യുഎസിന്റെ 20% നികുതിനയത്തിൽ മരുന്നുകൾ ഇല്ല; ഐറിഷ് ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താൽക്കാലിക ആശ്വാസം

യുഎസിന്റെ പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഏപ്രില്‍ 5 മുതല്‍ 10% നികുതി ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ബുധനാഴ്ച വ്യക്തമാക്കിയത്. ഏപ്രില്‍ 9 മുതല്‍ മറ്റ് ചില തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ‘പകരത്തിന് പകരമായി’ മറ്റൊരു 10% അധികനികുതി കൂടി ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ നികുതിയില്‍ നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് അയര്‍ലണ്ടിന് ആശ്വാസകരമായിരിക്കുന്നത്. … Read more

പലിശനിരക്ക് വീണ്ടും കുറച്ച് സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് സന്തോഷവാർത്ത

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരക്ക് .25% കുറച്ചതോടെ നിലവിലെ നിരക്ക് 2.5% ആയി. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം. പണപ്പെരുപ്പം … Read more

പുതുവർഷത്തിൽ അയർലണ്ടിന്റെ ടാക്സ് വരുമാനം കുതിച്ചുയർന്നു; ആദ്യ 2 മാസങ്ങളിൽ 12% വർദ്ധന

2025-ലെ ആദ്യ രണ്ട് മാസങ്ങളിലായി ടാക്‌സ് ഇനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 13.5 ബില്യണ്‍ യൂറോ. 2024-ലെ ആദ്യ രണ്ട് മാസങ്ങളെക്കാള്‍ 12.1% വര്‍ദ്ധനയാണ് ടാക്‌സ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിപ്രകാരം ആപ്പിള്‍ കമ്പനിയില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന 1.7 ബില്യണ്‍ യൂറോ ഒഴിവാക്കിയുള്ള തുകയാണിത്. ഈ വര്‍ഷം ലഭിച്ച ആകെ ടാക്‌സ് വരുമാനത്തില്‍ 5.7 ബില്യണ്‍ യൂറോ ഇന്‍കം ടാക്‌സ് ഇനത്തിലാണ്. 5.8% ആണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ … Read more

രൂപയ്‌ക്കെതിരെ യൂറോയ്ക്ക് സർവകാല റെക്കോർഡ്; വിനിമയനിരക്ക് 94 രൂപ കടന്നു

ഇന്ത്യന്‍ രൂപയ്ക്ക് എതിരെ യൂറോയ്ക്ക് റെക്കോര്‍ഡ് വിനിമയ നേട്ടം. രൂപയുമായുള്ള യൂറോയുടെ വിനിമയനിരക്ക് ഇന്ന് (2025 മാര്‍ച്ച് 6) സര്‍വ്വകാല റെക്കോര്‍ഡായ 94 രൂപ കടന്നു. നിലവില്‍ 1 യൂറോയ്ക്ക് 94.0860 രൂപ എന്നതാണ് വിനിമയനിരക്ക്.

അയര്‍ലണ്ടില്‍ പണപെരുപ്പം 1.5% വർദ്ധിച്ചു: CSO

CSO തയ്യാറാക്കിയ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസ് (HICP)ന്റെ പുതിയ ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം അയര്‍ലണ്ടിലെ പണപെരുപ്പം ജനുവരി മാസം വരെയുള്ള 12 മാസത്തില്‍ 1.5 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു. ഡിസംബർ മാസം വരെയുള്ള 12 മാസത്തെ അപേക്ഷിച്ച് 1 ശതമാനം വര്‍ധനവാണ് ഇത്. CSO കണക്കുകൾ പ്രകാരം, ഈ മാസത്തിൽ എനർജി വില 2 ശതമാനം ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വര്‍ഷത്തില്‍ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവിലകൾ ഈ മാസം 1 ശതമാനത്തിന്‍റെ … Read more

