ശില്പങ്ങൾ സ്ഥാപിക്കാൻ 600,000 യൂറോയുടെ പദ്ധതിയുമായി ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിനിലെ പാർക്കുകളിലും പൊതു ഇടങ്ങളിലുമായി ശില്പങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ. അടുത്ത 18 മാസത്തിനുള്ളിൽ നഗരത്തിലെ വിവിധ ഇടങ്ങളിലായി ആറ് ശില്പങ്ങളാണ് കൗൺസിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 600,000 യൂറോ ചെലവാക്കും. ശില്പങ്ങൾ സ്ഥാപിക്കുന്നതിനുള്ള Sculpture Dublin പദ്ധതി പ്രഖ്യാപനത്തിലാണ് Lord Mayor Hazel Chu ഇക്കാര്യം അറിയിച്ചത്. ഡബ്ലിൻ സിറ്റി കൗൺസിൽ ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലാകും ശില്പങ്ങൾ സ്ഥാപിക്കുക. ബാലിഫെർമോട്ട് പീപ്പിൾസ് പാർക്ക്, ബാലിഫെർമോട്ട്; ബുഷി പാർക്ക്, ടെറിനൂർ; കിൽഡോണൻ … Read more

ഡബ്ലിൻ മലയാളിയുടെ മാതാവ് അന്തരിച്ചു

ഡബ്ലിൻ : കോതമംഗലം കിഴക്കേത്തലക്കൽ കുമ്പുക്കൽ പരേതനായ കെ.ജെ.തോമസിന്റെ ഭാര്യ ലൂസി തോമസ് (61 )നിര്യാതയായി . പരേത കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ലാത്തോട്ടം കുടുംബാംഗം . മക്കൾ :എച്ചു ജോർജ് (അയർലണ്ട് ),ബിച്ചു ജോയി ,എബി ,ബിബി നോബി . മരുമക്കൾ :ജോർജ് മാത്യു പ്ലാത്തോട്ടം (ഡബ്ലിൻ , അരുവിത്തുറ ) ,ജോയി തോമസ് അക്കരപട്ടിയേക്കൽ (അയ്യൻന്തോൾ) ,നോബി ഫ്രാൻസിസ് പാലക്കാട്ട് (അരിക്കുഴ ). സംസ്കാരം പിന്നീട്

ഡബ്ലിൻ സീറോ മലബാർ സഭയിൽ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന ആരംഭിക്കുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഗവൺമെൻറ് നിർദ്ദേശപ്രകാരം താൽക്കാലികമായി നിർത്തിവെച്ച വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന അർപ്പണം ഈയാഴ്ച ഭാഗീകമായി പുനരാരംഭിക്കുന്നു.  ഗവൺമെൻറിന്റേയും HSE യുടെയും, ഡബ്ലിൻ അതിരൂപതയുടെയും കർശന നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിശുദ്ധ കുർബാന അർപ്പണം.  ആദ്യഘട്ടമെന്ന നിലയിൽ റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഇന്ന് (ജൂൺ 29 തിങ്കൾ) മുതൽ വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.. ആദ്യം പേര് തരുന്ന 48 പേർക്കാണ് അവസരം.. ഈ … Read more

ഡബ്ലിൻ നോർത്തിൽ അഴിഞ്ഞാടുന്ന കൗമാരക്കാരുടെയും , യുവാക്കളുടെയും സംഘങ്ങൾ ഭീതി പടർത്തുന്നു

കോവിഡും നേരത്തേയെത്തിയ അവധിക്കാലവും എല്ലാം കൗമാരക്കാരെയും യുവാക്കളെയും അഴിഞ്ഞാടാൻ പ്രേരിപ്പിക്കുന്നുവോ? ഡബ്ലിൻ നോർത്തിലെ വിവിധ ഇടങ്ങളിൽ അടുത്തിടെ കൗമാരക്കാരും, യുവാക്കളും സംഘം ചേർന്ന് അതിക്രമങ്ങൾ അഴിച്ചു വിടുന്നത് ജനങ്ങൾ ഭീതി പടർത്തുന്നു. ഗാർഡ പലപ്പോഴും നോക്കുകുത്തിയാവുമ്പോൾ ഇന്ത്യൻ വംശജരും ഈ സംഘങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നു. കഴിഞ്ഞ ആഴ്ച Mulhuddart -ൽ പകൽ വെളിച്ചത്തിൽ കൂസലില്ലാതെ തോക്കുമായി സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . ഇതേ തുടർന്ന് ഗാർഡ നടത്തിയ റെയ്‌ഡിൽ ആറ് shotgun തിരകളും … Read more

