അന്വേഷണ കമ്മീഷനു മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ ജയ്റ്റ്‌ലിയെ വെല്ലുവിളിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി : കെജരിവാളിനെതിരെ മാനനഷ്ടത്തിനു അരുണ്‍ ജെയ്റ്റ്‌ലി കേസു കൊടുത്തതിനു പിന്നാലെ കെജരിവാളിന്റെ വെല്ലുവിളി. കേസുകൊടുത്തു പേടിപ്പിക്കാന്‍ നോക്കെണ്ടെന്നും സ്വന്തം നിരപരാധിത്വം അന്വേഷണ കമ്മീഷനു മുന്നില്‍ തെളിയിക്കാനും കെജരിവാള്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. തന്റേയും സഹപ്രവര്‍ത്തകരുടേയും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം തിരിച്ചടിച്ചു. ഡല്‍ഹി മുഖ്യമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിരപരാധിത്വം തെളിയിക്കാന്‍ ജയ്റ്റ്‌ലിയെ വെല്ലുവിളിച്ചത്. ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയില്‍ സേവനമനുഷ്ടിച്ച കാലത്ത് കൃത്രിമം നടത്തി പണം തട്ടിയെന്നാരോപിച്ച് നിരന്തരം തന്നെ അപമാനിക്കുകയാണെന്നു കാണിച്ചാണ് ഡല്‍ഹി … Read more

യുഎസില്‍ യുവതി ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു, 37 പേര്‍ക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം

  ലാസ് വേഗാസ്: മിസ് യൂണിവേഴ്‌സ് മത്സര വേദിക്ക് തൊട്ടു മുന്നില്‍ ഉണ്ടായ അപകടത്തില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരം. യുവതി ഓടിച്ച കാര്‍ നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയും വഴിയാത്രക്കാരെ ഇടിക്കുകയുമായിരുന്നു. മിസ് യൂണിവേഴ്‌സ് മത്സരം നടന്ന ലാസ്‌വേഗാസ് നഗരത്തിലെ പാരീസ് ഹോട്ടല്‍ ആന്റ് കാസിനോ യ്ക്ക് മുന്നില്‍ ഞായറാഴ്ച 6.40 നായിരുന്നു സംഭവം. ലാസ്‌വേഗാസ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ചും ഇവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയും പലയിടത്തും … Read more

‘പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയി ‘പശു’ തെരഞ്ഞെടുക്കപ്പെട്ടു

  ന്യൂഡല്‍ഹി: 2015ലെ യാഹുവിന്റെ ഇന്ത്യയിലെ ‘പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയി ‘പശു’ തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക സര്‍വെയിലാണ് മറ്റെല്ലാ എതിരാളികളെയും പിന്നിലാക്കിയാണ് ‘പശു’ ഒന്നാം സ്ഥാനം സ്വന്തമാക്കിയതെന്ന് യാഹു പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഈ വര്‍ഷം നടന്ന സംഭവ വികാസങ്ങളിലും ഓണ്‍ലൈനിലൂടെ നടന്ന ചര്‍ച്ചകളില്‍നിന്നുമാണ് പശു തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ബീഫ് നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് യാഹൂവില്‍ പശുവിന്റെ തേരോട്ടം ആരംഭിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. തുടര്‍ന്ന് ബീഫിന്റെ പേരില്‍ ‘ഓണ്‍ലൈനായും ഓഫ് ലൈനായും’ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. … Read more

മെസിക്കു നേരെ ആരാധകരുടെ ആക്രമണം

  യോക്കോഹാമ: ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിക്കുനേരെ അര്‍ജന്റീന ആരാധകരുടെ രോഷപ്രകടനം. ക്ലബ് ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ ജേതാവായതിനു പിന്നാലെയാണ് മെസിക്കു നേര്‍ക്ക് രോഷപ്രകടനം നടത്തിയത്. മത്സരശേഷം ജപ്പാനിലെ നരിറ്റ വിമാനത്താവളത്തില്‍ എത്തിയ മെസിയെ ആരാധകര്‍ അസഭ്യം പറയുകയും തുപ്പുകയും ചെയ്‌തെന്ന് മിറര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സലോണയിലെ സഹതാരം മഷരാനോയും പരിശീലകന്‍ ലൂയിസ് എന്റിക്കെയും ചേര്‍ന്നാണ് മെസിയെ പിടിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെസിക്കു നേരെയുണ്ടായ ആക്രമണത്തെ റിവര്‍ … Read more

ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനിക്കും ദീര്‍ഘകാല വിലക്ക്

സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനിക്കും ദീര്‍ഘകാല വിലക്ക്. ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എട്ടു വര്‍ഷത്തേക്കാണ് ഇരുവരെയും വിലക്കിയത്. ഫിഫയിലെ അഴിമതിക്കേസ് അന്വേഷിക്കുന്ന എത്തിക്ക്‌സ് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഇരുവരും പിഴയും അടക്കേണ്ടതുണ്ട്. ബ്ലാറ്റര്‍ 33,700 യൂറോയും പ്ലാറ്റീനി 54,000 യൂറോയുമാണ് അടക്കേണ്ടത്. 1.3 മില്യണ്‍ യൂറോയുടെ അഴിമതി നടത്തിയതിനാണ് ഇരുവര്‍ക്കും വിലക്ക് വരുന്നത്. അഴിമതി നടത്തിയത് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. 79 കാരനായ ബ്‌ളാറ്റര്‍ 1998 മുതല്‍ … Read more