അയർലണ്ടിൽ ടാക്സ് വരുമാനം വർദ്ധിച്ചു; സമ്പദ് വ്യവസ്ഥ ശക്തമെന്ന് ധനകാര്യ മന്ത്രി

അയര്‍ലണ്ടിന്റെ ടാക്‌സ് വരുമാനം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 68.2% ബില്യണ്‍ യൂറോ ആണെന്ന് ധനകാര്യവകുപ്പ്. 2023-ലെ സമാനകാലയളവിനെ അപേക്ഷിച്ച് ടാക്‌സ് വരുമാനത്തില്‍ 6.8 ബില്യണ്‍ യൂറോ (11%) വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍കം ടാക്‌സ് വരുമാനം 1.6 ബില്യണ്‍ വര്‍ദ്ധിച്ച് (7.1%) 24.8 ബില്യണ്‍ യൂറോയും, VAT റവന്യൂ 1.2 ബില്യണ്‍ വര്‍ദ്ധിച്ച് (7.0%), 17.9 ബില്യണും, കോര്‍പ്പറേഷന്‍ ടാക്‌സ് 3.4 ബില്യണ്‍ വര്‍ദ്ധിച്ച് (23.3%) 17.8 ബില്യണ്‍ യൂറോ ആയതായും ധനകാര്യവകുപ്പ് അറിയിച്ചു. 2024 … Read more

അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഭക്ഷ്യ, ഗതാഗത ചെലവ് കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ പണപ്പെരുപ്പം 1.1% ആയാണ് കുറഞ്ഞത്. അതേസമയം അയര്‍ലണ്ടിന്റെ EU Harmonised Index of Consumer Prices (HICP) ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ 1.1% വര്‍ദ്ധിച്ചിട്ടുമുണ്ട്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഒരു മാസത്തിനിടെ 0.1% ആണ് വര്‍ദ്ധന. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 1.5% ആയിരുന്നു HICP വര്‍ദ്ധന. ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഊര്‍ജ്ജവില 9.5% കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അതേസമയം ഭക്ഷ്യവില 2% … Read more

മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ് വരുത്തി AIB; ഗുണകരമാകുന്നത് ആർക്കൊക്കെ?

തങ്ങളുടെ നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ് വരുത്തി AIB. 250,000 യൂറോയോ അതിലധികമോ ലോണ്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ 3 മുതല്‍ പലിശനിരക്കില്‍ 0.25% കുറവ് വരുത്തുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണിത്. നിലവില്‍ ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്ത ഉപഭോക്താക്കള്‍ക്കും കുറഞ്ഞത് 250,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്താലും അര്‍ഹരാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് നിലവില്‍ ശരാശരി ഒരു … Read more

അയർലണ്ടിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു; പക്ഷെ ഗതാഗതച്ചെലവ് കുത്തനെ ഉയർന്നു

അയര്‍ലണ്ടിലെ വാര്‍ഷിക പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) മെയ് മാസത്തെ റിപ്പോര്‍ട്ടില്‍ 2.6% ആണ് രാജ്യത്തെ പണപ്പെരുപ്പം. അതേസമയം ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം ചെലവ് വര്‍ദ്ധിച്ചത് ഗതാഗത മേഖലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6.7% ആണ് ഒരു വര്‍ഷത്തിനിടെയുള്ള ഗതാഗതച്ചെലവ് വര്‍ദ്ധന. റസ്റ്ററന്റ്, ഹോട്ടല്‍ മേഖലയാണ് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ (4.7% വിലവര്‍ദ്ധന). പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങളുടെ വിലവര്‍ദ്ധനയാണ് രാജ്യത്ത് ഗതാഗതച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. പെട്രോളിന് 14.5 ശതമാനവും, ഡീസലിന് 17.5 ശതമാനവുമാണ് … Read more

അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥയിൽ 1.4% വളർച്ച; മുന്നോട്ടും പ്രതീക്ഷിക്കുന്നത് വലിയ തിരിച്ചുവരവ്

അയര്‍ലണ്ടിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥ 1.4% വളര്‍ച്ച പ്രാപിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കാണിത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ (2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഉണ്ടായിരിക്കുന്ന ഈ വര്‍ദ്ധന, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിക്കുന്ന ഏറ്റവും വലിയ പാദാനുപാദ വളര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ എണ്ണം വളരെയധികമാണ് എന്നതിനാല്‍ gross domestic product (GDP) വച്ച് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കൃത്യമായി … Read more