ഇന്ത്യയില്‍ കൗമാരക്കാരില്‍ പകുതിയലധികം പേരും പോഷകക്കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ കൗമാരക്കാരില്‍ പകുതിയലധികം പേരും പോഷകക്കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട്. കൗമാരപ്രായത്തിലുള്ള രണ്ടില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടികളില്‍ മൂന്നില്‍ ഒരാളും വിളര്‍ച്ച നേരിടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയവും യുനിസെഫും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളില്‍ 56 ശതമാനത്തിനും ആണ്‍കുട്ടികളില്‍ 30 ശതമാനത്തിനുമാണ് പോഷകക്കുറവുള്ളത്. ഗ്രാമീണ മേഖലയില്‍ കൗമാരപ്രായത്തിലുള്ള വിവാഹവും ഗര്‍ഭധാരണവും സാധാരണമാണ്. പോഷകക്കുറവുള്ള സമയത്തുള്ള ഗര്‍ഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് വരെ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പോഷകക്കുറവുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ പലപ്പോഴും ഇരുമ്പിന്റെ അംശം കുറവായിരിക്കും. ഇത് … Read more

ജയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണം; കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്തു

  ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരായി അഴിമതി ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണു സസ്‌പെന്‍ഷനെന്നു ബിജെപി വ്യക്തമാക്കി. ഒറ്റവരി പ്രസ്താവനയിലൂടെയാണു സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി വിശദീകരിച്ചത്. പാര്‍ട്ടി നടപടി ദൗര്‍ഭാഗ്യകരമെന്നും നഷ്ടം പാര്‍ട്ടിക്കാണെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. ആര്‍ക്കെതിരേയും അഴിമതിയാരോപണം ഉന്നയിച്ചിട്ടില്ല. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുകമാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജയ്റ്റ്‌ലി അധ്യക്ഷനായിരുന്ന കാലത്തെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളാണ് കീര്‍ത്തി ആസാദ് … Read more

ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവയ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

  ന്യൂഡല്‍ഹി: ഡല്‍ഹി കോടതിയില്‍ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയിലാണ് രാവിലെ 11 മണിയോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. മൂന്ന് റൗണ്ട് വെടിയേറ്റ കോണ്‍സ്റ്റബിള്‍ റാം കുമാര്‍ തല്‍ക്ഷണം മരിച്ചു. കോടതിയില്‍ കയറിയ അക്രമികള്‍ ആറ് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. കോടതിയിലേക്ക് വിചാരണയ്ക്കായി പ്രതിയെ കൊണ്ടുവന്നപ്പോഴാണ് സംഭവം. ശിക്ഷാവിധി കാത്തുകിടക്കുന്ന പ്രതിയുടെ ബന്ധുവാണു കോടതിക്കുള്ളില്‍ വെടിവയ്പ് … Read more

തുര്‍ക്കിയില്‍ രണ്ടു വനിതാ തീവ്രവാദികളെ പോലീസ് വെടിവച്ചുകൊന്നു

ഇസ്താംബുള്‍: തുര്‍ക്കിയില്‍ രണ്ടു വനിതാ തീവ്രവാദികളെ പോലീസ് വെടിവച്ചുകൊന്നു. ചൊവ്വാഴ്ച ഇസ്താംബുളില്‍ നടന്ന പോലീസ് റെയ്ഡിനിടെയാണ് നടപടി. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഇസ്താംബുള്‍ മെട്രോസ്‌റ്റേഷനില്‍ നടന്ന ബോംബ് ആക്രമണവുമായി ബന്ധമുള്ള തീവ്രവാദികളാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് പറയുന്നു. ഒന്നരമണിക്കൂര്‍ നേരം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വെടിവച്ചുവീഴ്ത്താനായത്.

അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ 19 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ തടഞ്ഞു

ഹൈദരാബാദ്: ഉപരിപഠന സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ 19 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ തടഞ്ഞു. ഞായറാഴ്ച്ച രാത്രി ഉപരിപഠനത്തിനായി സാന്‍ ഫ്രാന്‍സിസ്‌കോയിലേയ്ക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ പഠിക്കാനുദ്ദേശിക്കുന്ന രണ്ട് യൂണിവേഴ്‌സിറ്റികള്‍ അവിടെ പരിശോധനകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ് എന്ന അറിയിപ്പിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഇവരുടെ യാത്ര തടയുകയായിരുന്നു. സാന്‍ ജോസിലെ സിലിക്കണ്‍ വാലി, കാലിഫോര്‍ണിയ ഫ്രീമോണ്ടിലെ കാലിഫോര്‍ണിയ ആന്റ് നോര്‍ത്ത് വെസ്‌റ്റേണ്‍ പോളി ടെക്‌നിക് കോളേജ് എന്നീ യൂണിവേഴ്‌സിറ്റികളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ യാത്ര തിരിച്ചത്. എന്നാല്‍ യുഎസ് കസ്റ്റംസ് … Read more

