അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതു വസന്തം …… ജോണ്‍ ചാക്കോ കൊറ്റത്തില്‍ പ്രസിഡന്റ് . ഷാന്റോ കുര്യന്‍ സെകട്ടറി.

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേത്രുത്വം..കഴിഞ്ഞ ഒക്ടോബര്‍ 14നു അയര്‍ലണ്ട് ക്‌നാനായ മക്കളുടെ മഹാസംഗമമായ ‘ഒരുമ’17’ ല്‍ വച്ചു നടന്ന പൊതുസമ്മേളനത്തില്‍ 201718 കാലയളവിലേക്കുള്ള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു.തദവസരത്തില്‍ ആര്‍ച്ചു ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവും , റവ.ഫാ.. സജി മലയില്‍പുത്തന്‍പുരയിലച്ചനും സന്നിഹിതരായിരുന്നു. പ്രസിഡന്റായി കൊറ്റത്തില്‍ ജോണ്‍ ചാക്കോയും വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു. ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ:സെക്രട്ടറി അരുണിമ ജ്യോതിസും. ബിനു ജോസഫ് ലൂക്കോസ് ട്രഷറര്‍,ജോസ് മാത്യു ജോ: ട്രഷറര്‍,കൂടാതെ … Read more

ഐറിഷ് അതിര്‍ത്തി പ്രതിസന്ധി: ബ്രക്സിറ്റ് ചര്‍ച്ച അനിശ്ചിതത്തില്‍

വടക്കന്‍ അയര്‍ലണ്ടും ഐറിഷ് റിപബ്ലിക്ക് തമ്മിലുള്ള അതിര്‍ത്തിയെ കുറിച്ച് കൃത്യമായ നിലപാട് വേണമെന്ന അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ കര്‍ശന നിലപാടെടുത്തതോടെ സ്വീഡനിലെ ഗോദന്‍ബര്‍ഗില്‍ നടന്ന യുറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയിലെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. ചര്‍ച്ചകള്‍ ഇനിയും നീണ്ടുപോകാനുള്ള സാധ്യതകളാണ് കാണുതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രക്സിറ്റ് ചര്‍ച്ചകളിലെ പ്രധാനപ്പെട്ട സാധ്യതകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഏകപക്ഷീയമായി തള്ളിക്കളയുന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ചുവപ്പ് വരവരയ്ക്കാന്‍ അയര്‍ലണ്ട് പ്രധാനമന്ത്രിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളും നിര്‍ബന്ധിതരായതെന്നാണ് ഐറിഷ് ടൈംസ് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിക്കുന്നു. ഡിസംബര്‍ 7, 8, 9 തീയതികളില്‍ താല ഹോളി റോസറി പള്ളിയില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത് . പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ … Read more

ശുബ്‌ഹോ കരോള്‍ സന്ധ്യ ഡിസംബര്‍ 2 ശനിയാഴ്ച ഡബ്ലിനില്‍

അയര്‍ലണ്ടിലെ ക്രൈസ്തവ സഭകളുടെ ഐക്യമായ കേരള ക്രിസ്ത്യന്‍ യൂണിയന്റെ ക്രിസ്തുമസ് കരോള്‍ സന്ധ്യ ശുബ്‌ഹോ ഡിസംബര്‍ 2 ശനിയാഴ്ച ഡബ്ലിനിലെ കില്‍നമന ഹാളില്‍ നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ശുഭ്‌ഹോ ജനപങ്കാളിത്തത്തിലും അവതരണമികവിനാലും ആത്മീയ ഗുരുക്കളുടെയും പ്രഗത്ഭരുടെയും സാന്നിധ്യത്താല്‍ വര്‍ണ്ണാഭമായിരുന്നു.  

വാക്ക് പാലിച്ച് ഗവണ്മെന്റ് ; തിങ്കളാഴ്ച മുതല്‍ വാട്ടര്‍ ചാര്‍ജ്ജ് തിരികെ ലഭിക്കും

വാട്ടര്‍ ചാര്‍ജ്ജ് നല്‍കിയ ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ തിരികെ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐറിഷ് വാട്ടര്‍ ആരംഭിച്ചു കഴിഞ്ഞു. ദിവസേന 30,000 ചെക്കുകള്‍ വീതമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി അയച്ച് നല്‍കുന്നത് ഇതിലൂടെ ഏകദേശം 173 മില്ല്യന്‍ യൂറോയാണ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നത്. ഈ വര്‍ഷാവസാനത്തോടെ വാട്ടര്‍ ബില്ല് അടച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരികെ ലഭിക്കുന്ന വിധമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ ബില്ല് അടച്ചതിന് ശേഷം താമസ സ്ഥലം മാറിയവര്‍ അഡ്രസ് വിവരങ്ങള്‍ പുതുക്കണമെന്ന് ഐറിഷ് വാട്ടര്‍ കമ്പനി അറിയിച്ചു. … Read more

