മരിക്കണമെങ്കില്‍ അയര്‍ലന്‍ഡില്‍ കിടന്നുമരിക്കണം, ഇന്ത്യയില്‍ പോകരുത്,എന്നാല്‍ കേരളം മുന്‍നിരയില്‍

  ഡബ്ലിന്‍: മരിക്കണമെങ്കില്‍ അയര്‍ലന്‍ഡില്‍ കിടന്നുമരിക്കണം, അല്ലെങ്കില്‍ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബല്‍ജിയം തുടങ്ങിയ ഏതെങ്കിലും രാജ്യത്ത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ മരിക്കാന്‍ ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമെത്തിയ അഞ്ചുരാജ്യങ്ങളാണിവ. ഒരാള്‍ക്ക് ജീവിതത്തിന്റെ അവസാനനാളുകളില്‍ മികച്ച പരിചരണം ലഭ്യമാക്കുന്ന രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍ നിരയിലെത്തിയിരിക്കുന്നത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന അയര്‍ലന്‍ഡ് മരിക്കാന്‍ പറ്റിയ നല്ല രാജ്യമാണ്. അതേസമയം ഇന്ത്യയില്‍ കിടന്ന് മരിക്കരുതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്വാളിറ്റി ഡെത്ത് … Read more

ഭക്ഷ്യവസ്തുക്കളിലെ കീടനാശികളുടെ അളവ് അപകടകരം, ജൈവ ഉല്‍പ്പന്നങ്ങളും സുരക്ഷിതമല്ല, കര്‍ശന നടപടിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ കീടനാശികളുടെ അളവ് അപകടകരമാം വിധം കൂടുതലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ജൈവ ഉല്‍പ്പന്നങ്ങളെന്ന ലേബലില്‍ വില്‍ക്കുന്നവയില്‍പ്പോലും കീടനാശികളുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യന്റെ നാഡീവ്യവസ്ഥയെ തളര്‍ത്തുന്ന ഓര്‍ഗാനോ ഫോസ്‌ഫൈറ്റും കാര്‍ബേറ്റുമടക്കം കാഴ്ച്ചശക്തിയെ ബാധിക്കുന്നതും ക്യാന്‍സറിന് ഇടയാക്കുന്നതും ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കുന്നതുമായ വിവിധതരം രാസവസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളിലുണ്ടെന്നാണ് കേന്ദ്ര ഭക്ഷമന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കീടനാശിനികളുടെ അമിതോപയോഗത്തോടൊപ്പം നിരോധിച്ച പല കീടനാശിനികളുടെ വ്യാപകമായ പ്രയോഗവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള … Read more

പുരുഷന്മാരിലെ അമിത വണ്ണം….ബീജങ്ങള്‍ക്ക് ഗുണനിലവാരം കുറവെന്ന് പഠനം

അമിത വണ്ണം വന്ധ്യതക്ക് കാരണമാകുന്നുവെന്നത് ഏവര്‍ക്കും അരിയുന്നതാണ്. പലപ്പോഴും വന്ധ്യതാ നിവാരണ ചികിത്സയിലേക്ക് തന്നെ ഇത് തള്ളിവിടാം. പുതിയ പഠനങ്ങള്‍ പ്രകാരം പുരുഷന്മാരിലെ അമിത വണ്ണം പ്രയോജനമില്ലാത്ത ബീജങ്ങളുടെ ഉത്പാദനത്തിന് വഴിവെയ്ക്കുന്നതായി പറയുന്നു. അമിത വണ്ണമുള്ള പുരുഷന്മാര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം അധിക സാധ്യതയാണ് വന്ധ്യതക്ക് ഉള്ളത്. കൂടാതെ വൈദ്യ സഹായത്തോടെ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോഴും ഇവരുടെ ഉത്പാദന ശേഷിയില്‍ ഗുണകരമായി മാറുന്നതും കുറവാണെന്ന് അഡ് ലൈഡ് യൂണിവേഴ്സിറ്റി ഗവേഷകന്‍ ഡോ. ജാറെഡ് കാംപെല്‍ പറയുന്നു. ദമ്പതികളില്‍ … Read more

