നായയെ വളർത്താം , പക്ഷെ വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ജാഗ്രത പുലർത്തണമെന്ന് കോർക്ക് Coroner Philip Comyn

വീട്ടില്‍ ചെറിയ കുട്ടികളുള്ളവര്‍ നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോര്‍ക്ക് coroner Philip Comyn. മൂന്ന് മാസം മാത്രം പ്രായമുള്ള മിയ എന്ന കുട്ടി വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലെ ഇന്‍ക്വസ്റ്റിന്റെ ഭാഗമായാണ് coroner ടെ മുന്നറിയിപ്പ്. വളര്‍ത്തുനായകള്‍ മികച്ച ചങ്ങാതിമാരാണെങ്കിലും അവരുടെ ചില സമയത്തെ പ്രവര്‍ത്തികള്‍ പ്രവചനാതീതമായിരിക്കും, ഇതുപോലുള്ള വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിയയുടെ മരണം ഒരു മുന്നറിയിപ്പ് 2021 ഫെബ്രുവരിയിലായിരുന്നു Ella Wood നും പങ്കാളിയായ … Read more

കോർക്കിലെ വീട്ടിൽ ഇരുപത് വർഷത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കോര്‍ക്കിലെ വീട്ടില്‍ ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് Mallow ലെ വീട്ടില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ബട്ടറിന്റെ ഡേറ്റ് 2001 എന്ന് രേഖപ്പെടുത്തിയതിനാല്‍ മൃതദേഹത്തിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ പറഞ്ഞു. ഒഴിഞ്ഞുകിടന്ന വീടുകള്‍ വൃത്തിയാക്കുന്നതിനിടെ കൌണ്‍സില്‍ ജീവനക്കാരാണ് വീട്ടിലെ കട്ടിലിന് മുകളില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ‍ ഉടന്‍ തന്നെ ഇവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ഇവിടെ നിന്നും നീക്കം ചെയ്ത് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ … Read more

COINNS-AJINORAH നഴ്സസ് എക്സലൻസി അവാർഡിനായുള്ള നോമിനേഷനുകൾ ക്ഷണിച്ചു

നഴ്സിങ് മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കായി കോര്‍ക്ക് ഇന്ത്യന്‍ നഴ്സസും (COINNS) Ajinorah Global Ventures ഉം ചേര്‍ന്ന് നല്‍കുന്ന COINNS-AJINORAH നഴ്സസ് എക്സലന്‍സി അവാര്‍ഡിനായുള്ള നോമിനേഷനുകൾ ക്ഷണിക്കുന്നു. രണ്ട് എഡിഷനുകളായാണ് അവാര്‍ഡ് നിര്‍ണ്ണയം നടക്കുക. ഫെബ്രുവരി 1 ാണ് നോമിനേഷനുകള്‍‍ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി. ഡബ്ലിന്‍ എഡിഷനില്‍ Donegal, Sligo, Leitrim, Monaghan, Cavan, Louth, Roscommonm, Longford, Meath, Westmeath, Dublinm Offaly, Carlow, Kildare, Wexford, Laois, Wicklow എന്നീ കൗണ്ടികളാണ് ഉള്‍പ്പെടുന്നത്. കോര്‍ക്ക് … Read more

മെലോഡിയ-2022 കാരൾ സന്ധ്യ കോർക്കിൽ നടത്തപ്പെടുന്നു

അയർലണ്ടിലെ കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ അഭിമുഖ്യത്തിൽ, ക്രിസ്മസ് രാവുകളെ വരവേൽക്കാനായി എക്യുമെനിക്കൽ കരോൾ സന്ധ്യ, മെലോഡിയ-22 നവംബർ 26-നു കോർക്ക് ബാലിൻഹസ്സിഗ്ഗ് മരിയൻ ഹാളിൽ (T12 PN2X) വച്ച് നടത്തപ്പെടുന്നു. ഈ ഗാനസന്ധ്യയിൽ അയർലണ്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും പ്രൊഫഷണൽ ഗ്രൂപ്പുകളിൽ നിന്നുമുള്ള ക്വയർ ടീമുകൾ പങ്കെടുക്കുന്നതാണ്. അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ നിന്നും ആളുകൾ ഈ ഗാനസന്ധ്യയിൽ സംബദ്ധിക്കുന്നതാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവൻറെ ജനനപ്പെരുന്നാൾ ആഘോഷിക്കുവാൻ … Read more

‘പ്രിയതമയെ’ കാണാനായി അമേരിക്കയ്ക്ക് പറക്കാനുള്ള പണം കണ്ടെത്താൻ പോസ്റ്റ് ഓഫീസുകളിൽ കവർച്ച നടത്തിയയാൾ പിടിയിൽ

