ആയുധധാരികളായ കൗമാര സംഘങ്ങൾ ഡബ്ലിൻ പ്രാന്തപ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്നു: ജുവനൈൽ നിയമം പരിഷ്ക്കക്കരിക്കണമെന്നാവശ്യം

കൗമാരക്കാരിൽ അക്രമ സ്വഭാവം വർധിക്കുന്നതായി റിപ്പോർട്ട്‌. അടുത്തിടെ ഡബ്ലിനിൽ യുവാക്കൾ നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജുവനൈൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ മാത്രം, സട്ടൺ, പോർട്ട്മാർനോക്ക്, ബാൽ‌ഡോയിൽ, ടല്ലാഗ്, റിംഗ്‌സെൻഡ്, കിൽ‌ബാരാക്ക് എന്നിവിടങ്ങളിൽ കൗമാരസംഘങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധിപേരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ പരിഹരിക്കുന്നതിന് ഡബ്ലിനിലുടനീളം ഗാർഡയുടെ സാന്നിധ്യം വർദ്ധിപ്പിക്കുക മാത്രമല്ല, ജുവനൈൽ കുറ്റകൃത്യങ്ങൾക്കെതിരായ അയർലണ്ടിലെ നിയമങ്ങളിൽ ഭേദഗതി … Read more

ലോക്ക്ഡൗൺ മൂലം ഇന്ത്യയിൽ കുടുങ്ങിയ 55 ആരോഗ്യ പ്രവർത്തകർ അയർലണ്ടിൽ തിരിച്ചെത്തി

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തിൽ 55 ഓളം ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്ച ഇന്ത്യയിൽ നിന്ന് അയർലണ്ടിലെത്തി. ഇവർ ന്യൂഡൽഹിയിൽ നിന്നും തിരിച്ച് ചൊവ്വാഴ്ച വൈകുന്നേരം ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ എത്തി. ചുമതലകൾ ആരംഭിക്കുന്നതിനുമുമ്പ് 14 ദിവസത്തെ കോറൻറ്റയിൻ നടപടിക്ക് വിധേയമാകും. ഇന്ത്യയിൽ നിന്ന് ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ ആരോഗ്യ സംരക്ഷണ വിദഗ്ധരിൽ ഒരാളാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഫാർമസിസ്റ്റ് കൃഷ്ണ പ്രിയ കൊടുമാട് വെങ്കിട്ടരാമൻ. ഫെബ്രുവരിയിൽ അയർലണ്ടിൽ മുഴുവൻ … Read more

ഡബ്ലിൻ മൃഗശാല തുറക്കും: സന്ദർശനം ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച്

ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് നാളെ മുതൽ ഡബ്ലിൻ മൃഗശാല പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മൃഗശാല ഉദ്യോഗസ്ഥർ അറിയിച്ചു. സന്ദർശകർക്കുള്ള ടിക്കറ്റുകൾ മൃഗശാലയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ടിക്കറ്റുകൾ മൃഗശാല കൗണ്ടറുകളിൽ നിന്നും വിൽക്കില്ല. സന്ദർശന സമയം രണ്ട് സെഷനുകളായി തിരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെയും, ഉച്ചകഴിഞ്ഞ് 2 മുതൽ വൈകുന്നേരം 5.30 വരെയും മാത്രമേ പ്രവേശനം അനുവദിക്കൂ. പരമാവധി 500 ആളുകളെ മാത്രമേ ഒരേ … Read more

കോവിഡ് -19: ഡബ്ലിൻ നോർത്ത് ഭാഗങ്ങളിൽ വൈറസ്‌ ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്

ഡബ്ലിനിലെ വടക്കൻ പ്രദേശങ്ങളിൽ കൊറോണ വൈറസ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു. അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഡബ്ലിനിലാണ്. തലസ്ഥാനത്ത്‌ ഇതുവരെ 2,183 കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്യുകയും 115 പേർ മരണമടയുകയും ചെയ്തു. ഡബ്ലിനിലെ ഗ്ലാസ്നെവിൻ, ഫിബ്സ്ബോറോ, കാബ്ര, ഫിംഗ്ലാസ്, ബ്ലാഞ്ചാർഡ്സ്റ്റൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡബ്ലിന്റെ വടക്കൻ പ്രദേശമായ കൂലോക്ക് മുതൽ ഹൗത്ത്, സ്കറീസ് വരെയുള്ള പ്രദേശങ്ങളിൽ 2,164 പേർക്ക് … Read more

