അയര്‍ലണ്ടില്‍ ആകാശക്കാഴ്ചയൊരുക്കി സൂപ്പര്‍മൂണ്‍ ഇന്ന് ഉദിക്കും.

  മാനത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ന് രാത്രിയില്‍ ചന്ദ്രന്‍ ഭൂമിയുടെ അടുത്തേക്ക് വരും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനായിരിക്കും ഇന്ന് മാനത്ത് ഉദിക്കുക. വലിപ്പത്തില്‍ ഉദിക്കുന്ന ചന്ദ്രനെ സൂപ്പര്‍മൂണ്‍ എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. ചന്ദ്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. ചന്ദ്രന്‍ സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 226,000 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയത്ത് ചന്ദ്രനും … Read more

ഇന്റ്റര്‍നെറ്റ് തട്ടിപ്പുകള്‍ അയര്‍ലണ്ടില്‍ വര്‍ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് സൈബര്‍ വിദഗ്ദര്‍

ഇന്റര്‍നെറ്റിന്റെ ഉപയോഗം പെരുകുന്നതോടൊപ്പം നെറ്റ് വഴിയുള്ള വഞ്ചനയും അയര്‍ലണ്ടില്‍ പെരുകുകയാണ്. ഇന്റര്‍നെറ്റിലൂടെ ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണാപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പെരുകുന്നത്. വിപുലമായ സുരക്ഷാസംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അയര്‍ലണ്ടില്‍ ആകമാനം സൈബര്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിലൂടെ ബാങ്കുകളില്‍ നടത്തിയ തട്ടിപ്പുകള്‍ രണ്ടു വര്‍ഷം കൊണ്ട് നിലവില്‍ ഊള്ളതിനേക്കാള്‍ അനേകം ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ കുറെ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഓരോ ക്രിമിനല്‍ സംഘങ്ങളും ലക്ഷക്കണക്കിന് യൂറോ സമ്പാദിച്ചതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇന്റര്‍നെറ്റ് … Read more

ക്രിസ്തുമസ് രാത്രിയില്‍ വിറ്റുപോകാത്ത ഫ്രഷ് ഭക്ഷണ സാധനങ്ങള്‍ ചാരിറ്റികള്‍ക്ക് നല്‍കാനൊരുങ്ങി ആള്‍ഡി

  ക്രിസ്തുമസ് രാത്രിയില്‍ ക്ലോസ് ചെയ്യുമ്പോള്‍ അതുവരെ വിറ്റുപോകാത്ത ഫ്രഷ് ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുമെന്ന് ആള്‍ഡി. ചാരിറ്റികള്‍ക്കു മറ്റ് സമാന സംഘടനകള്‍ക്കും ഇത് കൈമാറാനാണ് പരിപാടി. ക്രിസ്തുമസ് അവധികള്‍ക്കായി ആള്‍ഡി സ്റ്റോറുകള്‍ അടക്കുന്ന സമയത്ത് ഈ വിധത്തില്‍ മിച്ചം വരുന്ന സാധനങ്ങള്‍ ശേഖരിക്കണമെന്ന് സന്നദ്ധ സംഘടനകളോട് ആള്‍ഡി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം പാഴാകാതിരിക്കാനും ഫുഡ്ബാങ്കുകള്‍ പോലെയുള്ള സംവിധാനങ്ങളെ സഹായിക്കാനുമാണ് ഈ പദ്ധതിയെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്റെ വിശദീകരണം. ക്രിസ്തുമസ് തലേന്ന് വൈകിട്ട് നാല് മണിക്കാണ് ആള്‍ഡി … Read more

