അയര്‍ലന്‍ഡില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍? മുഴുവന്‍ പേരും വാക്സിന്‍ സ്വീകരിക്കണമെന്ന് HSE

അയര്‍ലന്‍ഡില്‍ കോവിഡ് വാക്സിന്റെ വാക്സിന്റെ പ്രാഥമിക- ബൂസ്റ്റര്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ ഇത് ഉടന്‍ സ്വീകരിക്കണമെന്ന നി‍ര്‍ദ്ദേശവുമായി HSE. രാജ്യത്ത് കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാവുന്ന സാഹചര്യത്തിലാണ് HSEയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അയര്‍ലന്‍ഡിലെ കോവിഡ് കേസുകളിലും ഇതുമൂലമുള്ള ആശുപത്രി പ്രവേശനത്തിലും വലിയ വര്‍ദ്ധനവാണ് കാണുന്നതെന്നും, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മൂലമാവാം ഇതെന്നും HSE ചീഫ് ക്ലിനിക്കള്‍ ഓഫീസര്‍ ഡോക്ടര്‍ Colm Henry കഴിഞ്ഞ ദിവസം പറഞ്ഞു. പ്രായം കൂടിയവരും, 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള … Read more

കുഞ്ഞുവാവയെ വരവേൽക്കാനൊരുങ്ങുന്ന മാതാപിതാക്കൾക്ക് സന്തോഷവാർത്ത.. 500 യൂറോ വിലമതിക്കുന്ന baby bundle പദ്ധതിയുമായി ഐറിഷ് സർക്കാർ

കുഞ്ഞുവാവയെ വരവേൽക്കാനൊരുങ്ങുന്ന മാതാപിതാക്കൾക്ക് ഐറിഷ് ഗവൺമെന്റിൽ നിന്ന് 500 യൂറോ വിലമതിക്കുന്ന baby bundle ലഭിച്ചേക്കും. ഈ വർഷാവസാനം 500 മാതാപിതാക്കൾക്കും നവജാതശിശുക്കൾക്കും ലിറ്റിൽ ബേബി ബണ്ടിൽ നൽകിക്കൊണ്ട് ഒരു പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് കുട്ടികളുടെ മന്ത്രി Roderick O’Gorman പ്രഖ്യാപിച്ചു. ബേബി ബണ്ടിലിൽ blanket, a hooded bath town, a bath sponge, muslin cloth, socks, nappies, mittens, nursing and maternity pads, nipple cream, a breast pump തുടങ്ങി … Read more

രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചു: അയർലൻഡ് വീണ്ടും കോവിഡ് ആശങ്കയിൽ

അയർലൻഡിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചിതിനെത്തുടർന്ന് മുന്നറിയിപ്പുമായി അയർലൻഡ് ആരോഗ്യമന്ത്രി.പത്ത് ദിവസം മുമ്പത്തെ കണക്കായ 160-ൽ നിന്ന് 300-ലധികം രോഗികളായി ഉയർന്നതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി വ്യക്തമാക്കി. മെയ് അവസാനം മുതൽ വൻ വർധനവാണ് ആരോഗ്യ വകുപ്പിന്റെ കോവിഡ് കണക്കുകൾ കാണിക്കുന്നത്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടായ ഗണ്യമായ വർദ്ധനവ് ഗൗരവമുള്ള കാര്യമാണെന്നും ആശുപത്രിവാസത്തിന്റെ മുൻ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ , നിലവിൽ വളരെ വേഗത്തിൽ വർദ്ധിച്ചു എന്നതാണ് യാഥാർഥ്യം ,ഡോണലി കൂട്ടിച്ചേർത്തു. അയർലൻഡിൽ നിരവധി ആളുകൾ ഇതിനകം … Read more

