IRP കാർഡ് കാലാവധി തീർന്നാലും ക്രിസ്മസിന് നാട്ടിൽ പോകാം; ഇളവുകൾ പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ
ക്രിസ്മസ് അവധിക്ക് നിരവധി പ്രവാസികള്‍ സ്വന്തം നാട്ടിലേയ്ക്ക് പോകുന്ന സാഹചര്യം പരിഗണിച്ച്, IRP കാര്‍ഡില്‍ ഇളവുകള്‍ നല്കി ഐറിഷ് സര്‍ക്കാര്‍. അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ വിദേശ പൌരന്മാര്ക്ക് തങ്ങളുടെ Irish Residence Permit (IRP) കാര്‍ഡ് കാലാവധി തീര്‍ന്നാലും, ഇതേ കാര്‍ഡ് ഉപയോഗിച്ച് തന്നെ അയര്‍ലണ്ടിലേയ്ക്ക് തിരികെ പ്രവേശിക്കാമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. കാലാവധി തീരുന്നതിന് മുമ്പ് പുതിയ കാര്‍ഡിനായി അപേക്ഷിച്ചവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2025 ഡിസംബര്‍ 8 മുതല്‍ 2026 … Read more