അയര്‍ലണ്ടില്‍ ടാക്‌സ് റീഫണ്ടിങ്ങിനെക്കുറിച്ച് അറിയാതെ അനേകര്‍

  ആഴ്ചയിലോ മാസം തോറുമോ എത്രമാത്രം നികുതി കൊടുക്കുന്നു എന്നതിനെക്കുറിച്ച് ഐറിഷ് തൊഴിലാളികളില്‍ 64 ശതമാനം പേര്‍ക്കും യാതൊരു ബോധ്യവുമില്ലെന്ന് കണ്ടെത്തല്‍. ഹെല്‍ത്ത്, ട്യൂഷന്‍, ഫ്‌ളാറ്റ് റേറ്റ്, റെന്റ്, നഴ്‌സിങ് ഹോം ഫീസ് എന്നിങ്ങനെ ഈ ടാക്‌സില്‍ ഒരു പരിധിവരെ തുക നമുക്ക് റീഫണ്ട് ലഭിക്കുന്നതാണ് എന്നതാണ് സത്യം. ഇക്കാര്യമറിയാത്തിനാല്‍ നമ്മളില്‍ പലരും റീഫണ്ട് വാങ്ങാറില്ലെന്നു മാത്രം. അയര്‍ലണ്ടില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിദേശ ജോലിക്കാരില്‍ മിക്കവര്‍ക്കും റീഫണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പോലും വേണ്ടത്ര അറിവില്ലെന്നാണ് അയര്‍ലണ്ടിലെ … Read more

ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങളില്‍ ഇടം പിടിച്ച് ഡബ്ലിന്‍

  ലോകത്തിലെ അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ഡബ്ലിന്‍ നാലാം സ്ഥാനത്ത്. 2017ലെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രാത്രി സന്ദര്‍ശകരുടെ എണ്ണം വിലയിരുത്തിയുള്ള ഹോസ്റ്റല്‍ വേള്‍ഡ് സര്‍വേയിലാണ് ഡബ്ലിന്‍ നഗരം ആദ്യ നിരയില്‍ ഇടംപിടിച്ചത്. 27 രാജ്യങ്ങളിലെ 41 നഗരങ്ങളില്‍ നിന്നുള്ള 4,100 പേരില്‍ നടത്തിയ സര്‍വേയിലാണ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. രാത്രി ജീവിതത്തിന്റെ ഗുണനിലവാരം, ചെലവ്, ചുറ്റുപാടുകള്‍, സുരക്ഷ, തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിച്ചത്. എല്ലാ മേഖലയിലും ഡബ്ലിന്‍ നഗരം വളരെ നന്നായി … Read more

അയര്‍ലണ്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം മലഹൈഡില്‍

  പാക്കിസ്ഥാനെതിരെ അടുത്ത വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന അയര്‍ലണ്ടിന്റെ ചരിത്ര മത്സരം ഡബ്ലിനിലെ മലഹൈഡില്‍ അരങ്ങേറും. മേയ് 11-15 വരെയുള്ള ദിവസങ്ങളിലാണ് ടെസ്റ്റ് മത്സരം നടക്കുക. ഈ മാസം ജൂണിലാണ് അഫ്ഗാനിസ്ഥാനോടൊപ്പം അയര്‍ലണ്ടിനും ടെസ്റ്റ് പദവി ലഭിക്കുന്നത്. നവംബര്‍ 22 മുതല്‍ മത്സരത്തിന്റെ ടിക്കറ്റ് വില്പനയും അയര്‍ലണ്ട് ആരംഭിച്ചിട്ടുണ്ട്. മലഹൈഡില്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ കീഴിലുള്ള മൈതാനത്തിലാണ് അയര്‍ലണ്ട് ക്രിക്കറ്റിലെ ചരിത്രപരമായ ടെസ്റ്റ് മത്സരം അരങ്ങേറുക. 2017 ജൂണിലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ഐസിസി അംഗത്വം നേടിയത്. 2007 … Read more