ലൈംഗിക രോഗങ്ങള്‍: കോണ്ടം വിതരണം ചെയ്യാന്‍ 5 ലക്ഷം യൂറോയുടെ പദ്ധതിയുമായി HSE

രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന sexually transmitted diseases(STD) കളും, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണങ്ങളും തടയുന്നതിനായി കോണ്ടം വിതരണം ചെയ്യാന്‍ അഞ്ച് ലക്ഷം യൂറോയുടെ പദ്ധതിയുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ്(HSE). ഇതിന്റെ ഭാഗമായി ബ്രാന്റഡ് ഗര്‍ഭനിരോധന ഉറകളുടെ ഉത്പാദനത്തിന് കമ്പനികളില്‍ നിന്നും HSE ടെണ്ടര്‍ ക്ഷണിച്ചു. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ നാഷണല്‍ കോണ്ടം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്(NCDS) വഴി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. HSE യുടെ Sexual Health Crisis Pregnancy Programme ന്റെ ഭാഗമായാണ് പദ്ധതി. നിലവില്‍ … Read more

അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ വന്‍ പ്രതിസന്ധി; ജനസംഖ്യയില്‍ നാലിലൊരാള്‍ ആരോഗ്യ സേവനങ്ങള്‍ക്കായി കാത്തിരിക്കുന്നു

അയര്‍ലന്‍ഡ് ജനസംഖ്യയിലെ നാലിലൊരാള്‍ അവശ്യ ചികിത്സകള്‍ക്കായുള്ള വെയ്റ്റിങ് ലിസ്റ്റിലെന്ന് റിപ്പോര്‍ട്ട്. 1.3 മില്യണോളം ആളുകള്‍ ഇത്തരത്തില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നൊണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുള്ള Sinn Féin ന്റെ വിലയിരുത്തല്‍. രണ്ട് ലക്ഷത്തിലധികം ആളുകള്‍ തെറാപ്പി സര്‍വ്വീസുകള്‍ക്കായും, ഇവരില്‍ അറുപതിനായിരത്തോളം ആളുകള്‍ ഒരു വര്‍ഷത്തിലേറെയായി പ്രാരംഭ വിലയിരുത്തലുകള്‍ക്കുമായാണ് കാത്തിരിക്കുന്നത്. ആരോഗ്യ മേഖലയിലെ സ്റ്റാഫ് റിക്രൂട്ട്മെന്റിലും, സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിലും HSEനേരിടുന്ന പ്രതിസന്ധിയാണ് നിലവില്‍ ഇത്രയേറെ രോഗികളുടെ കാത്തിരിപ്പിന് കാരണം. വിഷയത്തില്‍ അയര്‍ലന്‍ഡ് ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ … Read more

മങ്കിപോക്‌സ് :മുൻകരുതൽ നടപടികളുടെ ഭാഗമായി അയർലണ്ടിൽ മാനേജ്‌മെന്റ് ടീം സജ്ജീകരിച്ചു

മങ്കിപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ മുൻകരുതൽ നടപടികളുമായി ഐറിഷ് സർക്കാർ.ഇതിനായി ഒരു മാനേജ്മെന്റ് ടീമിനെ സജ്ജീകരിച്ചതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിലെ (HPSC) പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് Dr Derval Igoe വ്യക്തമാക്കി. National Immunisation Office and the National Virus Reference Laboratory യിലെ വിദഗ്ധർ, പകർച്ചവ്യാധി വിദഗ്ധർ , ലൈംഗികാരോഗ്യ വിദഗ്ധർ, എന്നിവരുൾപ്പെടെ നിരവധി പ്രൊഫഷണൽ ഗ്രൂപ്പുകൾ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് Derval Igoe കൂട്ടിച്ചേർത്തു. ശരീര സ്രവങ്ങള്‍,respiratory droplets , മുറിവുകള്‍ … Read more

അയർലൻഡിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു , സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് INMO

