2016 ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നെന്ന് WMO

ഈ വര്‍ഷം ആദ്യത്തെ ഒന്‍പതുമാസങ്ങള്‍ കണക്കിലെടുത്താല്‍ ആഗോളതലത്തില്‍ 2016 ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടം താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് അധികം രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) ശാസ്ത്രജ്ഞര്‍ പറയുന്നു. വാഹനങ്ങള്‍ പുക (CO2) തുപ്പുന്നതിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്ക്. റഷ്യയുടെ ആര്‍ട്ടിക്, സബ് ആര്‍ട്ടിക് പ്രദേശത്തും, അലാസ്‌ക, നോര്‍ത്ത് വെസ്‌ററ് കാനഡ എന്നിവിടങ്ങളില്‍ 2015 നെ അപേക്ഷിച്ച് റെക്കോര്‍ഡ് താപനില ഉണ്ടായതായി WMO സെക്രട്ടറി ജനറല്‍ … Read more

വിരലിലെ മഷി പുരട്ടലിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍

നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷിയടയാളം രേഖപ്പെടുത്തുന്നതിലുള്ള ആശങ്ക അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വരുന്ന മാസങ്ങളില്‍ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോട്ടു മാറ്റുേമ്പാള്‍ വിരലില്‍ മഷി പുരട്ടുന്നത് നിര്‍ത്തലാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധനമന്ത്രാലയത്തിന് കത്തെഴുതി. നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറന്‍കുണ്ട്രം എന്നിവിടങ്ങളില്‍ ഇടതു കൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കുേമ്പാള്‍ ബാങ്കില്‍ നിന്ന് വലതു … Read more

പ്രവാസികള്‍ക്കും ഇ-പോസ്റ്റല്‍ വോട്ട് സുപ്രീം കോടതിയുടെ പരിഗണനയില്‍

സൈനികര്‍ക്ക് അനുവദിച്ച മാതൃകയില്‍ പ്രവാസികള്‍ക്കും ഇ-തപാല്‍ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയായ ഡോ. വി പി ഷംസീര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സൈനികര്‍ക്ക് സേവനമനുഷ്ഠിക്കുന്ന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് തപാല്‍ വോട്ടിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. പ്രവാസികള്‍ക്ക് ഇത്തരത്തില്‍ തൊഴിലിടങ്ങളില്‍ നിന്ന് തന്നെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംസീര്‍ നല്‍കിയ ഹര്‍ജി പരിഗണനയിലിരിക്കെയാണ് സൈനികര്‍ക്കു മാത്രം സൗകര്യം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം. ഇത് ദൗര്‍ഭാഗ്യകരമാണെന്നും … Read more

മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന് കാലാവസ്ഥ തടസ്സമാകുന്നു

ബാഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരം ഐഎസില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള സൈനികനീക്കം മോശം കാലാവസ്ഥയെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഒരുമാസമായി തുടരുന്ന ഓപറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് സൈനിക വക്താവ് അറിയിച്ചു.കാഴ്ച മങ്ങിയത് വ്യോമസേനയുടെ നിരീക്ഷണത്തെ ബാധിച്ചതാണ് തിരിച്ചടിയായത്.ഇതിനാല്‍ സൈന്യത്തിന് കവചമൊരുക്കാന്‍ പോര്‍വിമാനങ്ങള്‍ക്ക് കഴിയാതായി.തങ്ങളുടെ അധീനതിയിലായ കിഴക്കന്‍ മേഖലകളില്‍ നിയന്ത്രണം നിലനിര്‍ത്തുമെന്ന് സൈന്യം അറിയിച്ചു.കഴിഞ്ഞദിവസം ഏറ്റുമുട്ടലിനിടെ ഏഴ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.സൈനികരും പോലീസുകാരും കുര്‍ദിഷ് പോരാളികളുമടക്കം അരലക്ഷത്തോളം അംഗങ്ങളാണ് മൊസൂള്‍ പിടിക്കാനുള്ള പോരാട്ടത്തിലേര്‍പ്പെടുന്നത്. അതേസമയം ഐഎസ് ഭീകരരുടെ കടുത്ത വെല്ലുവിളി പരാജയപ്പെടുത്തി ഇറാക്കി സൈന്യം … Read more

വാട്‌സ് ആപ്പ് വീഡിയോ കോളിംഗ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയാണ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ വീഡിയോ കോളിങ് സംവിധാനത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇത് മുതലെടുത്ത് ചിലര്‍ സ്പാം മെസേജുകള്‍ അയച്ചു തുടങ്ങിയിരിക്കയാണ്. ഇതോടെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഈ രംഗത്തെ വിദഗ്ദര്‍ രംഗത്തെത്തിയിരിക്കയാണ്. നവംബര്‍ 15നാണ് വാട്‌സ്ആപ്പ് ഔദ്യോഗികമായി വീഡിയോ കോളിങ് അവതരിപ്പിച്ചത്. പിന്നാലെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക എന്ന സന്ദേശത്തിനൊപ്പം ഒരു ലിങ്കും ലഭിച്ചു തുടങ്ങി. എന്നാല്‍ ഈ … Read more

