മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട വെള്ളക്കടുവ ഒരാളെ ആക്രമിച്ച് കൊന്നു

തിബിലിസി: മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ജോര്‍ജിയയിലെ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട വെള്ളക്കടുവ ഒരാളെ ആക്രമിച്ച് കൊന്നു. ഇന്നലെ ഉച്ചയോടെ തിബിലിസിയിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ വച്ചാണ് ആക്രമണമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാനായി വെയര്‍ഹൗസില്‍ ജോലിക്കെത്തിയ താത്കാലിക ജീവനക്കാരിലൊരാളാണ് ആക്രമിക്കപ്പെട്ടത്. കടുവ വെയര്‍ഹൗസില്‍ പതുങ്ങിയിരുന്നതായി സംശയിക്കപ്പെടുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സേന കടുവയെ വെടിവച്ചു കൊന്നു. മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് നഗരത്തില്‍ അലഞ്ഞു നടന്ന മൃഗങ്ങളില്‍ ഭൂരിഭാഗത്തെയും വെടി വച്ചു കൊന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് 17 പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തില്‍ നഗരമദ്ധ്യത്തിലെ … Read more

കെ.എഫ്.സിയില്‍ ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ചെയ്ത യുവാവിന് കിട്ടിയത് എലി ഫ്രൈ

  കാലിഫോര്‍ണിയ: കെ.എഫ്.സിയില്‍ നിന്നും ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് എലി ഫ്രൈ. കാലിഫോര്‍ണിയയിലാണ് സംഭവം. ഡിവോറൈസ് ഡിക്‌സണ്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ ചിക്കന്‍ പാഴ്‌സലിലാണ് പൊരിച്ച എലിയെ കണ്ടെത്തിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ ഔട്ട്‌ലെറ്റിലെ മാനേജര്‍ ഡിക്‌സണോട് ക്ഷമ ചോദിച്ചു. സംഭവത്തെ തുടര്‍ന്ന ഡിക്‌സണ്‍ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലിട്ടു. സംഭവം വാര്‍ത്തയായതോടെ ഫേസ്ബുക്ക് പേജിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡിക്‌സണിന്റെ അനുഭവം തങ്ങളുടെ രാജ്യങ്ങളില്‍ ഷെയര്‍ … Read more

മദര്‍ ഡയറിയുടെ പാലില്‍ സോപ്പിന്റെ അംശം, പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി

  ന്യൂഡല്‍ഹി: മാഗി നൂഡില്‍സിനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള പാല്‍ വിതരണ ശൃംഖലയായ മദര്‍ ഡയറിയുടെ പാലിലും മായം കണ്ടെത്തി. പാലില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയതും കമ്പനി നിലവാരമില്ലാത്ത പാല്‍ വിതരണം ചെയ്തതുമാണു കണ്ടെത്തിയത്. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണു മദര്‍ ഡയറി പ്രവര്‍ത്തിക്കുന്നത്. പാലില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷാപുരിലുള്ള പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. പ്ലാന്റ് അടച്ചുപൂട്ടി. നിലവാരമില്ലാത്ത പാല്‍ നല്‍കിയതിനു ഗജോറ പ്ലാന്റിന് അഞ്ചു ലക്ഷം രൂപ … Read more

കെജ്രിവാളടക്കം 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും പോലീസും തമ്മിലുള്ള കല്ലുകടി അടുത്തൊന്നും അവസാനിക്കുന്ന മട്ടില്ല. അടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴി തുറന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം 20 ലേറെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരെ വിവിധ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി പോലീസ്. 21 എ.എ.പി നിയമസഭാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കെജ്‌രിവാളിനെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് ആറിലേറെ കേസുകളാണുള്ളത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസുണ്ട്. റെയില്‍വെ ഭവന്‍ … Read more

വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കുന്ന ചുമതലയില്‍ നിന്ന് സി.ഐ.എസ്.എഫിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ സി.ഐ.എസ്.എഫ് ജവാന്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ച വ്യോമയാന സെക്രട്ടറി അശോക് ലവാസ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച്  പറയുന്നത്.കരിപ്പൂര്‍ സംഭവത്തെക്കുറിച്ചു കേരളം നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ … Read more

ലളിത് മോദിക്ക് ബിജെപിയുടെ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകന്‍റെ കമ്പനിയില്‍ നിക്ഷേപം

ന്യൂഡല്‍ഹി: ഐ.പി.എല്‍ മുന്‍ കമ്മിഷണറും വിവാദ വ്യവസായിയുമായ ലളിത് മോദി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ 11.63 കോടി രൂപ നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഝലവര്‍ബാരന്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ദുഷ്യന്ത്. 2011 ആഗസ്റ്റില്‍ മോദിക്ക് ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വസുന്ധര സഹായിച്ചതിന്റെ രേഖകള്‍ പുറത്തായി. തന്റെ പങ്ക് ഇന്ത്യന്‍ അധികാരികള്‍ക്ക് വെളിപ്പെടുത്തരുതെന്ന് നിഷ്‌കര്‍ഷിച്ചാണ് വസുന്ധര മോദിയെ സഹായിച്ചത്. 3.80 കോടി രൂപ വായ്പ ഇനത്തിലും … Read more

