭൂമിക്കടിയിലെ കാര്‍ബണ്‍ പാടങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഭൂമിയിലെ കാര്‍ബന്റെ അളവിനേക്കാള്‍ ശതകോടിയിലധികം കാര്‍ബണും, കാര്‍ബണ്‍ഡൈഓക്‌സൈഡും ഇവിടെയുണ്ടെന്ന് ജിയോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു. ഭൂമിയുടെ അടിത്തട്ടിലുള്ള ഈ ദ്രാവകം പുറത്തു വന്നാല്‍ അത് … Read more

തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസ്വാമി അധികാരത്തില്‍: ചിന്നമ്മ ജയിച്ചു

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുവാഴുന്നതിനിടയില്‍ അണിയറയില്‍ മറ്റൊരു യഥാര്‍ത്ഥ നാടകം അരങ്ങേറി. രാഷ്ട്രീയ പ്രതിസന്ധികളെയും, അഭ്യൂഹങ്ങളെയും മാറ്റി നിര്‍ത്തി എ.ഐ.എഡി.എം.കെ കക്ഷി എടപ്പാടി പളനി സ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. പളനി സ്വാമിയും ഗവര്‍ണറും നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സ്വാമിയെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കുകയായിരുന്നു. നിലവില്‍ തമിഴ്നാടിന്റെ തുറമുഖ ഹൈവേ വകുപ്പ് മന്ത്രിയായ പളനി ശശികലയുടെ സന്തത സഹചാരിയും കൂടിയാണ്. 124 എം.എല്‍.എ-മാരുടെ പിന്തുണ ലഭിച്ച മുഖ്യമന്ത്രിക്ക് 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന … Read more

ചൊവ്വയില്‍ നഗര നിര്‍മ്മാണം: പദ്ധതിക്ക് പിന്നില്‍ യു.എ.ഇ

ദുബായ്: ചൊവ്വയില്‍ നഗരം തീര്‍ക്കാന്‍ തയ്യാറെടുത്ത് യു.എ.ഇ. വരുന്ന നൂറ് വര്‍ഷത്തേക്ക് ശാസ്ത്ര ഗവേഷണ രംഗത്ത് മുന്നേറ്റം കുറിക്കാന്‍ തയ്യാറാക്കിയ പട്ടികയിലാണ് ചൊവ്വയില്‍ നാഗരാസൂത്രണം നടത്താന്‍ തയാറെടുക്കുന്ന വാര്‍ത്ത യു.എ.ഇ സ്ഥിതീകരിച്ചത്. 2021-ല്‍ ചൊവ്വയിലേക്ക് ‘അല്‍-അമല്‍’ എന്ന ദൗത്യത്തിനൊരുങ്ങുന്ന രാജ്യം 2117-ല്‍ ആണ് നഗര നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുക. അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ബഹിരാകാശ പദ്ധതിയുമായി മുന്നോട്ട് പോവുക എന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. സ്വദേശീയരായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന പദ്ധതികള്‍ക്കും രാജ്യം തുടക്കംകുറിച്ചു കഴിഞ്ഞു. ഗവേഷണ … Read more

24 ഇന്ത്യക്കാര്‍ മരണമടഞ്ഞ കനിഷ്‌ക വിമാന ദുരന്ത കേസിലെ പ്രധാന പ്രതി ഇന്ദ്രജിത്ത് സിങ് റെയാത്ത് ജയില്‍ മോചിതനായി

ടൊറന്റോ: വിഖ്യാതമായ കനിഷ്‌ക വിമാന ദുരന്ത കേസിലെ പ്രധാന പ്രതി ഇന്ദ്രജിത്ത് സിങ് റെയാത്ത് പതിനഞ്ച് വര്‍ഷത്തെ ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. വിമാന ദുരന്തത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയും ഇന്ദ്രജിത്ത് മാത്രമായിരുന്നു. വിമാന ദുരന്തത്തിന് കാരണമായ ബോംബ് നിര്‍മ്മിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്ന കുറ്റാരോപണം. 1985-ല്‍ ജൂണ്‍ 23-ആം തീയതി ഞായറാഴ്ച എയര്‍ ഇന്ത്യയുടെ 747 ജംബോ ജെറ്റ് ടൊറന്റോ-മുംബൈ വിമാനം കാനഡയിലെ ടൊറന്റോയില്‍ നിന്ന് പുറപ്പെട്ട് മോണ്ട്രിയല്‍ കഴിഞ്ഞ് ലണ്ടനില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് … Read more

നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി സമരം ഉടമ്പടി കരാറിന്മേല്‍ ഒത്തുതീര്‍പ്പിലെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ പാമ്പാടി കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി. വെള്ളിയാഴ്ച മുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. കളക്ടര്‍ യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചുചേര്‍ത്ത സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരെന്നു പറയപ്പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒളിവിലായതിനെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ പൊലീസിന് കഴിയാതിരിക്കുകയായിരുന്നു. ജിഷ്ണുവിന്റെ മരണത്തിനു ശേഷം ഇതുവരെ കോളേജ് തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കോളേജില്‍ നടന്ന … Read more