നട്ടെല്ലിന് ബലം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കെന്ന് പഠനം

  ലോസ് ആഞ്ചല്‍സ്: നട്ടെല്ലിന് ബലം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കെന്ന് പഠനം. പെണ്‍കുട്ടികളേക്കാള്‍ ബലവും വലിപ്പവുമുള്ള നട്ടെല്ലുമായാണ് ആണ്‍കുട്ടികള്‍ ജനിക്കുന്നത്. ആണ്‍കുട്ടികളുടെ നട്ടെല്ലിനേക്കാള്‍ 10.6 ശതമാനം ചെറുതും ബലം കുറഞ്ഞതുമായ നട്ടെല്ലാണ് പെണ്‍കുട്ടികള്‍ക്കെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ സബാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചില്‍ഡ്രനാണ് പഠനം നടത്തിയത്. സസ്തനികളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് നട്ടെല്ലില്‍ ഇത്തരം വ്യത്യാസം പ്രകടമാകുന്നതെന്നും ഗവേഷണ സംഘത്തിലെ വിസെന്റ് ഗില്‍സാന്‍സ് പറഞ്ഞു. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് പെഡിസ്ട്രിക്‌സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. നട്ടെല്ലിലെ … Read more

പശുവിന്റെ ഹൃദയവാല്‍വ് വച്ച് വൃദ്ധയെ രക്ഷപ്പെടുത്തി

  ചെന്നൈ: ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന് മറ്റൊരു അപൂര്‍വ നേട്ടം കൂടി. 81 വയസുകാരിയായ വൃദ്ധയ്ക്കു പശുവിന്റെ ഹൃദയവാല്‍വ് വച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. നാലംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മൂന്നു മണിക്കൂര്‍ സമയമെടുത്താണ് പശുവിന്റെ ഹൃദയവാല്‍വ് വൃദ്ധയ്ക്കു വച്ചുപിടിപ്പിച്ചത്. 11 വര്‍ഷം മുന്‍പ് ഹൃദയത്തിന്റെ വാല്‍വ് മാറ്റിവച്ച വൃദ്ധയ്ക്കുതന്നെയാണു വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നത്. ആദ്യം മാറ്റിവച്ച വാല്‍വ് ചുരുങ്ങി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന ഘട്ടത്തിലാണു പശുവിന്റെ ഹൃദയവാല്‍വ് … Read more

പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നു, എന്താണ് ഹിക്കിക്കോമോറി?

  ടോക്കിയോ: ജപ്പാനില്‍ പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. നഷ്ടപ്പെട്ട തലമുറ അല്ലെങ്കില്‍ അദൃശ്യരായ യുവത്വം എന്നറിയപ്പെടുന്ന ഇവര്‍ ഹിക്കിക്കോമോറി എന്ന മാനസികരോഗത്തിന്റെ പിടിയിലകപ്പെട്ടവരാണ്. ജപ്പാന്‍കാരെ ഏറെ പരിചിതമായ എന്നാല്‍ പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ഹിക്കിക്കോമോറി. ജപ്പാന്‍ യുവാക്കളില്‍ കണ്ട് വരുന്ന ഒരുമാനസിക പ്രശ്‌നമാണിത്. ആ രോഗത്തിന്റെ പിടിയിലകപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോളമാകുന്നുവെന്നാണ് കണക്കുകള്‍. യുവാക്കളില്‍ കണ്ട് വരുന്ന ഉള്‍വലിയുന്ന സ്വഭാവമാണ് ഹിക്കിക്കോമോറി. സ്വന്തം മുറിയില്‍ നിന്ന് പോലും പുറത്ത് … Read more

