മുസ്ലിം വിദ്യാര്‍ഥികള്‍ അധ്യാപികമാര്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കില്ല; പ്രതിഷേധം ശക്തം

തെര്‍വില്‍: മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ സ്‌കൂളിലെ അധ്യാപികമാര്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന് വിലക്ക്. നോര്‍ത്തേണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ തെര്‍വില്ലിലെ കാന്റണ്‍ ഓഫ് ബേസലിലെ സ്‌കൂളിലാണ് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. അധ്യാപികയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നത് മതപരമായ വിശ്വാസത്തിന് എതിരാണെന്ന് കാട്ടി രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി നേരിട്ടുള്ള ശാരീരിക സ്പര്‍ശം അടുത്ത കുടുംബാംഗങ്ങള്‍ക്കിടയില്‍ മാത്രമേ പാടുള്ളൂ എന്നാണ് ഇസ്ലാം വിശ്വാസമെന്ന് ഇവര്‍ പറയുന്നു. തെര്‍വില്ലിലെ പ്രാദേശിക ഭരണകൂടം സ്‌കൂളിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും സ്‌കൂളിന്റെ … Read more

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇംപീച്ചുമെന്റിനെ അതിജീവിച്ചു

ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇംപീച്ചുമെന്റിനെ അതിജീവിച്ചു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഇംപീച്ചുമെന്റിനെതിരെ 233 വോട്ട് നേടിയപ്പോള്‍ അനുകൂലിച്ച് 143 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി സുമയ്ക്കു പിന്നില്‍ ഉറച്ചു നിന്നതാണ് ഇംപീച്ചുമെന്റിനെ അതിജീവിക്കാന്‍ സഹായിച്ചത്. ഭരണഘടനാ ലംഘനം നടത്തിയെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് സുമയെ ഇംപീച്ചുമെന്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്വന്തം വീട് നന്നാക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച കേസില്‍ സുമ കുറ്റക്കാരനാണെന്ന് പരമോന്നത കോടതി കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു … Read more

രാജസ്ഥാനില്‍ സ്പാനിഷ് യുവതിയ്ക്ക് നേരെ ആക്രമണം; അക്രമികള്‍ വസ്ത്രം വലിച്ചുകീറി

  പുഷ്‌കര്‍: രാജസ്ഥാനിലെ പുഷ്‌കര്‍ സന്ദര്‍ശിക്കാനെത്തിയ സ്പാനിഷ് യുവതിയേയും സുഹൃത്തിനെയും പ്രദേശവാസികള്‍ ചേര്‍ന്നു മര്‍ദിച്ചു. പുഷ്‌കറിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ബൈക്കില്‍ പോകവേയായിരുന്നു ഇരുവരേയും ആക്രമിച്ചത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിച്ചത്. പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് യുവതിയേയും സുഹൃത്തിനെയും ആക്രമിച്ചത്. യുവതിയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം തടയാനെത്തിയ സുഹൃത്തിനെയും ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിനിടെ യുവതിയുടെ വസ്ത്രം സംഘം വലിച്ചുകീറി. സ്പാനിഷ് സംഘം താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. അജ്മീറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച … Read more

ബൈക്ക് മോഷ്ടിച്ചെന്ന് പറഞ്ഞ് ദളിത് കുട്ടികളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു

  ചിറ്റോര്‍ഗഢ്: ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിതരായ കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് നഗ്‌നരാക്കി മര്‍ദിച്ച് നഗരത്തിലൂടെ നടത്തിച്ചു. രാജസ്ഥാനിലെ ചിറ്റോര്‍ഗഢിലാണ് സംഭവം. ഉയര്‍ന്ന ജാതിയില്‍പെട്ടയാളുടെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് 30 മിനിറ്റോളം ഇവരെ ജനക്കൂട്ടം മര്‍ദിച്ചു. കൂടാതെ 42 ഡിഗ്രി ചൂടത്ത് വസ്ത്രമില്ലാതെ ഇവരെ നഗരത്തിലൂടെ നടത്തിക്കുകയും ചെയ്തു. പൊലീസെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ കുട്ടികള്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. കുട്ടികള്‍ ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. കുട്ടികളെ മര്‍ദിച്ചവര്‍ക്കെതിരെ സംസ്ഥാന ശിശു ക്ഷേമ മന്ത്രി അനിത ഭാഡേല്‍ … Read more

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. 6.50 ശതമാനമായിരിക്കും പുതിയ റീപോ നിരക്ക്. പുതിയ പ്രഖ്യാപനത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് റീപോ നിരക്ക് എത്തി. റിവേഴ്‌സ് റീപോ നിരക്കിലും കുറവു വരുത്തിയിട്ടുണ്ട്. ആറു ശതമാനമായിരിക്കും ഇനി റിവേഴ്‌സ് റീപോ നിരക്ക്.കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും സിആര്‍ആര്‍ 95 ശതമാനത്തില്‍നിന്നു 90 ശതമാനമാക്കി കുറച്ചിട്ടുണ്ട്. -എജെ-

