മഗാബെറി ജയിലില്‍ വീണ്ടും ദുരൂഹ മരണം

ലിസ്ബണ്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിതിചെയ്യുന്ന ഉന്നത സുരക്ഷാ സന്നാഹങ്ങളുള്ള ജയിലില്‍ വീണ്ടും ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മഗാബെറി ജയിലിലാണ് മരണം സംഭവിച്ചത്. രണ്ടാഴ്ചകള്‍ക്കിടയില്‍ രണ്ടാമത്തെ മരണമാണ് ഇതെന്ന് പ്രിസണ്‍ സര്‍വീസ് വക്താക്കള്‍ വ്യക്തമാക്കി. മരണ വാര്‍ത്ത മരിച്ച കുറ്റവാളിയുടെ ബന്ധുക്കളെ അറിയിച്ചതായി പ്രിസണ്‍ അധികാരികള്‍ അറിയിച്ചു. ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് മൃതദേഹം ആവശ്യമെങ്കില്‍ കൈമാറുമെന്നും ജയില്‍ ഓഫീസില്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും ജയിലിനകത്തു സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. … Read more

മല്ല്യ അടക്കമുള്ള വമ്പന്മാരുടെ കടങ്ങള്‍ എസ്ബിഐ എഴുതി തള്ളാന്‍ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എഴുതി തള്ളുന്നു. കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്. ഇതില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പകളും ഉള്‍പെടുന്നു. 63 പേരുടെ വായ്പാ കുടിശ്ശിക പൂര്‍ണമായും 31 പേരുടേത് ഭാഗികമായുമാണ് എഴുതി തള്ളാന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. ആറു പേരുടെ വായ്പാ കുടിശ്ശിക കിട്ടാകടമായി കണക്കാക്കും. 2016 ജൂണ്‍ 30വരെ 48000 … Read more

മിഷേലിനെതിരെ വംശീയ അധിക്ഷേപം; മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

വാഷിങ്ടണ്‍: വെസ്റ്റ് വിര്‍ജീനിയന്‍ നഗരമായ ക്ലേയിലെ മേയറും നഗര വികസന കോര്‍പറേഷന്‍ ഡയറക്ടറും സാമൂഹിക മാധ്യമത്തിലൂടെ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം. ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെ ക്ലേ കൗണ്ടി ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ പമീല റാംസേ ടെയ്ലര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. സുന്ദരിയും കുലീനയും ആരാധ്യയുമായൊരു പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നതു വളരെ ഉന്‍മേഷം നല്‍കുന്നൊരു മാറ്റമാണ്. ഹീല്‍സില്‍ ഒരു വാലില്ലാ കുരങ്ങിനെ കണ്ട് ഞാന്‍ … Read more

വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍

500, 1000 നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യമെങ്ങും ബാങ്കുകളിലെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ പണം മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. വലത് ചൂണ്ടുവിരലിലാകും മഷി പുരട്ടുക. ഒന്നിലേറെതവണ പഴയ നോട്ടുകള്‍ മാറുന്നത് തടയുന്നതിനാണ് നടപടിയെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. ജന്‍ധന്‍ അക്കൌണ്ടുകളിലെ പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദാസ് പറഞ്ഞു. ജനങ്ങളുടെ ദുരിതവും ബാങ്കുകളിലെ തിരക്കും അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അവലോകനയോഗം വിളിച്ചു. ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള … Read more

വാട്‌സാപ്പിലൂടെ ഇനി കണ്ടു സംസാരിക്കാം

യു.എസ്: വാട്‌സ് ആപ്പിലൂടെ ഇനി മുതല്‍ വീഡിയോ കോളും ലഭ്യമാകും. മെസ്സേജുകളും, വോയ്സ് മെസേജുകള്‍ക്കും പുറമെയാണ് ഈ പുതിയ തുടക്കം. സന്ദേശങ്ങളെപ്പോലെ തന്നെ വീഡിയോ കോളുകള്‍ക്കും എന്‍ഡ് ടു എന്‍ഡ് ഇന്‍സ്‌ക്രിപ്ഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ് സ്ഥാപകരില്‍ ഒരാളായ ജെന്‍ കോം വ്യക്തമാക്കി. ലോകത്തു എവിടെയും ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളില്‍ ഇതിന്റെ സേവനം ലഭ്യമാണ്. സ്‌കൈപ്പ്, ഗൂഗിള്‍ ഡ്യുയോ, ആപ്പിള്‍ ഫെയ്സ് ടൈം എന്നിവയ്ക്ക് വന്‍ തിരിച്ചടിയാണ് വാട്‌സാപ്പിന്റെ ഈ വീഡിയോ കോള്‍ സംവിധാനം. ലോകത്തെ … Read more