അമിതമദ്യപാനം:അയര്‍ ലന്‍ഡില്‍ കാന്‍സറിനു സാധ്യതയേറുന്നു

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പകുതിയിലധികം പേരിലും കണ്ടുവരുന്ന അപകടകരമായ രീതിയിലുള്ള മദ്യപാനം കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍. NUI ഗാല്‍വേയിലെ HRB ക്ലിനിക്കല്‍ റിസര്‍ച്ച് ഫെസിലിറ്റി നടത്തിയ പഠനത്തിലാണ് രാജ്യത്തെ 54 ശതമാനവും യാതൊരു നിയന്തണവുമില്ലാതെ മദ്യപിക്കുന്നവരാണെന്നും 75 ശതമാനവും ‘binge’ sessions (drinking six standard drinks or more) ല്‍ മദ്യപിക്കുന്നവരാണെന്നും കണ്ടെത്തിയിരിക്കുന്നത്. അഞ്ചുഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി നടത്തിയ പ്രത്യേക പഠനത്തില്‍ അപകടകരമായ രീതിയിലുള്ള മദ്യപാന ശീലം മദ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് … Read more

കാന്‍സര്‍ ചികിത്സയില്‍ പുതിയ പ്രതീക്ഷ….മനുഷ്യനില്‍ പരീക്ഷിക്കുന്നു

മെല്‍ബണ്‍: കാന്‍സര്‍ ചികിത്സയില്‍ പുതിയ പ്രതീക്ഷയായി സിഡ്നിയ ബയോ കെമിസ്റ്റ് ഫിലിപ് ഹോഗ്. പുതിയ കണ്ടെത്തല്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് ഫിലിപ്. പത്ത് വര്‍ഷം മുമ്പ് ഗവേഷണങ്ങള്‍ തുടങ്ങുമ്പോള്‍ രക്തം കട്ടപിടിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടീനുകളുടെ കാര്യത്തില്‍ അവഗാഹമുള്ള ആളായിരുന്നു ഫിലിപ്. കൂടാതെ ഗവേഷണ മേഖല ഹൃദയുമായി ബന്ധപ്പെട്ടുമായിരുന്നു. അടുത്ത ആഴ്ച്ച ട്രാന്‍സലേഷണല്‍ കാന്‍സര്‍ റിസര്‍ച്ച് ഫോര്‍ സിഡ്നി കാറ്റലിസ്റ്റിന്‍റെയും എന്‍എച്ച്എംആര്‍സി ക്ലിനിക്കല്‍ ക്രയല്‍ സെന്‍ററിന്‍റെയും ചെയര്‍മാനായി നിയമതിനാവുകയാണ്. പത്ത് വര്‍ഷത്തെ ഗവേഷണ ഫലമായി കണ്ടെത്തിയ പ്രോട്ടീനുകളിലെ മാറ്റം … Read more

ചന്ദനത്തിരി മണം കൊള്ളാം…എന്നാല്‍ പുക അപകടകാരിയെന്ന് പഠനം

വാഷിങ്ടണ്‍: ചന്ദനത്തിരികളുടെ സുഗന്ധം ആസ്വദിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ ചന്ദനത്തിരികളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പുതിയ പഠനം. സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ചന്ദനത്തിരികളില്‍ നിന്നുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തിയത്. അകില്‍ത്തടി(ഊദ്), ചന്ദനത്തടി എന്നിവ ഉപയോഗിച്ച് നിര്‍മിച്ച രണ്ട് തരത്തിലുള്ള ചന്ദനത്തിരികളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഈ തിരികള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയ്ക്ക് ഡി.എന്‍.എ പോലുള്ള ജനിതക വസ്തുക്കളില്‍ മാറ്റം വരുത്താനാകുമെന്ന് കണ്ടെത്തി. ഈ രൂക്ഷമായ പുക കോശത്തിന് ഹാനികരമാണ്. അതിനാല്‍ത്തന്നെ സിഗററ്റ് … Read more

ഗ്ലൂട്ടന്‍ അലര്‍ജിയുണ്ടോ? ‘ഗ്ലൂട്ടന്‍ ഫ്രീ’ ഉത്പന്നങ്ങളും ഒഴിവാക്കേണ്ടിവരും

ഡബ്ലിന്‍: നിങ്ങള്‍ക്ക് ഗ്ലൂട്ടന്‍ അലര്‍ജിയുണ്ടെങ്കില്‍ അല്ലെങ്കില്‍ വയരുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടെങ്കില്‍ ഗ്ലൂട്ടന്‍ ഫ്രീ എന്ന ലേബലില്‍ വരുന്ന ചില ഉത്പന്നങ്ങളിലും ശ്രദ്ധ കൊടുക്കേണ്ടിവരും. കാരണം ഗ്ലൂട്ടന്‍ ഫ്രീ എന്ന ലേബലില്‍ വരുന്ന ഉത്പന്നങ്ങളില്‍ അനുവദനീയമായ തോതിലും കൂടുതല്‍ അളവില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പുനല്‍കുന്നത്. ഒറിജിന്‍ സൂപ്പര്‍ഫുഡ് മിക്‌സ് എന്ന ഉത്പന്നത്തിലാണ് FASI പുതിയതായി ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ എന്ന ലേബലിലാണ് ഈ ഉത്പന്നം മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. ഒറിജിനല്‍ സൂപ്പര്‍ഫുഡ് മിക്‌സ് … Read more