ഡബ്ലിനിൽ വീടിന് തീപിടിത്തം: രണ്ട് പേർ മരിച്ചു

ഡബ്ലിനിലെ ഡ്രിംനാഗിലെ ലാൻസ്‌ഡൗൺ വാലിയിലെ വീട്ടിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് വീട്ടിൽ തീപിടുത്തമുണ്ടായത്. അറുപതിനും എഴുപതിനുമിടയിൽ പ്രായമുള്ള രണ്ടുപേരുടെ മൃതദേഹമാണ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയതെന്ന് ഗാർഡ അറിയിച്ചു. എമർജൻസി ടീം ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രണ്ടുപേരുടെയും മൃതദേഹങ്ങൾ ഡബ്ലിൻ സിറ്റി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന്റെ  റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ കൂടുതൽ അന്വേഷണം … Read more

ഡബ്ലിനിൽ മരം കാറിൽ വീണ് യുവതിക്ക് പരിക്ക്

രാവിലെ 9 മണിക്ക് Drumcondra- യിലെ Clonliffe റോഡിലാണ് സംഭവം. ചെറിയ പരിക്കുകളോടെ യുവതി സംഭവസ്ഥലത്ത് ചികിത്സ തേടി. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മറ്റ് യാത്രക്കാർക്കൊന്നും മരം വീണതു മൂലമുണ്ടായ യാത്രാ തടസങ്ങളൊഴിച്ച് മറ്റ് കുഴപ്പങ്ങളില്ല. റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ചേലാകർമ്മം, ഡബ്ളിനിൽ നൈജീരിയൻ വംശജൻ അറസ്റ്റിൽ

ജനനേന്ദ്രിയ ഭാഗത്ത്‌ മാരകമായ മുറിവ് ഉണ്ടാക്കിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ 10 മാസം പ്രായമുള്ള ആൺ കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സ പ്രവേശിപ്പിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരവിപ്പിക്കുക പോലും ചെയ്യാതെയാണ് വ്യാജ ഡോക്ടർ ചമഞ്ഞയാൾ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയതിന് 55 വയസ് പ്രായമുള്ളയാളെ ഗാർഡ അറസ്റ്റ് ചെയ്തു. 20 വർഷമായി അയർലണ്ടിൽ താമസിക്കുന്ന നൈജീരിയയിൽ നിന്നുള്ള ഫിലിപ്പ് ഓഗ്‌വെ എന്നയാളാണ് അറസ്റ്റിലായത്. മതപരമായ … Read more

സാമൂഹിക അകലം പാലിക്കാം: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും കൂടുതൽ സ്ഥലം വിട്ടുനൽകി Phoenix പാർക്ക്

കോവിഡ്-19 വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡബ്ലിനിലെ Phoenix പാർക്കിൽ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സ്ഥലം വിട്ടുനൽകും. വാഹനപാർക്കിംഗിനായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ വിട്ടുനൽകിയതിലൂടെ മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടി സ്ഥലം സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചെസ്റ്റർഫീൽഡ് അവന്യൂവിന്റെ ഇരുവശത്തുമുള്ള പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമായിട്ടാണ് നൽകുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനും പാർക്കിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഈ നടപടി സഹായകമാകും. നിലവിലുള്ളതിനേക്കാൾ 25% അധികവീതി ഇരുവശത്തും സൈക്കിൾ … Read more

ഹാർഡ്‌വെയർ സ്റ്റോറുകളിൽ പൊതുവെ തിരക്കേറിയ രണ്ട് ദിനങ്ങൾ; പെയിന്റ്, പ്ലാൻറുകൾ എന്നിവക്ക് കൂടുതൽ ഡിമാൻ്റ്

ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഹാർഡ്‌വെയർ സ്റ്റോറുകൾ തുറന്നിട്ട് രണ്ട് ദിനങ്ങൾ പൂർത്തിയാക്കിയപ്പോൾ ചില ഷോപ്പുകൾക്ക് പുറത്ത് നീണ്ട ക്യൂ അനുഭവപ്പെട്ടു.    കോവിഡ് -19 പാൻഡെമിക് സമയത്ത് ഹാർഡ്‌വെയർ സ്റ്റോറുകൾ ഇത്തരത്തിൽ വാങ്ങൽ ആഘോഷത്തിന്റെയും അസ്വസ്ഥതയുടെയും ഉറവിടമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒന്നാം ഘട്ടത്തിന്റെ ആദ്യ ദിവസം ഇത്തരം കടകൾക്ക് പുറത്ത് ക്യൂ രൂപപ്പെട്ടപ്പോൾ ജനങ്ങളും അധികാരികളും അത്ഭുതപ്പെട്ടു. രാജ്യത്തുടനീളം ഹാർഡ്‌വെയർ സ്റ്റോറുകൾ വീണ്ടും തുറന്നത് ആളുകൾ ശരിക്കും പ്രയോജനപ്പെടുത്തിയതിനാൽ ചെറിയ കടകയിൽ പോലും … Read more