ആദ്യ സെമി-ഹൈസ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഓട്ടം തുടങ്ങി

  ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഗതിമാന്‍ എക്‌സ്പ്രസ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ളാഗ് ഓഫ് ചെയ്തു. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര. ഇന്ത്യന്‍ റെയില്‍വേയുടെ ഹൈസ്പീഡ് യുഗത്തിന് ഇതോടെ തുടക്കമായെന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ട്രെയിന്‍ 105 മിനിറ്റുകള്‍ കൊണ്ടു ലക്ഷ്യസ്ഥാനത്തെത്തും. അടിയന്തര ബ്രേക്കിംഗ് സംവിധാനമുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കോച്ചുകളാണ് ഗതിമാന്‍ എക്‌സ്പ്രസിനുള്ളത്. സൗജന്യ വൈ … Read more

ജക്കാര്‍ത്ത വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാത്രി ജക്കാര്‍ത്തയിലെ സൈനിക വിമാനത്താവളത്തിലായിരുന്നു അപകടം. ബാതിക് എയര്‍വേയ്‌സിന്റെ വിമാനവും ട്രാന്‍സ്‌നുസ എയര്‍വേയിന്റെ വിമാനവുമാണു കൂട്ടിയിടിച്ചത്. ബാതിക് വിമാനത്തിന്റെ ചിറക് ട്രാന്‍സ്‌നുസ വിമാനത്തിന്റെ വാലില്‍ തട്ടുകയായിരുന്നു. രണ്ടു വിമാനത്തിലെ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ബാതിക് വിമാനത്തില്‍ 49 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. -എജെ-

റോമിനെയും ക്രിസ്ത്യന്‍ രാജ്യങ്ങളെയും ആക്രമിക്കും; ഭീഷണി മുഴക്കി ഐഎസ് വീഡിയോ

ലണ്ടന്‍: കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഐഎസ് വീഡിയോ. യുകെ പാര്‍ലമെന്റും ഇഫല്‍ ടവറും തകര്‍ന്നു വീഴുന്ന ചിത്രങ്ങളും ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്. ലണ്ടനിലും ബര്‍ലിനിലും ആക്രമണം നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കുന്നു.നവംബറില്‍, പാരിസില്‍ 130 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെയും മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ആക്രമണത്തിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നു. മുന്‍പ് നടന്ന ഇത്തരം കൂട്ടക്കൊലകള്‍ താക്കീസ് സന്ദേശമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ പാരീസ് ആയിരുന്നെങ്കില്‍ നാളെ അത് ലണ്ടനോ … Read more

പനാമ പേപ്പേഴ്‌സ് 2 ; വ്യവസായിക രാഷ്ട്രീയ കായിക രംഗങ്ങളിലെ കൂടുതല്‍ പേരുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പനാമയിലെ മൊസാക്ക ഫെന്‍സെകയില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പനാമ പേപ്പേഴ്‌സിന്റെ രണ്ടാം ഭാഗത്തിലാണ് കൂടുതല്‍ പേരുകളുള്ളത്. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, കായിക താരങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പ്രമുഖരുടെ പേരുകളാണ് രണ്ടാം പട്ടികയിലുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇഖ്ബാല്‍ മിര്‍ഷിയുടെ പേര് പട്ടികയിലുണ്ട്. രാഷ്ട്രീയക്കാരന്‍ അനുരാഗ് കെജ്‌രിവാള്‍, വ്യവസായികളായ ഗൗതം, കരണ്‍ താപ്പര്‍, വാണിജ്യ പ്രമുഖരായ രഞ്ജീവ് ദുജ, കപില്‍ സെയ്ന്‍ ജിയോള്‍, സ്വര്‍ണ … Read more

ശ്രീശാന്തിന്‍റെ പോസ്റ്റിന് മറുപടി നല്‍കിയഗുജറാത്തുകാരന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

ന്യൂഡല്‍ഹി: കേരളത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എസ്. ശ്രീശാന്തിന് മറുപടി നല്‍കിയ ഗുജറാത്ത് സ്വദേശിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിന്‍ഹയുടെ എഫ്.ബി അക്കൗണ്ടാണ് പൂട്ടിച്ചത്. ഏഴ് ദിവസത്തേക്ക് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതീക് തന്നെയാണ് അറിയിച്ചത്. പ്രതീക് അഡ്മിന്‍ ആയ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്തന്‍മാര്‍ എന്റെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് … Read more