മൂന്ന് ദിവസത്തിനകം നോട്ട് നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് കെജ്രിവാളും മമതയും

ദില്ലി: നോട്ട് അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്ത്. തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. ദില്ലിയിലെ ആസാദ്പൂര്‍ മന്‍ഡിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ ജയിലിലേക്കയക്കാം, ഞങ്ങള്‍ക്ക് നേരെ വെടിവെക്കാം, പക്ഷേ തീരുമാനം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് മമത പറഞ്ഞു. രാജ്യത്തെ വില്‍ക്കുകയാണ് അവരുടെ ആഗ്രഹം, ഭരണഘടനയെ … Read more

കസ്റ്റംസ് വിവരങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ അറിയാം.

കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള ശരിയായ അവബോധം ജനങ്ങളില്‍ ഉണ്ടാക്കാനുള്ള നിരന്തര പ്രവര്‍ത്തനങ്ങളും കസ്റ്റംസ് ഡിപ്പാര്‍ട്ടമമെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെഭാഗമായി പുറത്തിറക്കിയ മൊബൈല്‍ആപ്പ് ഇപ്പോള്‍ മലയാളത്തിലും ലഭ്യമാണ്.’ഇന്ത്യന്‍ കസ്റ്റംസ് ട്രാവല്‍ ഗൈഡ്’ എന്ന ഈ ആപ്പ് എല്ലാത്തരം സ്മാര്‍ട്ട്ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കസ്റ്റംസ് നിയമങ്ങളെ കുറിച്ചും നടപടി ക്രമങ്ങളെക്കുറിച്ചും ഒരുവിദേശയാത്രക്കാരന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ വിലയനുസരിച്ചുള്ള കസ്റ്റംസ് ഡ്യൂട്ടി എത്രയാണെന്ന് ഇതിലെ ഡ്യൂട്ടികാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് യാത്രക്കാരാണ് കണക്കാക്കാവുന്നതാണ്. വിദേശികളും സ്വദേശികളും ആയ … Read more

പഴയ ഫോട്ടോകള്‍ ഡിജിറ്റലാക്കാന്‍ ഇനി ഗുഗിള്‍ ഫോട്ടോ സ്‌കാന്‍

പഴയ ആല്‍ബത്തില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ നിറം മങ്ങുകയോ മറ്റോ ചെയ്താല്‍ സാധാരണ സ്റ്റുഡിയോയില്‍ കൊടുത്ത് ശരിയാക്കി എടുക്കുകയാണ് പതിവ്.എന്നാല്‍ ഇനി പഴയ ആല്‍ബം ചിത്രങ്ങളെ വീണ്ടെടുക്കാന്‍ സ്റ്റുഡിയോകളില്‍ പോകേണ്ടതില്ല. ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കാന്‍ മാത്രം എന്തിനാണ് ഫോട്ടോസ്‌കാന്‍ എന്ന ആപ്പിനെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന ചോദ്യം ഉയരാം. ശരാശരി ഉപയോക്താവ് പഴയ ഫോട്ടോകളെ ക്ലിക്ക് … Read more

ഇന്ത്യയില്‍ ഇനി ഇ-പാസ്‌പോര്‍ട്ടുകളും

വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഇ-പാസ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.പാസ്പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കേയാണ് ഇ-പാസ്പോര്‍ട്ട് നടപ്പിലാക്കാനുള്ള പുതിയ തീരുമാനം. ഇ-പാസ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചിട്ടുണ്ട് .നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് ഇ-പാസ്പോര്‍ട്ട് നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയതായും, ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി … Read more

നോട്ട് പിന്‍വലിക്കല്‍ – ഏഴ് ദിവസത്തിനിടെ ഉണ്ടായത് 25 മരണം

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി കറന്‍സി നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ആറുദിവസംകൊണ്ട് 25 മരണം. വീട്ടമ്മമാരടക്കം ആത്മഹത്യ ചെയ്തു. നവജാതശിശുക്കള്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ പണത്തിനായി ക്യൂനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണു മരിച്ചു. നോട്ട് മാറാനാകാതെ തിരികെയെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായി. റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങളുടെ എണ്ണം ഇതിനേക്കാള്‍ ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു. സമ്പദ്ഘടന സാധാരണനില കൈവരിക്കാന്‍ നാല് മാസത്തോളമെടുക്കുമെന്നുകൂടി വിലയിരുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതം ഏറെ വലുതായിരിക്കും. നവജാത ശിശുക്കള്‍ ചികിത്സ ലഭിക്കാതെ മരിച്ച … Read more