മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് രക്ഷപ്പെട്ട വിജയ് മല്യ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ തിരഞ്ഞു നടക്കുകയാണെന്ന് മദ്യ വ്യവസായിയായ വിജയ് മല്യ പറയുന്നു. ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കില്ല. വെറുതെ നിങ്ങളുടെ പരിശ്രമങ്ങളെ പാഴാക്കിക്കളയരുതെന്നും വിജയ് മല്യ ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയിട്ടില്ലെന്നു ട്വിറ്ററിലൂടെ മല്യ പറഞ്ഞിരുന്നു. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയില്‍ ഉണ്ടെന്നാണു വിവരം. ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് … Read more

തന്റെ മന്ത്രി സഭയില്‍ മോദിയുടെ മന്ത്രി സഭയിലുള്ളതിനേക്കാളും സിഖ് പ്രാതിനിധ്യമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

വാഷിങ്ടണ്‍: നവംബര്‍ 4ന് അധികാരമേറ്റ തന്റെ മന്ത്രിസഭയില്‍ നാല് ഇന്ത്യന്‍ വംശജരുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അമേരിക്കന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരാകട്ടെ ഇത് അദ്ഭുതത്തോടെയാണ് കേട്ടത്. ഇതില്‍ മൂന്നുപേരും സിക്കുകാരാണെന്നും ട്രൂഡോ പറഞ്ഞു. മോദിയുടെ മന്ത്രിസഭയില്‍ രണ്ടുപേരാണ് സിക്ക് മന്ത്രിമാരെന്നും, തന്റെ മന്ത്രി സഭയില്‍ മൂന്ന് പേരുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനും കാനഡ പ്രധാനമന്ത്രി മറന്നില്ല. കാനഡയുടെ പ്രതിരോധമന്ത്രി ഹരിജിത് സജ്ജന്‍, ടൂറിസം മന്ത്രി ബര്‍ദിഷ് ചഗര്‍, പശ്ചാത്തല സൗകര്യവികസന മന്ത്രി … Read more

കനയ്യ കുമാറിനെതിരേ വീണ്ടും വധഭീഷണി

  ന്യൂഡല്‍ഹി: ജെന്‍എയു വിദ്യാര്‍ഥി യുണിനയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഉള്‍പ്പെട വിദ്യാര്‍ഥികളെ കൊല്ലുമെന്നു വീണ്ടും പോസ്റ്റര്‍ ഭീഷണി. കനയ്യ കുമാറിനു പുറമേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും വധിക്കുമെന്നാണ് ഇത്തവണ ഭീഷണി. ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പതിച്ചതെന്നു കരുതുന്ന പോസ്റ്ററുകള്‍ ഇപ്പോള്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടയുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണു പ്രചരിക്കുന്നത്. പോസ്റ്ററുകളെക്കുറിച്ചു വ്യക്തമായ തെളിവുകളെന്നുമില്ലെന്നാണു ഡല്‍ഹി പോലീസ് പറയുന്നത്. ‘ജെ.എന്‍.യുവിലെ ഈ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധര്‍മമാണ്. ഉമര്‍ ഖാലിദിനെയും അനിബര്‍ … Read more

ഗൂഡല്ലൂരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ കൊന്നുതിന്നു

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ ദേവര്‍ഷോലക്കടുത്ത സ്വകാര്യ എസ്‌റ്റേറ്റില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ മെഗാവുരയാണ് (48) ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൂത്രമൊഴിക്കുന്നതിനായി വീടിനു പുറത്തിറങ്ങിയ മെഗാവുരയെ കടുവ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച വീടിനു പുറത്ത് രക്തക്കറ കണ്ട് ഇയാളെ അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ അരക്കിലോമീറ്റര്‍ ദൂരെ തേയിലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസ്‌റ്റേറ്റിലെ നായ ആണ് മണം പിടിച്ച് സ്ഥലം കണ്ടെത്തിയത്. കഴുത്ത് മുതല്‍ ഇടുപ്പ് വരെ ഭക്ഷിച്ച കടുവ കാലും … Read more

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നു കയറ്റമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മാര്‍ച്ച് എട്ടിന് ലഡാക് സെക്ടറില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് കടന്നു കയറ്റം നടത്തിയതായി റിപ്പോര്‍ട്ട്. പാന്‍ഗോങ് തടാകത്തിനരികെയുളള ആറ് കിലോമീറ്ററാണ് ചൈനീസ് പട്ടാളക്കാര്‍ അതിക്രമിച്ചു കയറിയത്. ചൈനയുടെ ഈ നീക്കം പുതിയ സംഘര്‍ഷാവസ്ഥകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നാല് വാഹനങ്ങളിലായാണ് സൈന്യം അതിര്‍ത്തി കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുളള സൈനികനും മറ്റ്ു 11 പട്ടാളക്കാരുമുണ്ടായിരുന്നു. ചൈനീസ് കടന്നുകയറ്റം ഉണ്ടായതിനെ തുടര്‍ന്ന് ഇന്തോ ടിബറ്റന്‍ പോലീസ് ഉടന്‍ … Read more