അടുത്തവര്‍ഷം ഓഗസ്റ്റ് 21 ന് അമേരിക്ക ഇരുട്ടിലാകും

????????????? ?????? ?????? ???????????? ??????? ??? ???????????? ?????????? ???????? ???????? ???????. 2017 ???????? 21 ?? ???????????? ?????????? ??????? ??????????? ??????????? ????????????. ?????????? ????? ???????? ???????? ????????? ?????. ?????????????? ????? ????????? ????????????. ? ????????? ????????????? ??????????????????? ????????????? ??????? ??????? ???????. ?????? ????????? ??????????? ??????? ???????? ???????????? ???????????? ? ?????? ????? ??????????? ?????? ?????????? ?????????! ???????? ?????????????? … Read more

യൂറോപ്യന്‍ രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കി 2017

?????????? ???????? ???????? ???????????????? ???????????. ? ?????? ????? 23?? ???? ????? ????? ???????????? ???????????? ??????????? ??????????????? ???????????? ??? ????????? ???????????????????????????. ???????????? ??? ?????????? ???????????????????, ??? ??????? ????? ???????????? ????? ??????????????? ????? ????????????????. ???????? ?????????? ?????????? ????? ???????? ?????????? ???????????????????. ????? ???????????? ?????????????????? ???????????? ?????? ?????? ?????????? ????????????? ???????????. ??????? ???????? ??????????? ????????????? ?????? ???? ??????????????? … Read more

യൂറോപ്യന്‍ യൂണിയനും-യു.എസ്സും തമ്മിലുള്ള വാണിജ്യം തകരാറില്‍ ആവും

ഡബ്ലിന്‍: പുതിയ യു.എസ് പ്രസിഡന്റിന്റെ വരവോടെ ഇ.യു.-യു.എസ് വ്യാപാരത്തിന് മങ്ങലേല്‍ക്കുമെന്നു റിപ്പോര്‍ട്ട്. ഇ.യു ട്രേഡ് കംമീഷണര്‍ സെസിലിയ മാസ്റ്ററ്‌റം ആണ് ബ്രസല്‍സില്‍ നടന്ന ഇ.യു ട്രേഡ് മിനിസ്റ്റര്‍മാരുടെ യോഗത്തിനിടെ ആശങ്ക പ്രകടിപ്പിച്ചത്. ട്രാന്‍സ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്‌റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പിനോട് ഡൊണാള്‍ഡ് ട്രംപ് മുഖം തിരിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊതുവെ യൂറോപ്പുമായി നിലനില്‍ക്കുന്ന വ്യാപാര ബന്ധങ്ങളെ ട്രംപ് വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. യൂറോപ്പിന്റെ സാമ്പത്തിക രംഗം പുതിയ വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇ.യു.-യു.എസ് വ്യാപാരബന്ധം തകരാറിലാവുന്നതോടെ അത് … Read more

ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് ജയലളിതയുടെ ആദ്യ  പ്രസ്താവന

ചെന്നൈ: ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് തനിക്ക് രണ്ടാം ജന്മം തന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. രണ്ട് മാസത്തോളമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയലളിത. രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ജയലളിത ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. നവംബര്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറക്കിയ പ്രസ്താവനയിലാണ് ജയലളിത ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞത്. നിങ്ങളുടെ പ്രാര്‍ത്ഥനയും ആരാധനയുമാണ് എനിക്ക് രണ്ടാം ജന്മം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഈ സന്തോഷം ഞാന്‍ നിങ്ങളോട് പങ്ക് വെയ്ക്കാന്‍ … Read more

ന്യൂസിലാന്റില്‍ ആഞ്ഞടിച്ച് സുനാമി തിരമാലകള്‍; റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി വന്‍ ഭൂകമ്പം

വെല്ലിങ്ടണ്‍: ന്യൂസിലന്റിന്റെ തീരങ്ങളില്‍ സൂനാമി തിരമാലകള്‍ അടിച്ചു. ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലാണ് സൂനാമി തിരമാലകള്‍ അടിച്ചത്. ന്യൂസിലന്റില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭുചലനം, ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ മേഖലയിലാണ് ഉദ്ഭവിച്ചത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പസിഫിക് സൂനാമി വാര്‍ണിങ്ങ് സെന്ററില്‍ നിന്നും സുനാമി മുന്നറിയിപ്പ് മേഖലയില്‍ ലഭിച്ചു. സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും നിലവില്‍ ആള്‍നാശമോ, അപകടങ്ങളോ റിപ്പോര്‍ട്ട് … Read more