അമേരിക്കയിലുള്ള പ്രിയതമയെ കാണാനുള്ള പണം കണ്ടെത്തുവാനായി അയര്‍ലന്‍ഡിലെ പോസ്റ്റ് ഓഫീസുകളില്‍ കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ കോര്‍ക്കിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ മൂന്ന് തവണയാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയത്. 49 കാരനായ Fintan Tindley എന്ന HSE ഹോം കെയര്‍ അസിസ്റ്റന്റാണ് പിടിയിലായത്. നവംബര്‍ 11,16,18 തീയ്യതികളിലായിരുന്നു ഇയാള്‍ മൂന്ന് പോസ്റ്റ് ഓഫീസുകളിലായി കവര്‍ച്ച നടത്തിയത്. കോര്‍ക്കിലെ South Douglas Road ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇയാള്‍ ഗാര്‍ഡയുടെ പിടിയിലായത്. ഞായറാഴ്ച നടന്ന … Read more

കോർക്കിലെ മോഷണ പരമ്പര ; ഒരാൾ പിടിയിൽ

ഒരാഴ്ചക്കാലം കോര്‍ക്ക് മേഖലയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിയയാള്‍ പിടിയില്‍. നാല്‍പ്പത് വയസ്സുകാരനായ ഇയാള്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പിടിയിലായത്. വെള്ളിയാഴ്ച കോര്‍ക്കിലെ South Douglas Road ന് സമീപത്തെ ഒരു മോഷണത്തിന് പിന്നാലെ ഇയാളെ ഗാര്‍ഡ വലയിലാക്കുകയായിരുന്നു. South Douglas Road ല്‍ നവംബര്‍ 11 വെള്ളിയാഴ്ചയായിരുന്നു ഇയാളുടെ ആദ്യകവര്‍ച്ച. കത്തിയുമായി ഒരു സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും, ശേഷം പണം ആവശ്യപ്പെടുകയുമായിരുന്നു. ബുധനാഴ്ച Ballintemple ലെ ഒരു സ്ഥാപനത്തിലും ഇയാള്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. നിലവില്‍ മോഷ്ടാവിനെ Bridewell … Read more

കോർക്കിൽ വാഹനമിടിച്ച് ഗാർഡയ്ക്ക് ഗുരുതര പരിക്ക്

കോര്‍ക്കില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍ക്കിലെ Youghal ബൈപാസില്‍ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. ഗാര്‍ഡയുടെ Roads Policing Unit ലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. റോഡില്‍ ബ്രേക്ക് ഡൗണായ മറ്റൊരു വാഹനത്തിലുള്ളവരെ സഹായിക്കാനായി ഗാര്‍ഡയുടെ പട്രോള്‍ വാഹനം ഇവിടെ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ മറ്റൊരു വാഹനം ഗാര്‍ഡയുടെ പട്രോള്‍ വാഹനത്തിലേക്ക് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. ബ്രേക്ക് ഡൗണായ വാഹനത്തിന്റെ … Read more

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടുകൂടിയ പുതിയ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യത്തോടുകൂടിയ പുതിയ സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പ്രധാനമന്ത്രി Micheál Martin പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) പ്രവർത്തനമാരംഭിച്ച പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ സേവനം ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭിക്കുമ്പോൾ ഓരോ വർഷവും ഏകദേശം 1,200 രോഗികൾക്ക് പരിചരണം നൽകാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പുതിയ സ്‌ട്രോക്ക് യൂണിറ്റിൽ നിന്നും അത്യാധുനിക സൗകര്യത്തോടു കൂടിയ ചികിത്സ നൽകാൻ … Read more

കോർക്ക് സീറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിക്ക് നവ നേതൃത്വം

കോർക്ക് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത് പുതിയ പ്രതിനിധിയംഗംങ്ങൾ . പുതിയ കൈക്കാരൻമാരായി Abin Joseph, Tessy Mathew, Savio Jose എന്നിവരെയും, സെക്രട്ടറിയായി Lijo Joseph, പി. ആർ. ഒ. Jaison Joseph, സഭാ യോഗം പ്രതിനിധികളായി ThomasKutty Eyalil, Sibin K. Abraham എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ October 23 ഞായറാഴ്ച, വിൽട്ടൺ സെന്റ്. ജോസഫ് ദൈവാലയത്തിൽ, വി. കുർബാന മധ്യേ ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിലിന്റെ … Read more

അയർലൻഡിൽ വീണ്ടും കഞ്ചാവ് വേട്ട; 700,000 യൂറോയുടെ കഞ്ചാവുമായി കോർക്കിൽ ഒരാൾ പിടിയിൽ

700,000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് കോർക്കിൽ 49 കാരൻ അറസ്റ്റിൽ.ദക്ഷിണമേഖലയിലെ സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ഗാർഡയുടെ പരിശോധനയിലാണ് ഏഴുലക്ഷം യൂറോ മൂല്യമുള്ള കഞ്ചാവുമായി മധ്യവയസ്‌കൻ അറസ്റ്റിലാവുന്നത്. ഓപ്പറേഷന്റെ ഭാഗമായി 35 കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഗാർഡ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാളെ അറസ്റ്റ് ചെയ്തു, Togher ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. അന്വേഷണങ്ങൾ തുടരുകയാണെന്ന് ഗാർഡ വക്താക്കൾ വ്യക്തമാക്കി.