ഡബ്ലിനിലെ Non-EEA വിദ്യാർത്ഥികൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ പുതുക്കൽ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി

ഡബ്ലിനിലെ Non-EEA വിദ്യാർത്ഥികൾക്ക് അയർലണ്ടിൽ താമസിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ പുതുക്കൽ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി ജസ്റ്റിസ് ആൻഡ് ഇക്വാളിറ്റി വകുപ്പുമന്ത്രി Charli Flanagan പ്രഖ്യാപിച്ചു. രജിസ്ട്രേഷൻ പുതുക്കുന്നതിനായി വിദ്യാർത്ഥികൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും, ഡബ്ലിനിൽ താമസിക്കുന്ന മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷൻ പുതുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കുകയും, ആവശ്യമായ രേഖകളുടെ പകർപ്പുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഫീസ് അടയ്ക്കുകയും ചെയ്യണം. തുടർന്ന് രജിസ്റ്റേർഡ് … Read more

ഡബ്ലിനിൽ ഗാർഡ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം: സ്പെഷ്യൽ ക്രിമിനൽ കോടതിയിൽ വാദം തുടങ്ങി

മിഷ്യൻ ഗണ്ണുമായി ഗാർഡ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സ്പെഷ്യൽ ക്രിമിനൽ കോടതി വാദം കേട്ടു. മാരകായുധം കയ്യിൽ സൂക്ഷിക്കുക, ഡ്യൂട്ടി തടസപ്പെടുുത്തുക, കൊലപാതക ശ്രമം എന്നിവയാണ് പ്രതിക്കെതിരെയുള്ള കുറ്റപത്രം. Ballymun പ്രദേശവാസിയായ Derek Devoy (37) ആണ് പ്രതി. കേസ് പരിഗണിച്ച കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. ഡബ്ലിൻ Ballymun നിലെ Crannogue റോഡിൽ ഒരു ഗാർഡ ഉദ്യോഗസ്ഥനെ പ്രതി ആക്രമിച്ചു. 2019 മാർച്ച് 11നാണ് സംഭവം. ഇതിനുശേഷം അന്നേ ദിവസം തന്നെ മറ്റൊരു സ്ഥലത്തു … Read more

ഡബ്ലിനിലെ St Anne’s Park-ലെ പീസ് ട്രീ ശില്പത്തിന് തീയിട്ടു, അക്രമികൾക്കുണ്ടോ സമാധാനം, പിന്നല്ലെ സമാധാന മരം!

ഡബ്ലിനിലെ സെന്റ് ആൻസ് പാർക്കിന്റെ സമീപത്തു, സമാധാനത്തിൻ്റെ തണൽ ചൊരിഞ്ഞ പീസ് ട്രീ ശില്പത്തിന് പൊള്ളി. മോഷ്ടാക്കൾ പീസ് ട്രീയിൽ അസമാധാനത്തിൻ്റെ തീക്കാറ്റ് വിതച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഈ നിഷ്ഠൂര സംഭവം നടന്നത്. സംഭവത്തിൽ ഗാർഡായ് അന്വേഷണം ആരംഭിച്ചു. തീ പിടിച്ചതിനെ തുടർന്ന് ശില്പത്തിൻ്റെ വലിയൊരു ഭാഗം കത്തിക്കരിഞ്ഞ് വികൃതമായി. അക്രമണത്താൽ കരിമര ശില്പമായി അത് രൂപാന്തരപ്പെട്ടു. വടക്കൻ ഡബ്ലിൻ തീരപ്രദേശത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ശാന്തതയുടെ ശിൽപം. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തെ യുവാക്കൾ … Read more