കുടവയര്‍ സൗന്ദര്യ പ്രശ്നം മാത്രമല്ല

കുടവയറിനെ (അബ്‌ഡോമിനല്‍ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്‌നം മാത്രമായി കരുതുന്നവരുണ്ടോ..എന്നാല്‍ സൗന്ദര്യ പ്രശ്നത്തേക്കാള്‍ഗൗരവമുള്ളതാണ് കുടവയര്‍. അപകടകരമായ ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ് വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയല്‍. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, ഫാറ്റി ലിവര്‍ ഇങ്ങനെ രോഗങ്ങളുടെ പടയാണ് കുടവയറുള്ളവരെ കാത്തിരിക്കുന്നത്. മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള കടുത്ത കരള്‍രോഗങ്ങള്‍ പോലും കുടവയറുള്ള സ്ത്രീകളെ ബാധിക്കാറുണ്ട്. കുടവയറുണ്ടാകാന്‍ അഞ്ച് കാരണങ്ങളാണ് ഉള്ളതെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ആരോഗ്യകരമല്ലാത്ത ഡയറ്റ്, വ്യായാമമില്ലായ്മ, സ്‌ട്രെസ്, കുറഞ്ഞ മെറ്റബോളിക് നിരക്ക് തുടങ്ങിയവയാണവ. 1 … Read more

ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന ഉപകരണത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

വാഷിംങ്ടണ്‍: വേദനയും അധിക രക്തസ്രാവവും കൂടാതെ പുരുഷന്മാര്‍ക്ക് ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന ഉപകരണത്തിന് ലോകാരോഗ്യ സംഘടന(ഡബ്‌ള്യൂ.എച്ച്.ഒ)യുടെ അംഗീകാരം. ഷാങ്‌റിംഗ് എന്ന പ്‌ളാസ്റ്റിക് ഉപകരണമാണ് ഡബ്‌ള്യൂ.എച്ച്.ഒയുടെ അംഗീകാരം നേടിയത്. രണ്ട് പ്‌ളാസ്റ്റിക് വളയങ്ങള്‍ സംയോജിച്ചുള്ള ഉപകരണമാണ് ഷാങ്‌റിംഗ്. ശസ്ത്രക്രിയയിലൂടെ അഗ്രചര്‍മ്മത്തിലേക്ക് ഈ വളയങ്ങള്‍ കയറ്റിയാണ് ചര്‍മ്മം ഛേദിക്കുക. ചര്‍മ്മ നീക്കത്തിനു ശേഷം സാധാരണ പോലുള്ള തുന്നിക്കെട്ടിന്രെ ആവശ്യമില്ലെന്നതാണ് ഷാങ്‌റിംഗിന്രെ പ്രധാന സവിശേഷത. ആവശ്യത്തിനു ശേഷം നശിപ്പിച്ചുകളയാനുമാവും. പഴയ രീതിയ്ക്കു വേണ്ടിവരുന്നതിലും പകുതി സമയം കൊണ്ട് ‘സുന്നത്ത്’ സാധ്യമാക്കാമെന്നതാണ് … Read more

വയാഗ്രയുടെ ഉപയോഗം ത്വക്കിലെ ക്യാന്‍സറിന് കാരണമാകും

  ന്യൂയോര്‍ക്ക്:ലൈംഗിക ഉത്തേജക ഔഷധമായ വയാഗ്രയുടെ തുടര്‍ ഉപയോഗം ത്വക്കിലെ ക്യാന്‍സറിന് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ലന്‍ഗോന്‍ മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വയാഗ്രയുടെ ഉപയോഗം നേരിട്ടു ക്യാന്‍സറിനു കാരണമാകുന്നില്ലെങ്കിലും, മാറിയ ജീവിതശൈലി ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഏകദേശം ഇരുപതിനായിരത്തോളം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഇതുസംബന്ധിച്ച നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍നില്‍ക്കുന്നവരിലാണ് ഇത്തരത്തില്‍ ത്വക്ക് ക്യാന്‍സര്‍ പിടിപെട്ടിട്ടുള്ളത്. സ്‌റ്റേസി ലോയബ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയ … Read more

