വരന്‍ മദ്യലഹരിയില്‍ നൃത്തം ചെയ്തു വീണത് വധുവിന്റെ മുകളിലേക്ക്

മെല്‍ബണ്‍ : സ്വന്തം കല്യാണമാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ..? മദ്യപിച്ചു ലക്കുകെട്ട നവവരനു ലഭിച്ചേക്കാവുന്ന ഉപദേശങ്ങളില്‍ ഒന്നായിരിക്കും ഇത്. കല്യാണത്തിനു വധുവിനെ കൈയ്യിലെടുക്കാന്‍ മദ്യലഹരിയില്‍ നൃത്തം ചെയ്ത വരന്റെ കോലാഹലങ്ങള്‍ വാര്‍ത്തയായി. കല്യാണത്തിനു ശേഷം ഡാന്‍സ്ഫ്‌ളോറില്‍ വരന്‍ കാണിച്ചു കൂട്ടിയ കലാപരിപാടികള്‍ അത്രയ്ക്കുണ്ടായിരുന്നു. നൃത്തം ചെയ്ത് ഒടുവില്‍ ചെന്നു വീണത് വധുവിന്‍രെ മുകളില്‍. ഇതിലും വലിയ വിവാഹ സമ്മാനം വേറെ ഏത് ഭര്‍ത്താവ് നല്കും? ഡാന്‍സ് ഫ്രോറിന്റെ നടുവില്‍ കസേരയിലിരിക്കുന്ന തന്റെ ഭാര്യയ്ക്കും വിവാഹം കൂടാനെത്തിയവര്‍ക്കും മുന്നിലായിരുന്നു നവവരന്റെ ‘സ്‌നേക്ക് … Read more

വിവാദം ഉയരും മുമ്പേ രാജി സന്നദ്ധത അറിയിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ലളിത് മോദിയെ വഴിവിട്ട് സഹായിച്ച വിവരം പുറത്ത് വരും മുന്‍പേ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ആര്‍.എസ്സ്.എസ്സ് സുഷമ രാജി വെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതിനാല്‍ പ്രധാനമന്ത്രി ഈ നിര്‍ദേശം നിരാകരിക്കുകയായിരുന്നു. സാമ്പത്തിക കുറ്റങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന ലളിത് മോദിയെ ബ്രിട്ടന്‍ വിടാന്‍ വഴിവിട്ട് ഇടപെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന് ഒരാഴ്ച മുന്‍പാണ് സുഷമ പ്രധാനമന്ത്രിയെ കണ്ടത്. തുടര്‍ന്ന് പ്രധാനമന്ത്രി ആര്.എസ്സ്.എസ്സിന്റെയും ബി.ജെ.പിയുടെയും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം … Read more

കേജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദര്‍ കുമാറിന് നേരെ അഴിമതിയാരോപണം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി ഗാര്‍ഹിക പീഡന ആരോപണം നേരിടുന്നതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദര്‍ കുമാറിന് നേരെയും അഴിമതിയാരോപണം. ഡല്‍ഹി ഡയലോഗ് കമ്മീഷ(ഡി.ഡി.സി)നിലെ മുന്‍ മെന്പര്‍ സെക്രട്ടറിയായിരുന്ന ആശിഷ് ജോഷിയാണ് കുമാറിന് നേരെ അഴിമതിയാരോപണം ഉന്നയിച്ച് അഴിമതി വിരുദ്ധ സംഘത്തിന് (എ.സി.ബി) പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം കുമാറിന് നോട്ടീസ് അയക്കുമെന്നും എ.സി.ബി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം … Read more

ലളിത് മോദിയെ സംരക്ഷിക്കുന്നതു പ്രധാനമന്ത്രി- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഐപിഎല്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട ലളിത് മോദിയെ സംരക്ഷിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്നലെ അമിത് ഷാ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും സുഷമാസ്വരാജ് രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും ബിജെപി പ്രതികരിച്ചു. ഐപിഎല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ലളിത് മോദിക്ക് യാത്രാ രേഖകള്‍ നല്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ക്കു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കത്തെഴുതിയതു സര്‍ക്കാരിന് വലിയ തലവേദനയാകുകയാണ്. ലളിത് മോദിയുടെ … Read more

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

  പിലിഭിത്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീടു ബൈക്കില്‍ കെട്ടിവലിച്ചു കൊണ്ടുപോകുകയും ചെയ്ത കേസിലെ നാലു പ്രതികള്‍ അറസ്റ്റില്‍. അനധികൃത ഭൂമി ഇടപാട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഹൈദര്‍ ഖാനാണു നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ കേസെടുക്കുമെന്നും പിലിഭിത് എസ്പി ജെ.കെ. സാഹി അറിയിച്ചു. പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഞായറാഴ്ച രാത്രിയാണു സംഭവം. മോഷണ കേസിലെ പ്രധാനസാക്ഷി അപകടത്തില്‍പെട്ടു കിടക്കുന്നുവെന്ന ഫോണ്‍ കോളിനെത്തുടര്‍ന്നു … Read more