ഡല്‍ഹി ബലാത്സംഗം…കുറ്റവാളിയെ മോചിപ്പിക്കാതിരിക്കാന്‍ നിയമം ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ പീഡനക്കേസില്‍ കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശ്‌നത്തില്‍ കോടതിക്കും ആശങ്കയുണ്ടെന്ന് പറഞ്ഞ ബെഞ്ച് ഏതു നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് മോചനം തടയാന്‍ കഴിയുകയെന്നും ആരാഞ്ഞു. കുറ്റവാളിയെ നിരീക്ഷിക്കാന്‍ സമിതി വേണമെന്ന ഡല്‍ഹി വനിതാ കമ്മിഷന്റെ ആവശ്യവും നിരസിച്ചു. വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ അവകാശം എടുത്തുമാറ്റാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിക്കുറ്റവാളിയുടെ മോചനം തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ ചീഫ് ജസ്റ്റീസിന് നേരിട്ട് പരാതി … Read more

ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ബാഴ്‌സ

യോക്കോഹാമ : റിവര്‍പ്ലേറ്റിനെ മറുപടിയില്ലാത്ത 3 ഗോളിന് മുക്കി ബാഴ്‌സയ്ക്ക് ക്ലബ് ലോകകപ്പ് കിരീടം. പ്രതിരോധത്തിലൂന്നി കളിച്ച റിവര്‍പ്ലേറ്റിനെ പരാജയത്തിന്റെ കയ്പ്പുനീര് കുടിപ്പിച്ചത് മെസിയും സുവാരസും. ഒരിക്കല്‍ കൂടി ബാഴ്‌സലോണയുടെ മെസി-നെയമര്‍-സുവാരസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക് വിജയം സമ്മാനിച്ചു. ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് മെസിയാണെങ്കിലും ഇരട്ട ഗോളുകള്‍ നേടി ബാഴ്‌സയുടെ വിജയം ഉറപ്പിച്ചത് ലൂയി സുവാരസ് ആയിരുന്നു. വിജയത്തോടെ ബാഴ്‌സ തങ്ങളുടെ മൂന്നാം ക്ലബ് ലോകകപ്പ് കീരിടം ഉയര്‍ത്തി. 36-ാം മിനിറ്റില്‍ നെയ്മര്‍ നല്കിയ പാസില്‍ നിന്ന് … Read more

ഗോവയെ കീഴടക്കി ചെന്നൈ ഐഎസ്എല്‍ കപ്പുയര്‍ത്തി

മഡ്ഗാവ് : നാടകീയ ക്ലൈമാക്‌സിലൂടെ ഗോവയുടെ നെഞ്ചില്‍ ചവുട്ടി ചെന്നൈ രണ്ടാം ഐഎസ്എല്‍ കിരീടം സ്വന്തമാക്കി. ഇരു ടീമുകളേയും പ്രോത്സാഹിപ്പിക്കാന്‍ വന്‍ താരസാനിധ്യമാണ് സ്റ്റേഡിയത്തില്‍ കണ്ടത്. വിജയം കയ്പ്പിടിയിലൊതുക്കിയെന്നു തോന്നിച്ചെങ്കിലും ഗോവയുടെ വിജയം വഴുതിപ്പോയത് പെട്ടെന്നായിരുന്നു. സ്റ്റീവന്‍ മെന്‍ഡോസയുടെ ചിറകിലേറി ചെന്നൈയില്‍ എഫ്‌സി കീരീട ജേതാക്കളായി. ഗോവയെ 2 നെതിരെ 3 ഗോളുകള്‍ക്കാണ് ചെന്നൈ തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ അവസാന നിമിഷം വരെ പിറന്നത് 5 ഗോളുകള്‍. ഹോം ഗ്രൗണ്ട് … Read more

മിസൈല്‍ ആക്രമണം: സൗദിയില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്നുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്രാനില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. റിയാദിലെ ഇന്ത്യന്‍ എംബസിയും ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള നഗരമാണ് നജ്രാന്‍. സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. സപ്തംബറില്‍ രണ്ട് ഇന്ത്യക്കാര്‍ … Read more

കനേഡിയന്‍ യുവതി ഗോവയില്‍ മാനഭംഗത്തിനിരയായി

  പനാജി: കനേഡിയന്‍ യുവതി ഗോവയില്‍ മാനഭംഗത്തിനിരയായി. സംഭവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഗോവയിലെ അരാംബോളിലാണ് സംഭവം. ലഡാക് സ്വദേശിയായ അലന്‍ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-അരാംബോള്‍ ബീച്ചില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവിടെവച്ച് ഒന്നിച്ച് ബിയര്‍ കഴിച്ച ശേഷം കനേഡിയന്‍ യുവതിക്കൊപ്പം ഇയാള്‍ യുവതിയുടെ ഗസ്റ്റ് ഹൗസിലെത്തി. ഇവിടെവച്ച് ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്കു നേര്‍ക്ക് മുമ്പു നടന്ന ചില ആക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി … Read more