കനയ്യ കുമാര്‍ ഉള്‍പ്പെടെയുളള ഏട്ടു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേയും മറ്റു ഏഴു വിദ്യാര്‍ത്ഥികള്‍ക്കെതിരേയുമുളള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതായി ജവഹര്‍ലാല്‍ നെഹ്്‌റു സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. കനയ്യയ്ക്കു പുറമേ ഉമര്‍ ഖാലിദ്, ആനന്ദ് കുമാര്‍, ശ്വേതാ രാജ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ്, ഐശര്യ അദ്കാരി, റാമ നാഗ എന്നിവരുടേയും സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. ഉമര്‍ ഖാലിദും അനിര്‍ഭന്‍ ഭട്ടാചാര്യയും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും രാജ്യവിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയെന്നും … Read more

ആണവ നിലയത്തില്‍ ചോര്‍ച്ച; ഗുജറാത്തില്‍ അടിയന്തരാവസ്ഥ; ആളപായമില്ല

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കക്രപാര്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ചയെ തുടര്‍ന്ന് അടിയന്തരാവസ്ഥ. ആണവ റിയാക്ടറില്‍ നിന്നും ഘനജലം പുറത്തേക്കൊഴുകിയതോടെയാണ് പ്ലാന്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആര്‍ക്കും ആണവ വികിരണം ഏറ്റതായി റിപ്പോര്‍ട്ടില്ല. ജീവനക്കാരെയെല്ലാം മണിക്കൂറുകളോളം ഒറ്റതിരിച്ച് പരിശോധിച്ചു. ഇതിന് ശേഷം ആണവ വികിരണം ഏറ്റില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിട്ടയച്ചത്. പ്ലാന്റിന് പുറത്തേക്ക് ആണവ വികിരണം ചോര്‍ന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, റിയാക്ടറില്‍ നിന്നും റേഡിയേഷന്‍ ഉണ്ടായിട്ടില്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്ലാന്റ് അടച്ചിട്ടതെന്നും ആണവോര്‍ജ കോര്‍പറേഷന്‍ (എന്‍പിസിഐഎല്‍) അധികൃതര്‍ അറിയിച്ചു. റിയാക്ടര്‍ … Read more

വിശുദ്ധ പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളില്‍ കര്‍ശന വ്യവസ്ഥകളുമായി മാര്‍പാപ്പ

വത്തിക്കാന്‍: വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള വത്തിക്കാന്റെ നടപടിക്രമങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. നിലവിലുള്ള സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണിത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനുമുമ്പ് വിശ്വാസികള് സംഭാവനയായി നല്കുന്ന വന്‍തുക ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഇറ്റാലിയന് മാധ്യമ പ്രവര്‍ത്തകരുടെ രണ്ട് പുസ്തകങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനം നടത്തുന്നതിന് മുമ്പുള്ള വത്തിക്കാന്റെ അന്വേഷണങ്ങള്‍ക്ക് വന്‍തുകയാണ് ചിലവ് വരുന്നത്. പലപ്പോഴും വിവിധ രാജ്യങ്ങളിലേക്ക് നിരവധി യാത്രകള്‍ വേണ്ടിവരാറുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരുടെ ജീവിത്തെക്കുറിച്ച് പഠിക്കുന്നതിനും അവര്‍ … Read more

ഉത്തേജക മരുന്ന്: ഷറപ്പോവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് നദാല്‍

  മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷരപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് സ്വയം വെളിപ്പെടുത്തിയതിന് പിന്നാലെ ഷരപ്പോവയ്ക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ടെന്നീസ് താരം റാഫേല്‍ നദാല്‍ രംഗത്ത്. ലോക ഉത്തേജക മരുന്ന് ഏജന്‍സിയുടെ നിരോധിത പട്ടികയില്‍പ്പെട്ട മെല്‍ഡോനിയെന്ന മരുന്നാണ് ഷരപ്പോവ ഉപയോഗിച്ചത്. ചെയ്ത കുറ്റം ഏറ്റു പറഞ്ഞ് താരം തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷറപ്പോവയുടെ ഷറപ്പോവയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് നദാലിന്റെ അഭിപ്രായം. മാത്രമല്ല താന്‍ ഒരിക്കലും ഇത്തരത്തിലുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ … Read more

ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് വിജയ് മല്യ; വിചാരണ നേരിടാന്‍ തയാര്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് മദ്യവ്യവസായി വിജയ് മല്യ. തനിക്കെതിരെ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ട്വിറ്ററിലൂടെ മല്യ ആരോപിച്ചു. രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നു. താനൊരു വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്. കോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണ് എന്നും മല്യ പറഞ്ഞു. I am an international businessman. I travel to and from India frequently. I did not flee … Read more