മാധ്യമപ്രവര്‍ത്തകനെ തീവച്ചു കൊന്ന സംഭവം: മരണം വിധിയെന്ന് യുപി മന്ത്രി

  ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികരിച്ച സംസ്ഥാന മന്ത്രി പ്രശാന്ത് യാദവ് വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം വിധിയാണെന്നായിരുന്നു യാദവിന്റെ പ്രതികരണം. ചില കാര്യങ്ങള്‍ സംഭവിക്കണമെന്നതു പ്രകൃതിനിയമമാണെന്നും ഇതിനെ തടുക്കാന്‍ ആര്‍ക്കുമാവില്ല എന്നുമാണു പ്രശാന്ത് യാദവ് പറഞ്ഞത്. യാദവിന്റെ പ്രതികരണത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ന്യൂനപക്ഷക്ഷേമ മന്ത്രി രാംമൂര്‍ത്തി വര്‍മയ്ക്കതിരേ ഫേസ്ബുക്കില്‍ ജാഗേന്ദ്ര സിംഗ് പോസ്റ്റിട്ടിരുന്നു. ഇത് വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. ഇതിനു പിന്നാലെയാണു മന്ത്രിയുടെ ഗുണ്ടകള്‍ … Read more

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി

  ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്തണമെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്നതിനെത്തുടര്‍ന്നാണു പരീക്ഷ റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ വീണ്ടും നടത്താന്‍ സിബിഎസ്ഇക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും പരീക്ഷയോടു സഹകരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളിലെ 22 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം നടന്ന മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്ന് ലഭിച്ചത്. ഇത് വാര്‍ത്തയായതോടെ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച … Read more

ലോകത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് അച്ഛനാകുന്നു

കേപ്ടൗണ്‍ : ലോകത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അച്ഛനാകുന്നു. ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ് ലോകത്തില്‍ ആദ്യമായി ലിംഗമാറ്റം നടത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മാസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ അച്ഛനാകുന്നത്. ഇയാളുടെ കാമുകി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ നീണ്ട ഒമ്പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇയാള്‍ക്ക് ലിംഗം വച്ചു പിടിപ്പിച്ചത്. ശാസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷം മാത്രമെ ഇയാള്‍ക്ക് ലിംഗം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുക എന്നാണ് ഡോക്റ്റര്‍മാര്‍ കരുതിയത്. എന്നാല്‍ ശസ്ത്രക്രിയ നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇയാള്‍ക്ക് … Read more

കാമുകിക്ക് അയച്ച ചിത്രത്തില്‍ കുടുങ്ങി ആശുപത്രി വരാന്തയിലെ പ്രേതം..

ലണ്ടന്‍: ആശുപത്രി വരാന്തയില്‍ പ്രേതത്തെ കണ്ടെന്ന അവകാശവാദവുമായി ജീവനക്കാരന്‍. ആന്‍ഡ്രൂ മില്‍ബണ്‍ എന്ന ജീവനക്കാരനാണ് താനെടുത്ത ഫോട്ടോയില്‍ പ്രേതം പെട്ടിട്ടുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മെറിയില്‍ ജോലി നോക്കുന്ന ആന്‍ഡ്രൂ  രാത്രി ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് വെള്ളിയാഴ്ച്ച കാമുകിക്ക് സന്ദേശം അയക്കുകയായിരുന്നു. സ്നാപ് ചാറ്റ് വഴി ആശുപത്രി വരാന്തയുടെ ചിത്രം കാമുകിക്ക് അയച്ച് നല്‍കുകയും ചെയ്തു. ചിത്രത്തില്‍ അപ്രതീക്ഷതമായി എന്തെങ്കിലും ഉള്‍പ്പെടുമെന്ന് കരുതുകയും ചെയ്തിരുന്നില്ല. താന്‍ ആശുപത്രയില്‍ തന്നെ ആണെന്നും ജോലിയില്‍ പ്രവേശിക്കുന്നതിന് പോകുകയാണെന്നും വ്യക്തമാക്കാന്‍ … Read more

പ്രഥമ കണ്ണൂര്‍ സംഗമത്തിന് മാഞ്ചസ്റ്റര്‍ ഒരുങ്ങി

ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രിയ പാര്‍ട്ടികളുടെ രണഭൂമിയായ കണ്ണൂരിലെ ജനങ്ങള്‍ ഒന്നിക്കുന്നത് രാഷ്ട്രിയം മറന്നാണ് ഒത്തുചേരുന്നത് കണ്ണൂരിലെ ജനങ്ങളുടെ സാമുഹിക പ്രബുദ്ധത തന്നെ.കണ്ണൂരിലെ ജനങ്ങള്‍ മതപരമായും സാമുദായികമായും … Read more