ഐസിസില്‍ ചേര്‍ന്ന ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു…ഇന്ത്യക്കാരെ യുദ്ധത്തിന് കൊള്ളില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന 23 പേരില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേര്‍ ജൂലൈയിലാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ മരണം സ്ഥിരീകരിച്ച് ഐ.എസ് തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.അതിഫ് വസീം മുഹമ്മദ്(തെലുങ്കാന), മുഹമ്മദ് ഉമര്‍ സുഭന്‍, മൗലാനാ അബ്ദുള്‍ കാബിര്‍ സുല്‍ത്താന്‍ അര്‍മര്‍, ഫൈസ് മസൂദ്(കര്‍ണാടക), മുഹമ്മദ് സാജിദ്(യു.പി), സഹീം ഫാറൂഖ് ടാന്‍കി(മഹാരാഷ്ട്ര) എന്നിവരാണ് പോരാട്ട ഭൂമിയില്‍ കൊല്ലപ്പെട്ടത്. അതേസമയം, ചൈന, ഇന്ത്യ, നൈജിരിയ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദേശ ഭീകരരെ ഒരുമിച്ച് പാര്‍പ്പിച്ച് ഐ.എസ് സൂഷ്മമായി … Read more

ഓണ്‍ലൈന്‍ തീവ്രവാദം പ്രവര്‍ത്തനം…ഭീഷണിയെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇസ്‌ലാമിക് സേറ്റ് തീവ്രവാദികള്‍ നടത്തുന്ന റിക്രൂട്ട് മെന്റില്‍ ആശങ്കയുണ്ടെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശക്തിവര്‍ദ്ധിപ്പിക്കാനും ഇന്റര്‍നെറ്റ് രംഗം തീവ്രവാദികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.ഇന്റര്‍നെറ്റ് വഴി രഹസ്യവിവരങ്ങളുടെ ചോര്‍ച്ചയും മറ്റൊരു വെല്ലുവിളിയാണ്. സൈബര്‍ യുദ്ധത്തിന്റെ കാലമാണ് ഒരുപക്ഷെ ഭാവിയില്‍ വരാന്‍ പോകുന്നതെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക് സ്റ്റേറ്റ് … Read more

ജമ്മുകശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു

ജമ്മു: ജമ്മുവിലെ കത്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു വനിതാ പൈലറ്റ് ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കത്രയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ഹെലികോപ്റ്റര്‍ തീപ്പിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഹിമാലയന്‍ ഹേലി സര്‍വ്വീസ് കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. വനിത പൈലറ്റും ആറു തീര്‍ത്ഥാടകരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. -എജെ-

ബ്രിട്ടനില്‍ മുസ്‌ലിങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപവും ആക്രമണവും കൂടുന്നു

  ലണ്ടന്‍: പാരീസ് ആക്രമണത്തിന് ശേഷം ബ്രിട്ടനിലെ മുസ്‌ലിങ്ങള്‍ക്കെതിരേയുള്ള വംശീയാധിക്ഷേപവും, ആക്രമണങ്ങളും വര്‍ധിക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിലാണ് ആക്രമണങ്ങള്‍ വര്‍ധിച്ചതായി സൂചിപ്പിച്ചിട്ടുളളത്്. നവംബര്‍ 13ന് ശേഷം, ബ്രിട്ടനില്‍ വംശീയാധിഷേപങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും 14നും 45നും ഇടയില്‍ പ്രായമായ മുസ്‌ലിം വനിതകളാണ്. പരമ്പരാഗത മുസ്‌ലിം വേഷം ധരിച്ചവര്‍ക്കെതിരെയാണ് ആക്രമണങ്ങള്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെളുത്ത വര്‍ഗക്കാരായ 15നും 35നും ഇടയില്‍ പ്രായമായ പുരുഷന്മാരാണ് വംശീയാധിഷേപങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. -എജെ-

സലാ അബ്ദസ്ലാമിനെ പിടിക്കാന്‍ കഴിയാതെ പോലീസ്, തെരച്ചില്‍ തുടരുന്നു

  ബ്രസല്‍സ്: പാരീസില്‍ ഭീകരാക്രമണം നടത്തി ബല്‍ജിയത്തിലേക്ക് കടന്ന ഭീകരന്‍ സലാ അബ്ദസ്ലാമിനെ പിടിക്കാന്‍ കഴിയാതെ പോലീസ്. ഇയാള്‍ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയതു മുതല്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം ഇന്നലെ നടത്തിയ റെയ്ഡില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 13ന് പാരീസില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം അവിടെ നിന്ന് രക്ഷപ്പെട്ടതാണ് സലാ അബ്ദസ്ലാം. 26കാരനായ ഇയാള്‍ യൂറോപ്പിലാകമാനം മനുഷ്യ ഹത്യ നടത്താനുള്ള ദൗത്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേറായ ഇയാളുടെ മാനസികാവസ്ഥ … Read more

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ‘അച്ചായന്‍’ കീഴടങ്ങി, കൂട്ടാളിയും പിടിയില്‍

  കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയെന്നു പോലീസ് കരുതുന്ന ജോഷി (അച്ചായന്‍) കീഴടങ്ങി. കേസില്‍ മറ്റുപ്രതികളെ പിടികൂടിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജോഷിയ്ക്കായി െ്രെകം ബ്രാഞ്ച് ഊര്‍ജിത അന്വേഷണം തുടരവേയാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്. കേസില്‍ പിടിയിലായ കാസര്‍ക്കോട് സ്വദേശി അബൂബക്കറിന്റെ മൊഴിയില്‍ നിന്നാണ് പോലീസിന് അച്ചായന്‍ എന്നു വിളിപ്പേരുള്ള ജോഷിയുടെ പങ്കിനെ പറ്റി തുമ്പ് ലഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ എത്തിച്ചത് ഇയാളായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പറവൂര്‍ പെണ്‍വാണിഭം … Read more

ശബരിമല ദേവസ്വം ബോര്‍ഡിന് ആര്‍ത്തവരക്തമുള്ള ഒരു പെണ്‍കുട്ടിയുടെ തുറന്ന കത്ത്

  അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് യുവതി യുവാക്കളുടെ ഓണ്‍ലൈന്‍ പ്രതികരണ വേദികളില്‍ ഒന്നായ യൂത്ത് കി ആവാസിലെ തുറന്ന കത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നികിത ആസാദ്. 20 കാരിയായ നികിത പഞ്ചാബിലെ ബലന്ധര്‍ സ്വദേശിയാണ് . ഈ ലേഖനം സാമൂഹികമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് ഇടനല്‍കിയിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി #HappyToBleed എന്ന കാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. കത്തിന്റെ … Read more

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്,പത്ത് പേര്‍ കൊല്ലപ്പെട്ടു

ലോസ്ഏഞ്ചലസ്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ ന്യൂ ഓലാന്‍ഡിലാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെ ഇല്ലാതാക്കുമെന്നും ഇതിനായുള്ള സഖ്യത്തിന് അമേരിക്ക നേതൃത്വം നല്‍കുമെന്നും യു.എസ് പ്രസിഡന്റ ബറാക് ഒബാമ ആസിയാന്‍ ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയില്‍ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്. പാരിസില്‍ 127 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയിലും ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ഭീഷണി മുഴക്കിയിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്ത്താവ് റോബര്ട്ട് വദ്ര

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്ത്താവ് റോബര്ട്ട് വദ്ര.പലപ്പോഴും പല സംഭവങ്ങളിലും നിന്നും ശ്രദ്ധ തിരിച്ച് വിടാന് താന് രാഷ്ട്രീയ ആയുധമാക്കപ്പെട്ടെന്നും റോബര്ട്ട് വദ്ര പറഞ്ഞു.ഹരിയാനയിലും രാജസ്ഥാനിലും വദ്രക്കെതിരെ അന്വേഷണം നടക്കവെയാണ് വദ്രയുടെ പ്രതികരണം. ഹരിയാന രാജസ്ഥാന് സംസ്ഥാനങ്ങളില് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം റോബര്ട്ട് വദ്രയുടെ ഭൂമി ഇടപാടുകള് അന്വേഷിച്ചിരുന്നു. ഏറ്റവും പുതിയതായി ഏന്‌ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും വദ്രയുടെ കമ്പനികള്‌ക്കെതിരെ നോട്ടീസയച്ചതോടെയാണ് റോബര്ട്ട് വദ്ര ബിജെപിക്കെതിരെ തുറന്നിടച്ച് രംഗതെത്തിയത്. താന് ബിജെപി രാഷ്ട്രീയ … Read more

ബെല്ജിയത്തില് പ്രഖ്യാപിച്ച അതീവ സുരക്ഷ തുടരുന്നു,16 പേരെ അറസ്റ്റ് ചെയ്തു

ബ്രസല്‍സ്: ഭീകരാക്രമണ ഭീഷണിയെ തുടര്ന്ന് ബെല്ജിയത്തില് പ്രഖ്യാപിച്ച അതീവ സുരക്ഷ തുടരുന്നു. അതേയമയം തീവ്രവാദികള്ക്കായി പൊലീസ് നടത്തിയ തെരച്ചിലില് 16 പേരെ അറസ്റ്റ് ചെയ്തു. പാരീസ് ഭീകരാക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഐഎസ് ഭീകരനും ബെല്ജിയന് പൗരനുമായ സലാ അബ്ദുസലാമിനെ പിടികൂടാനായി ഊര്ജിതമായ തെരച്ചിലാണ് രാജ്യത്തുടനീളം നടത്തുന്നത്. പാരീസ് മോഡല് ഭീകരാക്രമണം രാജ്യത്ത് വിവിധ ഇടങ്ങളില് നടത്താന് ഐഎസ് ഭീകരര്പദ്ധതിയിട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചാള്‌സ് മിഷേല് പറഞ്ഞു. ആക്രമണ സാധ്യത നിലനില്ക്കുന്നതിനാല് കര്ശന സുരക്ഷയാണ് രാജ്യത്തെങ്ങും ഒരുക്കിയിരിക്കുന്നത്. … Read more