സമുറായി വാളുപയോഗിച്ച് ഡബ്ലിൻ ബ്ലാഞ്ചർസ്റ്റൗണിൽ വീട്ടമ്മയെ വെട്ടിക്കൊന്നു; ടാക്സി ഡ്രൈവർ ആയ ഭർത്താവ് അറസ്റ്റിൽ

നോർത്ത് ഡബ്ളിൻ ക്ലോൻസില്ലയിലെ  വില്ലോ വുഡ് ഗ്രോവ് എസ്റ്റേറ്റിൽ വീട്ടമ്മയെ സാമുറായി വാളുപയോഗിച്ച് വെട്ടിക്കൊന്നു. രണ്ടുമക്കളുടെ മാതാവിനെ ആണ് വെട്ടിക്കൊന്നത്. ഭർത്താവ് പോലീസ് കസ്റ്റഡിയിലാണ്. നോർത്ത് ഡബ്ളിനിലെ വില്ലോ വുഡ് ഗ്രോവ് എസ്റ്റേറ്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വീട്ടമ്മയുടെ ഭർത്താവ് ടാക്സി ഡ്രൈവറായ വില്യമിനെ ഗാർഡ മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ ഒടുവിൽ അറസ്റ്റ് ചെയ്തു.

ഡബ്ലിനിലെ വൻകിട കോ-ലിവിംഗ് (താമസ സൗകര്യം പങ്കിടൽ) പദ്ധതിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം

കോവിഡ് -19 പ്രതിസന്ധിക്കിടയിൽ വൻകിട കോ-ലീവിംഗ് പദ്ധതിക്ക് അനുമതി കൊടുത്തത് വിവാദത്തിനിടയാക്കി. യഥാർത്ഥ ഹൗസിങ്ങിന് എതിരായ നീക്കമാണിതെന്ന് ഹൗസിങ് പ്രവർത്തകർ ആരോപിച്ചു. എല്ലാവർക്കും വീടെന്ന സ്വപ്നത്തിന് ഇരുട്ടടിയായി കോ-ലിവിംഗ് പദ്ധതികൾ മാറുന്നുവെന്നും പ്രക്ഷോഭകർ. അതിനാൽ കോറോണ ഭീതിക്കിടയിൽ, ശാരീരിക അകലം പാലിക്കേണ്ട സമയത്ത്, ഇതുമായി മുന്നോട്ട് പോകരുതെന്ന് സർക്കാറിന് നാഷണൽ പബ്ലിക് ഹെൽത്ത്‌ എമർജൻസി ടീം (NPHET) നിർദ്ദേശം നൽകണമെന്ന് ഇവർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മാർച്ച് 30 ന് ഡബ്ലിൻ സിറ്റി കൗൺസിൽ ഡബ്ലിനിലെ ലിബർട്ടീസിലെ Fumbally Lane-ൽ  … Read more

ഡബ്ലിനിലെ സർവീസ് സ്റ്റേഷനിൽ സായുധരായി കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിലായി

കവർച്ചയെത്തുടർന്ന് ഗാർഡ ഡോഗ് യൂണിറ്റിനെയും എയർ സപ്പോർട്ട് യൂണിറ്റിൻ്റെയും സഹായത്തോടെ പ്രതികളെ പിടികൂടി.ഇന്നലെ രാത്രി ഡബ്ലിനിലെ ഒരു സർവീസ് സ്റ്റേഷനിൽ നടന്ന കവർച്ചയെ തുടർന്ന് 30ഉം 40ഉം വയസ് പ്രായം തോന്നിക്കുന്നരണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഡബ്ലിനിലെ പോർട്ട്മാർനോക്കിൽ കടയിൽ കയറി കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതി മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഗാർഡ ഡോഗ് യൂണിറ്റ്, എയർ സപ്പോർട്ട് യൂണിറ്റ് എന്നിവയുൾപ്പെടെയുള്ള യൂണിറ്റുകളുടെ സഹായത്തോടെ … Read more