സുഷമസ്വരാജിന്‍റെ കുടുംബവുമായി 20 വ‍ര്‍ഷത്തെ ബന്ധം- ലളിത് മോദി

ഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്തെത്തി. സുഷമാ സ്വരാജും വസുന്ധരയും തന്നെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മോദി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും എന്‍.സി.പി. നേതാക്കളായ ശരദ് പവാറും പ്രഫുല്‍ പട്ടേലും തന്നെ യാത്രാ രേഖകള്‍ നേടുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. മോണ്ടിനഗ്രോയില്‍ ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു മോദി. സുഷമാ സ്വരാജിന്റെ … Read more

ശാരദാ ചിട്ടിതട്ടിപ്പ്: മിഥുന്‍ ചക്രവര്‍ത്തി ഒന്നേകാല്‍ കോടി തിരിച്ചടച്ചു

  കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടനുമായ മിഥുന്‍ ചക്രവര്‍ത്തി ശാരദാ ഗ്രൂപ്പില്‍ നിന്നു കൈപ്പറ്റിയ പണം എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു തിരിച്ചു നല്‍കി. 1.19 കോടി രൂപയാണു മിഥുന്‍ ചക്രവര്‍ത്തി തിരിച്ചടച്ചത്. ശാരദാ ടിവി ചാനലില്‍ പരിപാടി അവതരിപ്പിച്ചതിനു ലഭിച്ച പ്രതിഫലമാണു തിരികെ നല്‍കിയത്. ശാരദാ ചിട്ടിയുടെ പ്രമോഷണല്‍ വീഡിയോകളിലും പരസ്യങ്ങളിലുമാണു മിഥുന്‍ ചക്രവര്‍ത്തി ഭാഗമായത്. ഇതില്‍നിന്നു ലഭിച്ച പ്രതിഫലമാണു തിരികെനല്‍കേണ്ടിവന്നത്. ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് മിഥുന്‍ ചക്രവര്‍ത്തിയെ കഴിഞ്ഞ മാസം എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. … Read more

320 കോടി രൂപയുടെ മാഗി ന്യൂഡില്‍സ് കത്തിച്ച് കളയുമെന്ന് നെസ് ലെ ഇന്ത്യ

ന്യൂഡല്‍ഹി : അനുവദനീയമായതിലും കൂടുതല്‍ ഈയത്തിന്റെയും അജിനാമോട്ടെയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധിച്ച മാഗി ന്യൂഡില്‍സ് സിമന്റു ഫാക്ടറിയില്‍ കത്തിച്ചു കളയും. 320 കോടി രൂപയുടെ ന്യൂഡില്‍സ് പായ്ക്കറ്റുകളാണ് അഞ്ചു സിമന്റു ഫാക്ടറികളിലെ ഫര്‍ണസില്‍ കത്തിക്കുന്നതെന്ന് നെസ്‌ലെ ഇന്ത്യ അറിയിച്ചു. ഹരിയാനയിലെ വെയര്‍ഹൗസില്‍ 27,420 ടണ്‍ മാഗിയാണ് ഉള്ളത്. ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങള്‍ക്കു വലുതെന്ന് നെസ്‌ലെ എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് ലുക ഫിചെറ പറഞ്ഞു. മാഗിക്ക് എട്ടു ഫാക്ടറികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലാണ് മാഗി ന്യൂഡില്‍സ് … Read more

നേപ്പാള്‍ ഭൂചലനം…എവറസ്റ്റ് മൂന്ന് സെന്‍റിമീറ്റര്‍ നീങ്ങിയതായി റിപ്പോര്‍ട്ട്

ബീജിംഗ്: നേപ്പാളിനെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയ്ക്ക് സ്ഥാനചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഭൂചലനത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടി മൂന്ന് സെന്റിമീറ്റര്‍(1.2 ഇഞ്ച്) തെക്ക് പടിഞ്ഞാറോട്ട് നീങ്ങിയതായാണ് ‘ചൈന ഡെയ്‌ലി’ പറയുന്നത് . ഏപ്രിലില്‍ നേപ്പാളിനെ പിടിച്ചുകുലുക്കിയ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനുശേഷമാണ് എവറസ്റ്റിന് സ്ഥാനചലനമുണ്ടായത്. എന്നാല്‍ മെയ് 12ന് 7.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം എവറസ്റ്റിന്റെ സ്ഥാനം മാറ്റിയതുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂചലനത്തിന് മുമ്പ് വരെ എവറസ്റ്റ് പ്രതിവര്‍ഷം നാലു സെന്റിമീറ്ററെന്ന കണക്കില്‍ കഴിഞ്ഞ ഒരു … Read more