മെയ് മാസത്തിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചത് ആശങ്കാജനകമാണെന്ന് Irish Nurses and Midwives Organisation (INMO). ഏറ്റവും പുതിയ കണക്കനുസരിച്ച് ഐറിഷ് ആശുപത്രികളിൽ 504 രോഗികൾ ട്രോളികളിലാണ് കഴിയുന്നത്. മെയ് മാസത്തിൽ ആശുപത്രികളിൽ ശൈത്യകാലത്തിലെന്നപോലെ തിരക്കാണെന്നും ഇത്തരത്തിലുള്ള അവസ്ഥാവിശേഷം ഹോസ്പിറ്റൽ സ്റ്റാഫുകളിലും രോഗികളിലും സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മഹാമാരിയെ തുടർന്ന് ഐറിഷ് നഴ്‌സുമാർ വളരെക്കാലമായി ആശുപത്രികളിൽ കഷ്ടപ്പെടുകയാണ്.വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗികളുടെ തിരക്ക് ഒഴിവാക്കാൻ ശാശ്വതമായ നടപടികളുണ്ടാകണം.INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha ആവശ്യപ്പെട്ടു. … Read more

അയർലൻഡിൽ ലബോറട്ടറി ജീവനക്കാരുടെ സമരം , ആയിരകണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും

ശമ്പളവ്യവസ്ഥകൾക്കെതിരെ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി സയന്റിസ്റ്റ് അസോസിയേഷൻ (MLSA) നടത്തുന്ന സമരം കാരണം ആയിരക്കണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും ഒപ്പം നിരവധി ആശുപത്രി അപ്പോയിന്റ്‌മെന്റുകൾ റദ്ദായേക്കും. മെയ് 24 നും, 25 നും രാവിലെ 8 മുതൽ രാത്രി 8 വരെ രക്തം, മൂത്രം സാമ്പിളുകളുടെ പരിശോധന , സ്കാനിംഗ്, മറ്റ് പരിശോധനകൾ തുടങ്ങിയ പതിവ് ലബോറട്ടറി സേവനങ്ങൾ ലഭ്യമായേക്കില്ല. അതിനാൽ ആയിരകണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും . കഴിഞ്ഞ ബുധനാഴ്ച നടന്ന പണിമുടക്ക് … Read more

ഏപ്രിൽ മാസത്തെ ശമ്പളത്തിൽ പാൻഡെമിക് ബോണസ് ഉൾപ്പെടുത്തില്ലെന്ന് അറിയിപ്പ് ലഭിച്ചതായി ആശുപത്രി ജീവനക്കാർ

സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാർക്കാണ് പാൻഡെമിക് ബോണസ് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഉൾപെടുത്തില്ലെന്ന് അറിയിപ്പ് ലഭിച്ചത്. കോവിഡ് കാലത്ത് കർമ്മനിരതരായി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും പ്രവർത്തിച്ച എല്ലാവര്ക്കും 1000 യൂറോയുടെ ബോണസ് ഐറിഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പാൻഡെമിക് ബോണസ് മാർച്ച് 31 നകം നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ പാൻഡെമിക് ബോണസ് ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പവും ലഭിക്കില്ലെന്ന് സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും ഹ്യൂമൻ … Read more

അത്യാഹിത വിഭാഗം ബ്യൂമോണ്ട് ആശുപത്രിയിൽ നിന്നും മാറ്റണമെന്ന് INMO

ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അത്യാഹിത വിഭാഗം ആശുപത്രിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് Irish Nurses and Midwives Organisation (INMO). “ബ്യൂമോണ്ടിലെ സഹപ്രവർത്തകർ കടുത്ത സമ്മർദ്ദത്തിലാണ്. മാനേജ്‌മെന്റ് ഇടപെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രികളുടെ സഹായം തേടേണ്ട സമയമാണിത്, അതേസമയം, സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും INMO ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫീസർ Maurice Sheehan പറഞ്ഞു. ഇന്നലെ ബ്യൂമോണ്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച 20 രോഗികൾക്കും ബെഡ് കിട്ടിയില്ലെന്നും ഇത് താങ്ങാവുന്ന ശേഷിയിലധികമാണെന്നും.. ഇതിന് പുറമെ … Read more