അവന്റെ ആഗ്രഹങ്ങള്‍ അവള്‍ അറിയാന്‍ ; പുരുഷന്റെ ആഗ്രഹങ്ങള്‍ കണ്ടറിയുന്ന ഭാര്യയ്ക്ക് മനസ് കീഴടക്കാന്‍ കഴിയുന്നു

സ്ത്രീകളെ അപേക്ഷിച്ച് സെക്‌സിന് സദാ സന്നദ്ധനാണ് പുരുഷന്‍. പുരുഷനിെല ലൈംഗിക ഉത്തേജനത്തിന് നിമിഷങ്ങള്‍ മതിയാവും. ഒരു കാഴ്ചയില്‍ നോട്ടത്തില്‍ സ്പര്‍ശത്തില്‍ പുരുഷനില്‍ സെക്‌സ് ഉണരും. സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക അറിവുകളില്‍ ബഹുദൂരം മുന്നിലാണ് പുരുഷന്മാര്‍. വളരെ ചെറുപ്പം മുതല്‍ ലൈംഗികതയില്‍ അറിവു നേടാനുള്ള അവസരം പുരുഷന്മാര്‍ക്കുണ്ട്. കൂട്ടുകാരില്‍ നിന്നോ ഇക്കിളി പുസ്തകങ്ങളില്‍ നിന്നോ ഇത്തരം അറിവുകള്‍ പുരുഷന് ലഭിക്കുന്നു. എന്നാല്‍ ഈ അറിവുകള്‍ പലതും അബദ്ധങ്ങളായിരിക്കും എന്നുമാത്രം. എങ്കിലും സ്ത്രീകള്‍ ലൈംഗികതയെക്കുറിച്ച് അറിഞ്ഞു തുടങ്ങും മുമ്പ് പുരുഷന്‍ … Read more

അബോര്‍ഷനില്‍ തളരാതിരിക്കാന്‍

അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. ദമ്പതിമാരെ മാനസികമായി തളര്‍ത്തുന്ന അബോര്‍ഷന്റെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും. നീണ്ട കാത്തിരിപ്പിന്റെ ഫലമാകും അബോര്‍ഷന്‍ എന്ന ഒറ്റ വാക്കില്‍ തകര്‍ന്നു വീഴുന്നത്. അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങള്‍പോലുമുണ്ട്. സാധാരണയായി ഗര്‍ഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ അലസിപ്പോകുന്നതിനെയാണ് അബോര്‍ഷന്‍ എന്നു പറയുന്നത്. ജനിതക വൈകല്യമാണ് അബോര്‍ഷന് ഒരു പ്രധാന കാരണം. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷനു സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു. പ്രായം … Read more

മൂഡ് നന്നാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെയെങ്കിലും എപ്പോഴും മൂഡൗട്ടായി കാണാറുണ്ടോ? ടെന്‍ഷനോ, മാനസികസമ്മര്‍ദ്ദമോ വിഷാദമോ കാരണമായിരിക്കും ചിലര്‍ എപ്പോഴും മൂഡൗട്ടായിട്ടിരിക്കുന്നത്. എന്നാല്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയാല്‍ മൂഡൗട്ട് മാറ്റാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മൂഡൗട്ട് ഇല്ലാതാക്കാം… 1, കോഫി മുഡ് മാറ്റുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പാനീയമാണ് കോഫി. കോഫി കുടിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ ഇതിന്റെ ഫലം അറിയാനാകും. നാഡീവ്യവസ്ഥയില്‍ പ്രവര്‍ത്തിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഒരു കാര്യത്തില്‍ ശ്രദ്ധ കൂട്ടാനും കോഫിക്ക് സാധിക്കും. നിങ്ങളുടെ മൂഡ് നന്നാക്കുന്നതിനുപുറമെ ഹൃദയത്തിന്റെ … Read more