ബേബി ഫുഡില്‍ മധുരത്തിന്റെ അളവ് കുറച്ച് കെല്ലോഗ്

ഡബ്ലിന്‍: കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ആഹാരപദാര്‍ത്ഥത്തില്‍ നിന്നും മധുരത്തിന്റെ അളവ് കുറക്കാന്‍ ഒരുങ്ങി കെല്ലോഗ്. കൊക്കോ പോപ്‌സ്, റൈസ് ക്രിസ്പീസ് എന്നിവയില്‍ നിന്നും മധുരത്തിന്റെ അളവ് 30 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കി. 100 ഗ്രാം കൊക്കോ പോപ്സില്‍ നിന്നും മധുരത്തിന്റെ അളവ് 30 ശതമാനത്തില്‍ നിന്നും 17 ശതമായി കുറയ്ക്കും. കേല്ലോഗ്ഗിന്റെ ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ പ്രിസര്‍വേറ്റിവുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും. മധുരത്തിന് പുറമെ ബേബി ഫുഡില്‍ നിന്നും ഉപ്പിന്റെ അളവും കുറച്ചുകൊണ്ടുവരും. കുട്ടികളിലെ അമിത വണ്ണം … Read more

ബ്രക്സിറ്റ് വിഷയത്തില്‍ അയര്‍ലണ്ടിനൊപ്പം ഒറ്റക്കെട്ട്: ഇ.യു

ഡബ്ലിന്‍: ബ്രക്സിറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അയര്‍ലണ്ടിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് യൂറോപ്യന്‍ യൂണിയന്‍. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ യു.കെ നിര്‍ദ്ദേശിക്കുന്ന തീരുമാനങ്ങള്‍ അയര്‍ലന്‍ഡിന് സ്വീകാര്യമാണെങ്കില്‍ മാത്രം യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡെസ്‌ക് വ്യക്തമാക്കി. ഡബ്ലിനില്‍ വരേദ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഡെസ്‌ക് ഇ.യുവിന്റെ ബ്രക്സിറ്റ് നയം വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ അംഗം എന്നതിലുപരി അയല്‍രാജ്യം എന്ന നിലയില്‍ നിരവധി കരാറുകള്‍ അയര്‍ലണ്ടും യു.കെയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. യു.കെ ഇ.യുവില്‍ നിന്നും വിട്ടുനില്‍ക്കുന്നതിലൂടെ കരാറുകളിലും കാതലായ … Read more

കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 2 ന്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ എക്യുമിനിക്കല്‍ ക്രിസ്മസ് കരോളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ രണ്ടിന് ശനിയാഴ്ച വൈകിട്ട് 4.30ന് താല കില്‍നമന കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ഡബ്ലിന്‍ ഡപ്യൂട്ടി മേയര്‍ ബ്രിഡ ബോന്നര്‍ ഉദ്ഘാടനം ചെയ്യും. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് താക്കൂര്‍ സിംഗ് മുഖ്യാതിഥിയാകും.മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെട്രോപ്പോളീറ്റന്‍ ക്രിസ്മസ് സന്ദേശം നല്‍കും. അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞ … Read more

5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പൊതുഗതാഗതം സൗജന്യം ; മുതിര്‍ന്നവര്‍ക്ക് ഇടത്തരം യാത്രകള്‍ക്ക് 5% വര്‍ദ്ധനവ്

ഡബ്ലിന്‍: 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇന്ന് മുതല്‍ പൊതുഗതാഗത സൗകര്യങ്ങള്‍ സൗജന്യമായിരിക്കുമെന്ന് രാജ്യത്തെ പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങളായ Bus Éireann, Iarnród Éireann, Luas, Dart and Dublin Bus എന്നിവയില്‍ ഈ സൗജന്യം ലഭ്യമാണ്. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് വരുന്ന ചിലവ് കുറക്കുന്നതിനുള്ള ശ്രമങ്ങളിലാണ് 2014 മുതല്‍ പൊതുഗതാഗത വകുപ്പ്. ക്രിസ്തുമസ് കാലത്ത് ഷോപ്പിംഗിനും സാന്തായെ സന്ദര്‍ശിക്കുന്നതിനുമായി ഡബ്ലിനിലെത്തുന്ന ജനങ്ങള്‍ക്ക് ഈ സൗജന്യം ഏറെ പ്രയോജനകരമായിരിക്കുമെന്ന് … Read more