ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ കൊല്ലാന്‍ സമ്മതിച്ച അമ്മ ആത്മഹത്യ ചെയ്തു, നൊമ്പരം സഹിക്കാനാവാതെ

ഡബ്ലിന്‍:ഗര്‍ഭത്തിലുള്ള കൊന്നു കളയുവാന്‍ തീരുമാനിച്ച അമ്മ പിന്നീട് ഗര്‍ഭചിദ്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഗാനം കേട്ടതോടെ ആത്മഹത്യ ചെയ്തു. കാമുകനുമായുള്ള ബന്ധം 5 മാസങ്ങള്‍ക്കുളില്‍ അവസാനിച്ചപ്പോള്‍ അയാള്‍ സമ്മാനിച്ച കുഞ്ഞിനേയും കൊന്നു കളയുവാന്‍ തീരുമാനിച്ച 21 കാരിയായ ജെഡെ റീസ് ആണ് ഗര്‍ഭഛിദ്രം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മുന്‍പില്‍ ചോദ്യം എറിഞ്ഞ് സ്വയം ജീവന്‍ ഒടുക്കിയത്. ഒരു കുഞ്ഞിന്റെ അമ്മ ആയിരുന്ന ജെഡെ ഗര്‍ഭചിദ്രം ചെയ്ത ശേഷം മുതല്‍ വളരെ മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു എന്ന് ഇവരുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.എന്നാല്‍ … Read more

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി; യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയതായി കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ)വക്താവ് അറിയിച്ചു. സിബിസിഐയുടെ അഞ്ചു പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നുവെന്നും ഫാദര്‍ ടോം ജീവിച്ചിരിപ്പില്ലെന്ന് എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയതായി സംഘടന അറിയിച്ചു. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറവിടാനാകില്ലെന്നും ഫാദറിനെ മോചിപ്പിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും മന്ത്രി പ്രതിനിധികളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പാലാ സ്വദേശിയായ ടോം ഉഴുന്നാലിനെയാണ് യെമനില്‍ … Read more

ഡോക്ടറും നേഴ്‌സും ട്വന്റി20 ലോകകപ്പ് സെമികാണാന്‍പോയെന്ന് ആരോപണം…രോഗി മരിച്ചു

ആഗ്ര: ഡോക്ടറും നേഴ്‌സും ട്വന്റി20 ലോകകപ്പ് സെമിഫൈനല്‍ കാണാന്‍ പോയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്ക് പറ്റിയ 30കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ത്യവെസ്റ്റിന്‍ഡീസ് സെമി ഫൈനല്‍ കാണാനായി ഡോക്ടറും നെഴ്‌സും പോയതോടെ രോഗി ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. ആഗ്രയിലെ മതുരയിലാണ് സംഭവം. സോനു(30) എന്ന യുവാവാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ സൂപ്പറിന്‍ഡെന്റ് ഡോ. കെ.പി ഗാര്‍ജിന്റെ നേതൃത്വത്തില്‍ പ്രാരംഭ അന്വേഷണം നടത്തി. … Read more

കള്ളപ്പണം..പുറത്ത് വന്ന പേരുകളില്‍ ബച്ചനും ഐശ്വര്യറായിയും

 ന്യൂഡല്‍ഹി: പനാമയില്‍ ബാങ്ക് അക്കൗണ്ടുള്ള 500 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്. ഇതില്‍ പ്രമുഖരായ ഇന്ത്യന്‍ വ്യകതികളുടെ പേരുമുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെകയുടെ നിര്‍ണായക രേഖകളാണ് ചോര്‍ന്നത്. ഇന്ത്യക്കാരുടെ പട്ടികയില്‍ നടന്‍ അമിതാഭ് ബച്ചന്‍, നടി ഐശ്വര്യാ റായ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി തുടങ്ങിയ പ്രമുഖരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള ഡിഎല്‍എഫ് ചെയര്‍മാന്‍ കെപി സിംഗും പട്ടികയിലുണ്ട്. വ്യാജ അക്കൗണ്ടുകളിലായാണ് ഇവര്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. 234 പാസ്‌പോര്‍ട്ടുകളും പണം നിക്ഷേപിച്ചതിന്റെ ഭാഗമായി മൊസാക് … Read more

ബാബാ രാംദേവിന്റെ പതാഞ്ജലി നൂഡില്‍സ് ആരോഗ്യത്തിന് ഹാനികരം

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതാഞ്ജലി ആട്ട നൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍. മീററ്റിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗസ് അഡ്മിനിസ്‌ട്രേഷനാണ് പതാഞ്ജലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. നേരത്തെ മാഗിയിലും, യിപ്പിയിലും ആരോഗ്യത്തിന് ദേഷകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ആരോഗ്യത്തിന് ഹാനികരമാവരുക. മാഗിയേക്കാള്‍ കൂടിയ അളവിലാണ് ഈ രാസവസ്തു പതാഞ്ജലിയില്‍ കണ്ടെത്തിയത്. ഫെബ്രുവരി അഞ്ചിനായിരുന്നു നൂഡില്‍സ്, മാഗി യിപ്പി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് മൂന്നിലും ആരോഗ്യത്തിന് … Read more

മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍

മോസ്‌കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍. പുടിന്റെ മുഖ്യ എതിരാളിയായ കാസ്യനോവിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുടിനുമായി അടുപ്പമുള്ള ചാനലാണ് പുറത്തുവിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിക്കൊപ്പമുള്ള ദൃശ്യമാണ് പുറത്തുവന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സഹായി കൂടിയായ യുവതിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യമാണ് പുറത്തുവന്നത്. നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് വീഡിയോയില്‍ കുടുങ്ങിയത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശകയാണ്. ഇരുവരെയും കുടുക്കാന്‍ ആരാണ് … Read more

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്

പ്യോംഗ്യാങ്: ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിക്ക1ണ്ട ഔദ്യാഗിക പ്രഖ്യാപനമുണ്ടായി. ഓണ്‍ലൈനില്‍ വിവരങ്ങള്‍ പടരുന്നതില്‍ ആശങ്കകൊണ്ടാണ് നടപടി. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനം രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ധാതാക്കളായ കൊറിയോലിങ്കാണ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത് വളരെ കുറച്ച് ഉത്തരകൊറിയക്കാര്‍ക്കു മാത്രമാണ്. അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ അനുമതിയുള്ള ഇന്‍ട്രാനെറ്റാണ്. അതുകൊണ്ട് തന്നെ പുതിയ നടപടി ഉത്തരകൊറിയയിലെ സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാന്‍ ഇടയില്ല. … Read more

രാഷ്ട്രപതിയാകാനില്ലെന്ന് ബച്ചന്‍

മുംബൈ: രാഷ്ട്രീയം തന്റെ തട്ടകമല്ലെന്നും രാഷ്ട്രപതിയാകാനുള്ള യോഗ്യത ഇല്ലെന്നും ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പൊതുജനപ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനും മറ്റ് പല മാര്‍ഗ്ഗങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന വാര്‍ത്തകളോടായിരുന്നു ബച്ചന്‍ പ്രതികരിച്ചത്. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളെ പറ്റി ഇതുവരെ തനിക്ക് അറിയില്ല. രാഷ്ട്രീയം തന്റെ പ്രവര്‍ത്തനമേഖലയല്ല എന്ന ആദ്യം മുതലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അക്കാര്യത്തിന് ഇതുവരെ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. … Read more

ജിഹാദി ജോണിന് ശേഷം ബുള്‍ഡോസര്‍…

ബാഗ്ദാദ്: ഇറാഖിലെ തെരുവില്‍ വച്ച് മൂന്നു ബന്ദികളുടെ തലയറുക്കുന്നത് ബുള്‍ഡോസര്‍ എന്നറിയപ്പെടുന്ന ഐഎസ് ഭീകരനാണെന്ന് സൂചന. ദൃശ്യങ്ങളില്‍ ഓറഞ്ച് ജമ്പ്‌സ്യൂട്ട് ധരിച്ചിരിക്കുന്ന മൂന്നു ബന്ദികള്‍ മുട്ടുകുത്തി തലതാഴ്ത്തിയിരിക്കുന്നതായി കാണാം. അതില്‍ ഒരാളുടെ പിറകെ കൈയില്‍ ഒരു കത്തിയുമായി നില്‍ക്കുന്നത് ഭീകരനായ ബുള്‍ഡോസറാണെന്നാണ് നിഗമനം. ഐഎസിന്റെ തലയറുപ്പ്കാരനായ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മുഖം മൂടിയണിഞ്ഞ് ദൃശ്യങ്ങളില്‍ കാണാറുള്ള വണ്ണമുള്ളയാള്‍ ഇയാളാണെന്നാണ് സൂചന. ബന്ദികളുടെ തലയറുക്കുന്നതിന് മുമ്പ് ഭീകരന്‍ പെഷ്‌മേര്‍ഗാ സേനയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. തുടര്‍ന്ന് അയാള്‍ … Read more

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വരുമെന്ന് സര്‍വെ

അമൃതസര്‍: അടുത്ത പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി ചരിത്ര വിജയം നേടുമെന്ന് ഹഫ്‌പോസ്റ്റ്‌സിവോട്ടര്‍ സര്‍വ്വേ ഫലം. 117 അംഗ നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് 94 മുതല്‍ 100 സീറ്റുവരെ ലഭിക്കുമെന്നതാണ് ഹഫ്‌പോസ്റ്റ്‌സി വോട്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ട്.  2015ല്‍ നടത്തിയ സര്‍വ്വേയില്‍ 83 മുതല്‍ 89 വരെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു നിഗമനം. എട്ട് മുതല്‍ 14 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ആറ് മുതല്‍ 12 സീറ്റുകള്‍ വരെ നേടി ശിരോമണി അകാലിദള്‍ബിജെപി കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തും … Read more