ബാലനീതി ബില്‍ രാജ്യസഭയില്‍ പാസായി

ന്യൂഡല്‍ഹി: ബാലനീതി ബില്‍ രാജ്യസഭയില്‍ ശബ്ദവോട്ടോടെ പാസായി. ലോക്‌സഭ നേരത്തെ പാസാക്കിയ ബില്‍ ഭേദഗതികളോടെയാണ് രാജ്യസഭ പാസാക്കിയത്. ഇതോടെ ഗുരുതരമായ കുറ്റംചെയ്ത 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടിക്കുറ്റവാളികളെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കി വിചാരണ ചെയ്യും. ഗുരുതര കുറ്റം ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷയും ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു. 16 വയസുകഴിഞ്ഞാല്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായവരുടെ വിചാരണയാണ് നേരിടേണ്ടിവരിക. എന്നാല്‍ ശിക്ഷാരീതി തീരുമാനിക്കേണ്ടത് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ്. 18 വയസ് തികയുംമുമ്പ് ചെയ്ത … Read more

എയര്‍ ഇന്ത്യ വിമാനത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ബസ് ഇടിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തിലെ ബേയില്‍ നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ബസ് ഇടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഇടത് ചിറകിന്റെ ഭാഗങ്ങള്‍ തകര്‍ന്നു. ഏകദേശം നാല് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മോമിന്‍ അലിയാണ് ബസ് ഓടിച്ചിരുന്നത്. രാവിലെയാണ് അപകടം നടന്നത്. താന്‍ ഉറങ്ങിപ്പോയതാണ് ഇടിക്കാന്‍ കാരണമെന്ന് പറഞ്ഞതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എകെ ശര്‍മ്മ വ്യക്തമാക്കി. മോമിന്‍ അലിയെ വൈദ്യ പരിശോധനയ്ക്ക് … Read more

യൂറോപ്പിലേക്ക് ഈ വര്‍ഷം എത്തിയത് 10 ലക്ഷം അഭയാര്‍ഥികള്‍

ഏതന്‍സ്: യൂറോപ്പിലേക്ക് ഈ വര്‍ഷം 10 ലക്ഷം അഭയാര്‍ഥികള്‍ എത്തിയതായി റിപ്പോര്‍ട്ട്. കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്ര ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്. കണക്കനുസരിച്ച് 1,005,504 അഭയാര്‍ഥികളാണ് എത്തിയത്. ഇതില്‍ 971,289 പേര്‍ കടല്‍ മാര്‍ഗവും 34,215 പേര്‍ കരമാര്‍ഗവുമാണ് എത്തിയത്. 2014 ല്‍ ഇത് 219,000 ആയിരുന്നു. കടല്‍മാര്‍ഗം യാത്രചെയ്തവരില്‍ 3,695 പേര്‍ മുങ്ങിമരിക്കുകയോ അല്ലങ്കില്‍ അവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 800,000 പേരും തുര്‍ക്കി വഴി ഗ്രീസിലെത്തി അവിടെ നിന്നാണ് മറ്റ് രാജ്യങ്ങളിലേക്ക് എത്തിപ്പെട്ടത്. ബാക്കിയുള്ളവര്‍ … Read more

ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമിലെ എട്ട് പേരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: 50 ഓടെയായിരുന്നു സംഭവം. 9:45 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അഞ്ച് മിനിറ്റുനുള്ളില്‍ തകര്‍ന്നുവീഴുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരവേ ഒരു മതിലില്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു സംഭവസമയത്ത്. … Read more

സര്‍വകലാശാല അഡ്മിഷന്‍ നേടി യുഎസിലേക്ക് യാത്ര തിരിച്ച വിദ്യാര്‍ത്ഥികള്‍ക്കു ചോദ്യം ചെയ്യലും ജയില്‍വാസവും

ഹൈദരാബാദ് : വിദേശത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ അമേരിക്ക തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നുമുള്ള 14 വിദ്യാര്‍ത്ഥികളെയാണ് ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനു ശേഷം അമേരിക്കയില്‍ നിന്നും തിരിച്ചയച്ചത്. ഇതോടെ വിദേശ പഠനമെന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ വിമാനമിറങ്ങിയ വിദ്യാര്‍ത്ഥി സംഘത്തെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ് അന്വേഷണവിധേയമായി 15 മണിക്കൂറോളം ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. ഏകദേശം മൂന്നു ദിവസം ജയില്‍വാസവും കഴിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ എത്തിയത്. 15 … Read more