92 കാരിയുടെ വയറ്റില്‍ എഴുപത് വയസ്സ് പ്രായമുള്ള ഭ്രൂണം

  വീണതിനെ തുടര്‍ന്ന് 92 കാരിയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കഴിഞ്ഞ 70 വര്‍ഷമായി ഗര്‍ഭത്തിലൊരു കുഞ്ഞുമായാണ് ഇവര്‍ ജീവിച്ചത് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത ലോകം അറിഞ്ഞത്. ചിലി സ്വദേശിയായ എസ്‌റ്റെല മെലന്‍ഡെസയുടെ വയറ്റിലാണ് ഡോക്ടര്‍മാര്‍ ഭ്രൂണത്തെ കണ്ടെത്തിയത്. അടുത്തിടെയുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ എസ്‌റ്റെല പതിവ് ചെക്കപ്പുകളുടെ ഭാഗമായി എക്‌സറേ എടുത്തിരുന്നു. എക്‌സറേയിലാണ് രണ്ട് കിലോ തൂക്കം വരുന്ന ഭ്രൂണത്തെ അടിവയറ്റില്‍ കണ്ടെത്തിയത്. ആരോഗ്യ രംഗത്ത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ … Read more

ഇറുകിയ ജീന്‍സ് ധരിച്ച യുവതി കാല് തളര്‍ന്ന് ആശുപത്രിയിലായി

അഡ്‌ലൈഡ്: ഇറുകിയ ജീന്‍സുകള്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കുക, ഇറുക്കം അധികമായാല്‍ ആശുപത്രിയിലാകും. ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച യുവതി കാലുകളുെട സ്പര്‍ശന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആശുപത്രിയിലായി. അഡ്‌ലൈഡ് സ്വദേശിയായ 35 കാരിയാണ് ആശുപത്രിയിലായത്. ഇതാദ്യമായാണ് ഇറുകിയ ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറുകിയ ജീന്‍സ് ധരിച്ച് വീട്ടില്‍ ഇരുന്ന് ഏറെ സമയം ജോലി ചെയ്തു കൊണ്ടിരുന്ന യുവതിക്ക് കാലിന് പെരുപ്പനുഭവപ്പെട്ട് വീഴുകയായിരുന്നു. വീട്ടില്‍ … Read more

കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇമ്യൂണോ തെറാപ്പിയുമായി ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍

  മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാന്‍സറിനെ നേരിടാന്‍ വൈദ്യ ശാസ്ത്രം തയാറെടുക്കുന്നു . കാന്‍സര്‍ ബാധിക്കുന്ന കോശങ്ങളെയും ട്യൂമറുകളെയും ആക്രമിച്ച് കൊല്ലുവാന്‍ പാകത്തിന്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ചികിത്സ വൈദ്യ ശാസ്ത്രം വികസിപ്പിച്ചെടുത്തതായാണ് വിവരം. ഇമ്യൂണോത്തെറാപ്പിയെന്ന ചികിത്സ ഇതിനോടകം പരീക്ഷിച്ച് വിജയിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കാന്‍സര്‍ ശരീരത്തെ ആക്രമിക്കുന്നതുപോലെ, ക്യാന്‍സര്‍ കോശങ്ങളെയും ട്യൂമറുകളെയും തിരികെ ആക്രമിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണിത്. ശ്വാസകോശ അര്‍ബുദത്തിനും ത്വക് അര്‍ബുദത്തിനുമെന്ന പോലെ, കിഡ്‌നി, ബ്ലാഡര്‍, കഴുത്ത്, … Read more

തേനും കുറവാപട്ടയും.. ചില പൊടികൈക്കള്‍

കറുവാപ്പട്ട തേന്‍ ചായ തടി കുറയ്ക്കാന്‍ സഹായിക്കും. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കുക. ചായയില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കാം. കറുവാപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാം. ബ്രഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം.ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും. കിടക്കുന്നതിനുമുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി … Read more