പ്രേക്ഷക ഹ്രദയങ്ങള്‍ കീഴടക്കി ‘മെല്ലെ’ ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെല്ലെ’യില്‍ മലയാള സിനിമയില്‍ സഹനടനായി തിളങ്ങിയ അമിത് ചക്കാലക്കല്‍ ആദ്യമായി നായകനായെത്തുന്നു. തനുജ കാര്‍ത്തിക് നായികയായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, ജോയ് മാത്യു, ക്രഷ്ണപ്രഭ, പി.ബാലചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മനോഹരമായ ഗാനങ്ങളും ദ്രശ്യാവിഷ്‌കാരവുമാണ് മെല്ലെ എന്ന സിനിമയുടെ മറ്റൊരു ഘടകം. കുറേ കാലത്തിന് ശേഷം മലയാളസിനിമക്ക് ലഭിച്ച പരിപൂര്‍ണ്ണ കുടുംബ ചിത്രമാണിത്. പ്രേക്ഷക ശ്രദ്ധ നേടിയ ഈ സിനിമക്ക് നിരവധി നല്ല റിവ്യൂകള്‍ ഇതിനോടകം ലഭിച്ച് കഴിഞ്ഞു. … Read more

കോര്‍ക്ക് സീറോമലബാര്‍ ചര്‍ച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന്.

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ: 2 11). വില്‍ട്ടണ്‍: മഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങി പൊന്‍നിലാവ് പരന്ന രാവില്‍, മാലാഖമാരുടെ മംഗളഗാനാലാപനത്തിന്റെ മധ്യേ നശ്വരമായ ഈ ലോകത്തിലേക്ക് അനശ്വരമായ സ്വര്‍ഗ്ഗരാജ്യത്തെ രാജകുമാരന്‍, മനുഷ്യരാശിയുടെ വിമോചകന്‍ പുല്‍ക്കൂട്ടില്‍ പിറന്നതിന്റെ ഓര്‍മ്മയാചരണത്തിന് ലോകം മുഴുവന്‍ ഒരുങ്ങുമ്പോള്‍ കോര്‍ക്ക് സീറോമലബാര്‍ സമൂഹവും തയ്യാറെടുക്കുകയായി ആ ദിവ്യകുമാരനെ, രാജക്കന്‍മാരുടെ രാജാവിനു ഒരിക്കല്‍ കൂടി പിറക്കുവാന്‍ തങ്ങളുടെ ഓരോരുത്തരുടേയും ഹൃദയമാകുന്ന പുല്‍ക്കൂട് സജ്ജമാക്കുവാന്‍. നമ്മുടെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് … Read more

ഫ്രഷ് നാടന്‍ മത്തിയും, അയലയും, കിളിമീനും, ചൂരയും, നെയ്മീനും ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലും

ഓരോ ആഘോഷവും മലയാളികളെ ജന്മനാടിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് നവംബര്‍ 18 ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ മലയാളിക്കടകളിലൂടെ നാടന്‍ മത്തി, അയല, നെയ്മീന്‍, കിളിമീന്‍, ചൂര (ട്യൂണ) തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍ ലഭ്യമാകും. ഡബ്ലിന്‍, കോര്‍ക്ക് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലെ മലയാളിക്കടകളില്‍ ശനിയാഴ്ച രാവിലെ തന്നെ നാടന്‍ മത്സ്യങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യമാണ് വിതരണക്കാര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏയര്‍പോര്‍ട്ടിലെത്തുന്ന മത്സ്യം ഒട്ടും പുതുമ നഷ്ടപ്പെടാതെ മിതമായ നിരക്കില്‍ മലയാളികള്‍ക്ക് എത്തിക്കുന്നതിനുള്ള … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. നവംബര്‍ 17, 18, 19 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീ ബ്രീം കിലോ 6.49 യൂറോ, സീബാസ് കിലോ 7.49 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബ്രീം 35 യൂറോ, സീബാസ് ബോക്‌സ് 38 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

ബ്രെക്‌സിറ്റ് ഐറിഷ് ആരോഗ്യ മേഖലയ്ക്ക് തിരിച്ചടി ആകുമെന്ന് WHO മുന്നറിയിപ്പ്

  അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് WHO ഡയറക്ടര്‍ ജിം കാംബെല്‍ പറഞ്ഞു. യൂറോപ്പ്യന്‍ നേഴ്സുമാരെ ആകര്‍ഷിക്കാന്‍ യുകെ നടപടികള്‍ ആരംഭിച്ചതിന്റെ പിന്നാലെയാണ് യുഎന്‍ ന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് വന്നതോടെ യുകെയിലെ ആശുപത്രികളില്‍ നിന്ന് യൂറോപ്പ്യന്‍ കൂടൊഴിഞ്ഞിരുന്നു. ഈ വിടവ് നികത്താന്‍ ഇ യു വുമായി ധാരണയിലെത്തി നേഴ്സുമാരെ വീണ്ടും യുകെയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തൊട്ടടുത്ത യൂണിയന്‍ രാജ്യമെന്ന നിലയ്ക്ക് ഇത് അയര്‍ലണ്ടിനെ ആയിരിക്കും ഏറ്റവുമധികം ബാധിക്കുക. ഇ യു വുമായി പുതിയ … Read more